Contents
ToggleBecome Digital Marketing Expert| Professional Guide Malayalam
Digital Marketing Expert
- June 15, 2026
- vmsadiq
ഡിജിറ്റൽ മാർക്കറ്റിങ്ങിനെ കുറിച്ച് തുടക്കക്കാർക്ക് പഠിക്കാൻ ആവശ്യമായ കാര്യങ്ങളും എങ്ങിനെയൊക്കെ ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങാം എന്നും കഴിഞ്ഞ പോസ്റ്റിൽ നാം മനസ്സിലാക്കിയിരിക്കുന്നു. എന്നാൽ ഇപ്പോൾ വീണ്ടും ചില കാര്യങ്ങൾ നിങ്ങളുടെ മനസ്സിൽ ചോദിക്കുന്നുണ്ടാവും, അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം: വെറും ചില ബേസിക് വിവരങ്ങൾ കൂടാതെ ഒരു എക്സ്പെർട്ട് ലെവൽ മനോഭാവത്തിലേക്ക് ഉയരാൻ നിങ്ങൾക്കായിട്ടുണ്ടോ?
അടുത്തതായി യഥാർത്ഥ ബിസിനസ് റിസൾട്ട് ഉണ്ടാക്കി ഉയർന്ന വരുമാനം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
ലോകത്ത് എത്രയെത്ര പേർ ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ ഉയർന്ന വരുമാനം നേടുന്നുണ്ട്, “ഇവിടെ എനിക്ക് എന്ത് ചെയ്യാൻ പറ്റും”?
ഡിജിറ്റൽ മാർക്കറ്റിംഗിൽ ഒരു പ്രൊഫഷണലാകാൻ പിന്തുടരേണ്ട 7 ഘട്ടങ്ങൾ:
→ വെറുതെ കുറെ പോസ്റ്റുകൾ വാരിവലിച്ചെഴുതി
ഷെയർ ചെയ്യുന്നതു കൊണ്ട് മാത്രം ഒരാൾ ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പെർട്ട് ആകണമെന്നില്ല. മറിച്ച് ഡാറ്റ വിശകലനം ചെയ്ത്, strategically പ്ലാൻ ചെയ്ത്, ബിസിനസുകളെ അളന്നു റിസൾട്ട് ഉണ്ടാക്കാൻ കഴിയുമ്പോൾ മാത്രമേ നിങ്ങൾ ഒരു യഥാർത്ഥ പ്രൊഫഷണൽ ആകുന്നുള്ളൂ.
ഈ ലേഖനത്തിൽ, ഒരു സാധാരണ മാർക്കറ്ററെ എക്സ്പെർട്ട് ആക്കി മാറ്റുന്ന 7 പ്രധാന ഘട്ടങ്ങളിലൂടെ ഉയർന്ന വരുമാനം എങ്ങനെ നേടാമെന്നും ഒഴിവാക്കേണ്ട തെറ്റുകൾ എന്തെല്ലാമെന്നും നമുക്ക് വിശദമായി നോക്കാം:
1. ഒരു Niche കണ്ടെത്തുക
ഡിജിറ്റൽ മാർക്കറ്റിങ്ങിലെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കുന്നതിന് പകരം ഏതെങ്കിലും ഒരു പ്രത്യേക മേഖലയിൽ വിദഗ്ധൻ ആയാൽ മാത്രമേ നിങ്ങളുടെ മാർക്കറ്റ് മൂല്യം ഉയരുകയുള്ളൂ. ക്ലയന്റുകൾ എല്ലാ കാര്യങ്ങളും അറിയുന്ന ഒരാളെക്കാൾ അവർക്ക് ആവശ്യമായ പ്രത്യേക കാര്യങ്ങളെക്കുറിച്ച് വിദഗ്ധനായ ഒരാളെയാണ് തിരയുക.
അതുകൊണ്ട് നിങ്ങൾക്ക് താല്പര്യവും കഴിവും ഉള്ള ഒരു മേഖല മാത്രം തിരഞ്ഞെടുക്കാം:
- SEO Specialist: വെബ്സൈറ്റുകളെ ഗൂഗിളിൽ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുന്നവർ.
- Performance Marketer: Google Ads, Facebook Ads, Instagram എന്നിവയിലൂടെ സെയിൽസ് വർദ്ധിപ്പിക്കുന്നവർ.
- Content Strategist: videos, blogs എന്നിവയിലൂടെ ബ്രാൻഡിന് റീച്ച് വർദ്ധിപ്പിക്കുന്നവർ.
- Email Marketing Automation Expert: കസ്റ്റമേഴ്സിനെ ഇമെയിൽ വഴി follow-up ചെയ്യുന്ന ഓട്ടോമേഷൻ സിസ്റ്റം അറിയുന്നവർ.
- Social Media Manager: വിദഗ്ധമായി ബ്രാൻഡിന്റെ സോഷ്യൽ മീഡിയ പ്രസൻസ് പൂർണമായി കൈകാര്യം ചെയ്യുന്നവർ.
നിങ്ങൾക്ക് സ്വാഭാവികമായി skill ഉള്ളതും മാർക്കറ്റിൽ demant ഉള്ളതുമായ മേഖല തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി.
ഓരോ Niche-നും അതിന്റേതായ പ്രത്യേകതകൾ ഉണ്ട്:
- SEO-യിൽ വൈദഗ്ധ്യം നേടാൻ കൂടുതൽ സമയം എടുക്കുമെങ്കിലും, ഒരിക്കൽ റാങ്ക് ചെയ്ത വെബ്സൈറ്റ് ദീർഘകാലത്തേക്ക് ഫലം നൽകും (Long-term ROI).
- Performance Marketing വേഗത്തിൽ പഠിക്കാമെങ്കിലും, തുടർച്ചയായി ട്രെൻഡുകൾക്കൊപ്പം അപ്ഡേറ്റ് ചെയ്യേണ്ടിവരും.
- Content Strategy തുടക്കത്തിൽ കുറഞ്ഞ വരുമാനമേ നൽകൂ എങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഒരു ബ്രാൻഡ് വളർത്തിയെടുക്കാൻ നല്ല ഒരു മാർഗ്ഗമാണ്.
- Automation-ൽ വൈദഗ്ധ്യമുള്ളവർക്ക് E-commerce ബിസിനസുകളിൽ വലിയ ഡിമാൻഡ് ഉണ്ട്, കാരണം ഇത് നേരിട്ട് സെയിൽസുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്.
ഒരു niche തിരഞ്ഞെടുത്ത ശേഷം, കുറഞ്ഞത് 4 മാസമെങ്കിലും ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇടയ്ക്കിടെ niche മാറ്റുന്നത് ഒരേ കാര്യത്തിൽ ആഴത്തിലുള്ള വൈദഗ്ധ്യം നേടുന്നതിന് തടസ്സമുണ്ടാക്കും.
2. Advanced SEO (Search Engine Optimization) വൈദഗ്ധ്യം നേടുക
SEO എന്നത് ഒരു തവണ പഠിച്ചു തീർക്കാവുന്ന കാര്യമല്ല; സ്ഥിരമായി ഗൂഗിളിന്റെ അൽഗോരിതം മാറുന്നതിനനുസരിച്ച് അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കേണ്ട ഒരു സ്കിൽ വർക്ക് ആണ് .
- Technical SEO: വെബ്സൈറ്റിന്റെ ലോഡിംഗ് സ്പീഡ് വർദ്ധിപ്പിക്കുക, XML സൈറ്റ്മാപ്പ്, ഗൂഗിൾ ഇൻഡെക്സിംഗ് എന്നിവ കൈകാര്യം ചെയ്യുക, ബ്ലോഗ് സൈറ്റിനെ മൊബൈൽ ഫ്രണ്ട്ലി ആക്കുക.
- On-Page & Off-Page SEO: വെബ്സൈറ്റിനുള്ളിലെ കണ്ടന്റ്, ടൈറ്റിൽ, മെറ്റാ ടാഗുകൾ ഒപ്റ്റിമൈസ് ചെയ്യുക; ഗുണനിലവാരമുള്ള backlinks നേടി വെബ്സൈറ്റിന്റെ വിശ്വാസ്യത (authority) വർദ്ധിപ്പിക്കുക.
- Local SEO: Google Business Profile ഒപ്റ്റിമൈസ് ചെയ്ത് പ്രാദേശിക ബിസിനസുകളെ Google Maps, Local Search എന്നിവയിൽ മുന്നിലെത്തിക്കാൻ കഴിയുക.
- Voice & AI Search Optimization: ഇപ്പോൾ ആളുകൾ ChatGPT, Gemini AI പോലുള്ള ടൂളുകൾ ഉപയോഗിച്ച് വിവരങ്ങൾ തിരയുന്നു. ഇതിനനുസരിച്ച് കണ്ടന്റ് സ്ട്രക്ചർ ചെയ്തുകൊണ്ടിരിക്കേണ്ടത് ഭാവിയിൽ ഗുണകരമാണ്.
ഒരു SEO Expert ദിവസവും ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ:
- Search Console-ൽ വെബ്സൈറ്റുകളുടെ ക്രോളിങ്ങിൽ error വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.
- കീവേഡ് റാങ്കിംഗ് മാറ്റങ്ങൾ ട്രാക്ക് ചെയ്യുക.
- നിലവിലുള്ള കണ്ടന്റ് അപ്ഡേറ്റ് ചെയ്ത് കൂടുതൽ മൂല്യമുള്ളതാക്കുക.
- ഗുണനിലവാരമുള്ള പുതിയ ബാക്ക്ലിങ്ക്കൾ കണ്ടെത്തുക.
ഇത്തരത്തിലുള്ള ചെറിയ ചെറിയ കാര്യങ്ങളിലൂടെ മാസങ്ങൾ കൊണ്ട് വലിയ മാറ്റങ്ങൾ തന്നെ നിങ്ങൾക്കും ഉണ്ടാക്കാൻ സാധിക്കും.
3. Paid Advertising-ൽ വൈദഗ്ധ്യം നേടുക
സ്വാഭാവിക (organic) റീച്ചിനെക്കാൾ വേഗത്തിൽ റിസൾട്ട് വേണമെങ്കിൽ Paid Ads അറിഞ്ഞിരിക്കണം.
- Facebook & Instagram Ads: Meta Business Suite ഉപയോഗിച്ച് കൃത്യമായ ടാർഗറ്റ് ഓഡിയൻസിനെ കണ്ടെത്തുക. Pixel Integration ലൂടെ ഓൺലൈനിൽ വരുന്നവരെ പിന്തുടർന്ന് ടാർഗറ്റ് ചെയ്യുന്ന (retargeting) തന്ത്രം പഠിക്കുക.
- Google Ads (SEM): Search Ads, Display Ads, YouTube Video Ads എന്നിവ സെറ്റ് ചെയ്യാൻ പഠിക്കുക. കുറഞ്ഞ ബജറ്റിൽ കൂടുതൽ ക്ലിക്കുകളും കൺവേർഷനും നേടാനുള്ള Bidding Strategies മനസ്സിലാക്കുക.
- A/B Testing: ഏതൊക്കെ Ads ക്രിയേറ്റീവ്, ടാർഗറ്റിംഗ് ആണ് നന്നായി വർക്ക് ചെയ്യുന്നത് എന്ന് ടെസ്റ്റ് ചെയ്ത് കണ്ടെത്തുന്ന കഴിവ് ഒരു എക്സ്പെർട്ടിന്റെ പ്രധാന ദൗത്യമാണ്.
Budget Management: പെയ്ഡ് ആഡ്സ് പഠിക്കുമ്പോൾ ആദ്യം ചെറിയ ബജറ്റിൽ (ഉദാഹരണത്തിന് ദിവസം ₹200-₹300) ടെസ്റ്റ് ചെയ്ത് പഠിക്കുന്നതാണ് സുരക്ഷിതം. റിസൾട്ട് കൂടുന്നതിനനുസരിച്ച് ബഡ്ജറ്റ് കൂട്ടിക്കൊണ്ടിരിക്കുക അല്ലാതെ ആദ്യം തന്നെ വലിയ മുതൽ മുടക്കി പരസ്യത്തിലേക്ക് ഇറങ്ങരുത്.
4. ഡാറ്റ റിസർച്ചിംഗ് ചെയ്യുന്ന ടൂളുകൾ
ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ഊഹങ്ങളിലൂടെ തീരുമാനങ്ങൾ എടുക്കരുത് എല്ലാം ഡാറ്റയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം.
- Google Analytics (GA4): വെബ്സൈറ്റ് സന്ദർശിക്കുന്നവരുടെ behaviour മനസ്സിലാക്കാൻ.
- Google Search Console: സൈറ്റിന്റെ സെർച്ച് പെർഫോമൻസും ഇൻഡക്സിങ്ങും ട്രാക്ക് ചെയ്യാൻ.
- SEMrush / Ahrefs: എതിരാളികളുടെ (competitors) keywords, ബാക്ക്ലിങ്കുകൾ എന്നിവ കണ്ടെത്താൻ.
- Canva & Photoshop: കണ്ടന്റിന് ആവശ്യമായ ഡിസൈനുകൾ വേഗത്തിൽ ക്രിയേറ്റ് ചെയ്യാൻ.
- Hotjar / Microsoft Clarity: ഉപയോക്താക്കൾ വെബ്സൈറ്റിൽ എവിടെയൊക്കെ ക്ലിക്ക് ചെയ്യുന്നു, എവിടെ നിർത്തുന്നു എന്ന് ഹീറ്റ്മാപ്പിലൂടെ മനസ്സിലാക്കാൻ. വെബ്സൈറ്റിലെ എവിടെയാണ് കൂടുതൽ ശ്രദ്ധിക്കുന്നത് എന്ന് മാപ്പ് രൂപത്തിൽ (Visual) കാണിച്ചു തരുന്നു.
5. പേഴ്സണൽ ബ്രാൻഡിംഗ് കെട്ടിപ്പടുക്കുക
മറ്റുള്ളവരുടെ ബിസിനസ് മാർക്കറ്റ് ബ്രാൻഡ് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ സ്വയം ഒരു ബ്രാൻഡ് ആവുക എന്നതാണ് പ്രധാനം. അതിനെന്തൊക്കെ വേണം?
- LinkedIn: പ്രൊഫൈൽ പൂർണ്ണമായി പ്രൊഫഷണൽ ആയി സെറ്റ് ചെയ്ത്, നിങ്ങളുടെ അറിവ് പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഇടുക.
- Instagram / YouTube: ഡിജിറ്റൽ മാർക്കറ്റിംഗ് ടിപ്പുകൾ വീഡിയോ ഷോട്സ് റിയൽസ് വഴി പങ്കുവെക്കുക.
- Sharing: നിങ്ങൾ മനസ്സിലാക്കുന്ന എല്ലാ കാര്യങ്ങളും മറ്റുള്ളവരുമായി ഷെയർ ചെയ്തു നിങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുക
6. Sales Funnel ഡിസൈൻ ചെയ്യൽ
ഒരു എക്സ്പെർട്ടിന്റെ പ്രധാന ഗുണമാണ് ഒരു പൂർണ്ണമായ Sales Funnel ഡിസൈൻ ചെയ്യാൻ അറിയുക എന്നത്:
- Awareness: പരസ്യങ്ങൾ വഴി ബ്രാൻഡിനെക്കുറിച്ച് ആളുകളെ അറിയിക്കുക.
- ലീഡ് Generation: ഫ്രീ ഇ-ബുക്കുകളോ വീഡിയോകളോ നൽകി ഇ-മെയിൽ/ഫോൺ നമ്പർ എന്നിവ ശേഖരിക്കുക.
- Desire (ആഗ്രഹം): Email, WhatsApp, Telegram എന്നിവയിലൂടെ കൂടുതൽ വിവരങ്ങൾ നൽകി ഉപഭോക്താവിനെ താൽപര്യമുള്ളവനാക്കുക.
- Action (പ്രവർത്തി): ഇത്രയും ആകുമ്പോഴേക്കും ഉപഭോക്താവ് ഉൽപ്പന്നം വാങ്ങാൻ തയ്യാറായിരിക്കും.
ഈ നാല് ഘട്ടങ്ങളും ശരിയായി പ്ലാൻ ചെയ്താൽ, റാൻഡം ട്രാഫിക്കിനെ പോലും സ്ഥിരമായ കസ്റ്റമേഴ്സ് ആക്കി മാറ്റാൻ സാധിക്കും.
7. AI (Artificial Intelligence) ഉപയോഗപ്പെടുത്തുക
ഇന്ന് ഡിജിറ്റൽ മാർക്കറ്റിംഗിൽ AI ഉപയോഗിക്കാതിരുന്നാൽ ഏറ്റവും പുറകിലേക്ക് തള്ളപ്പെടും.
- Content Creation: Gemini, ChatGPT, Claude AI, Grok പോലുള്ള ടൂളുകൾ ഉപയോഗിച്ച് ബ്ലോഗ് കണ്ടന്റ്, സോഷ്യൽ മീഡിയ കാപ്ഷനുകൾ എന്നിവ വേഗത്തിൽ തയ്യാറാക്കാം.
- Image Generation: Midjourney, Canva AI പോലുള്ള ടൂളുകൾ വഴി പ്രൊഫഷണൽ ഡിസൈനുകൾ എളുപ്പത്തിൽ ക്രിയേറ്റ് ചെയ്തെടുക്കാം.
- Market Research: ബിസിനസ് കോമ്പറ്റീഷൻ ട്രെൻഡുകൾ എന്നിവയെ കുറിച്ചെല്ലാം വേഗത്തിൽ വിവരങ്ങൾ ശേഖരിക്കാൻ AI ഉപയോഗപ്പെടുത്താം.
AI ഉപയോഗിക്കുമ്പോൾ ജോലി ഭാരം കുറയുന്നതുകൊണ്ട് കൂടുതൽ ക്രിയേറ്റീവായ കാര്യങ്ങൾ ചെയ്യാൻ സമയം ലഭിക്കുന്നു.
Beginner vs Expert: വ്യത്യാസം എന്താണ്?
പലരും ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കുന്നുണ്ടെങ്കിലും പലരും എക്സ്പെർട്ട് ലെവലിലേക്ക് ഉയരുന്നില്ല അതിൻറെ കാരണം നമുക്ക് താഴെ വിശകലനം ചെയ്യാം:
- ഒരു Beginner പലപ്പോഴും ഒരു പോസ്റ്റ് ഇട്ടിട്ട് ലൈക്കും കമന്റും നോക്കി സന്തോഷിച്ചിരിക്കും.
- ഒരു Expert ആ പോസ്റ്റ് എത്ര പേരിലേക്ക് എത്തി, എത്ര പേർ വെബ്സൈറ്റിലേക്ക് ക്ലിക്ക് ചെയ്തു, അതിൽ എത്ര പേർ യഥാർത്ഥത്തിൽ വാങ്ങി എന്ന് ഡാറ്റയിലൂടെ വിശകലനം ചെയ്യും.
- ഒരു Beginner “കൂടുതൽ ട്രാഫിക്” എന്ന ലക്ഷ്യത്തിൽ ആയിരിക്കും പ്രവർത്തിക്കുക.
- ഒരു Expert “കൂടുതൽ Conversion, കുറഞ്ഞ Cost Per Acquisition” എന്ന ലക്ഷ്യം വച്ചാണ് പ്രവർത്തിക്കുന്നത്.
ഈ ചിന്താഗതിയിലൂടെ mind set മാറ്റുന്നതോടെ ആണ് യഥാർത്ഥത്തിൽ നിങ്ങളെ ഒരു പ്രൊഫഷണൽ ആക്കുന്നത്; ടൂളുകൾ എല്ലാം അതിനുള്ള ഉപകരണങ്ങൾ മാത്രമാണ് എന്ന കാര്യം ഓർക്കുക.
Case Study
ഒരു ചെറിയ ഉദാഹരണം നോക്കാം. നമ്മുടെ നാട്ടിലെ ഒരു ചെറുകിട ഫാഷൻ ഷോപ്പ് വ്യാപാരി സോഷ്യൽ മീഡിയയിലൂടെ പരസ്യങ്ങൾ ചെയ്തു, പക്ഷേ സെയിൽസ് ഒന്നും തന്നെ വർദ്ധിക്കുന്നില്ല, അപ്പോൾ ഒരു പ്രൊഫഷണൽ ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പേർട്ട് ഇടപെട്ടു. അപ്പോൾ ഉണ്ടായ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- Google Analytics, Meta Insights ഉപയോഗിച്ച് അനുയോജ്യമായ ആളുകളെയും സമയവും എൻഗേജ്മെന്റിനു വേണ്ടി കണ്ടെത്തി.
- ആ ഡാറ്റ അടിസ്ഥാനമാക്കി Facebook Pixel Retargeting Ad സെറ്റ് ചെയ്തു — വെബ്സൈറ്റ് സന്ദർശിച്ചവരെ മാത്രം വീണ്ടും വീണ്ടും ടാർഗറ്റ് ചെയ്തു.
- ഒരു ലളിതമായ WhatsApp Sales Funnel ഉണ്ടാക്കി, ഓർഡർ വരുന്ന വഴി എളുപ്പമാക്കി.
ഫലം: മാസത്തിനുള്ളിൽ ഓൺലൈൻ ഓർഡറുകൾ ഗണ്യമായി വർദ്ധിച്ചു തുടങ്ങി. ഇവിടെയാണ് തുടക്കക്കാരന്റെ “പോസ്റ്റിടൽ” എന്നതിൽ നിന്ന് ഒരു എക്സ്പേർട്ട് “സ്ട്രാറ്റജിക് മാർക്കറ്റിംഗ്” എന്നതിലേക്കുള്ള ഉയർച്ച.
എക്സ്പെർട്ട് ആകാനുള്ള റോഡ്മാപ്പ് (Learning Roadmap)
സ്ഥിരതയോടെ follow ചെയ്യാവുന്ന ഒരു ലളിതമായ Timeline:
- ആദ്യത്തെ 3 മാസം വരെ: SEO അടിസ്ഥാനങ്ങൾ, Google Analytics, Search Console എന്നിവ പഠിക്കുക. നിർബന്ധമായും സ്വന്തമായി ഒരു ചെറിയ ബ്ലോഗ് തുടങ്ങി പ്രാക്ടീസ് ചെയ്യുക.
- നാലാം മാസം മുതൽ ആറാം മാസം വരെ: Facebook Ads, Google Ads എന്നിവയിൽ ചെറിയ ബജറ്റ് ഉപയോഗിച്ച് സ്വന്തം ക്യാമ്പെയിനുകൾ ചെയ്തു നോക്കുക.
- ഏഴാം മാസം മുതൽ ഒൻപതാം മാസം വരെ: ഒരു niche തിരഞ്ഞെടുത്ത്, ചെറിയ ബിസിനസുകൾക്ക് സൗജന്യമായോ കുറഞ്ഞ ചാർജിലോ വർക്ക് ചെയ്ത് Portfolio ഉണ്ടാക്കുക.
- പത്താം മാസം മുതൽ: LinkedIn, Instagram വഴി പേഴ്സണൽ ബ്രാൻഡിംഗ് ശക്തിപ്പെടുത്തി, Consulting/Agency/Freelancing ആയി വരുമാനം ഉണ്ടാക്കാൻ തുടങ്ങുക.
ഈ റൂട്ട്മാപ്പ് മാത്രമാണ് കൃത്യമായ ഒരു വഴി എന്നു പറയില്ല, മറിച്ച് ഒരു മാർഗ്ഗരേഖ (guideline) മാത്രമാണ്. നിങ്ങളുടെ വേഗതക്കും പരിശ്രമത്തിനും സമയത്തിനും അനുസരിച്ച് ഇതിൽ മാറ്റം വരുത്താം.
എങ്ങിനെ വരുമാനം പ്രൊഫഷണൽ ലെവലിലേക്ക് ഉയർത്താം
നിങ്ങളുടെ മനോഭാവവും ബിസിനസ് കൈകാര്യവും ഒരു എക്സ്പെർട്ട് ലെവൽ ആയി കഴിഞ്ഞാൽ, വരുമാനം വിവിധ മാർഗ്ഗങ്ങളിലൂടെയാണ് എത്തിച്ചേരുക, ഏതൊക്കെയാണ് ആ മാർഗങ്ങൾ:
- Digital Marketing Agency: മറ്റുള്ളവർക്കുവേണ്ടി മാർക്കറ്റിംഗ് ചെയ്യുന്ന സ്വന്തം ഏജൻസി തുടങ്ങാം. ഒന്നിലധികം ക്ലയന്റുകളെ ഒരേസമയം കൈകാര്യം ചെയ്യുന്നതിനാൽ, ടീം ഉണ്ടാക്കി വളർത്താൻ സാധിക്കുന്ന മോഡലാണിത്.
- Consulting: ബിസിനസുകൾക്ക് മാർക്കറ്റിംഗ് നിർദ്ദേശങ്ങൾ നൽകി മണിക്കൂർ അടിസ്ഥാനത്തിൽ ചാർജ് ഈടാക്കാം. ഇവിടെ നിങ്ങൾ ജോലി നേരിട്ട് ചെയ്യുന്നതിനു പകരം, അവർക്ക് ദിശാബോധം (strategy) നൽകുകയാണ് ചെയ്യുന്നത്.
- High Ticket Affiliate Marketing: ഉയർന്ന വിലയുള്ള സോഫ്റ്റ്വെയറുകളോ കോഴ്സുകളോ പ്രമോട്ട് ചെയ്ത് ഉയർന്ന കമ്മീഷൻ നേടാം. ഒരു ബ്ലോഗോ യൂട്യൂബ് ചാനലോ ഉള്ളവർക്ക് ഇത് പാസീവ് വരുമാന മാർഗ്ഗമായിരിക്കും.
- White Label Services: വിദേശ ഏജൻസികൾക്കുവേണ്ടി അവരുടെ വർക്കുകൾ ഫ്രീലാൻസ് ആയി ചെയ്ത് ചാർജ് ചെയ്യാം. ഇത് ഡോളർ/ വിദേശ വരുമാനം നേടാൻ സഹായിക്കുന്നു.
- Online Courses & Coaching: നിങ്ങൾ കാലങ്ങളായി നേടിയെടുത്ത അറിവുകൾ കോഴ്സ് ആയോ കോച്ചിംഗ് ആയോ വിറ്റ് passive income ഉണ്ടാക്കാം. ഒരിക്കൽ ഒരു കോഴ്സ് തയ്യാറാക്കിയാൽ, അത് lifetime വിൽക്കാൻ സാധിക്കും എന്നതാണ് ഈ മോഡലിന്റെ പ്രത്യേകത.
ഒരു എക്സ്പെർട്ട് ഒഴിവാക്കേണ്ട സാധാരണ Mistakes
- എല്ലാ പ്ലാറ്റ്ഫോമിലും ഒരേസമയം ശ്രദ്ധ കേന്ദ്രീകരിക്കുക: ഒരു പ്ലാറ്റ്ഫോമിൽ ആഴത്തിൽ വൈദഗ്ധ്യം നേടുന്നതിനു പകരം എല്ലായിടത്തും ഉപരിപ്ലവമായി പ്രവർത്തിക്കുന്നത് ഫലം നെഗറ്റീവ് ആക്കാം.
- ഡാറ്റ അവഗണിക്കുക: ക്യാമ്പെയിനുകൾ ട്രാക്ക് ചെയ്യാതെ കണ്ണടച്ച് ബജറ്റ് ചെലവാക്കുന്നത് വലിയ നഷ്ടത്തിലേക്ക് നയിക്കും.
- പഠനം നിർത്തുക: ഗൂഗിൾ ആൽഗോരിതവും സോഷ്യൽ മീഡിയ ട്രെൻഡുകളും നിരന്തരം മാറുന്നു. അപ്ഡേറ്റ് ആകാതിരുന്നാൽ വേഗത്തിൽ പിന്നിലാകും.
- ക്ലയന്റിന്റെ ബിസിനസ് മനസ്സിലാക്കാതെ പ്രവർത്തിക്കുക: മാർക്കറ്റിംഗ് സ്ട്രാറ്റജി എപ്പോഴും ബിസിനസിന്റെ ലക്ഷ്യങ്ങളുമായി യോജിച്ചതാകണം.
ഉപസംഹാരം (Conclusion)
- നിരന്തരമായി വർക്ക് ചെയ്യുകയും പഠിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ എക്സ്പെർട്ട് ആകാൻ സാധിക്കുകയുള്ളൂ.
- ദിനംപ്രതി വരുന്ന പുതിയ അപ്ഡേറ്റുകൾ മനസ്സിലാക്കി, പുതിയ സ്കില്ലുകൾ പരീക്ഷിക്കുന്നവർക്ക് മാത്രമേ ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ.
- നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ, ഓരോ സ്കില്ലും ആഴത്തിൽ പഠിക്കാൻ ശ്രമിക്കുക; എല്ലാം ഒരേസമയം പഠിക്കാൻ ശ്രമിക്കാതിരിക്കുക.
- നിങ്ങൾ ബിസിനസിന് എത്രത്തോളം ROI (Return on Investment) നൽകുന്നുവോ, അത്രത്തോളം നിങ്ങളുടെ മാർക്കറ്റ് മൂല്യവും വർദ്ധിച്ചുകൊണ്ടിരിക്കും.
ഡിജിറ്റൽ മാർക്കറ്റിംഗ്: പതിവായി ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ (FAQ)
FAQ Frequently Asked Questions H3
സോഷ്യൽ മീഡിയ മാർക്കറ്റിംഗും ഡിജിറ്റൽ മാർക്കറ്റിംഗും ഒന്നാണോ?
അല്ല. ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന വലിയ മേഖലയുടെ ഒരു ഭാഗം മാത്രമാണ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ്. SEO, ഇമെയിൽ മാർക്കറ്റിംഗ്, ഗൂഗിൾ ആഡ്സ് തുടങ്ങിയവയെല്ലാം ചേരുന്നതാണ് ഡിജിറ്റൽ മാർക്കറ്റിംഗ്.
ഈ ജോലിക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഒരു ഭീഷണിയാണോ?
AI ഒരു ഭീഷണിയല്ല, മറിച്ച് അതൊരു സഹായമാണ്. ChatGPT, Claude AI പോലുള്ള ടൂളുകൾ ഉപയോഗിക്കുന്ന ഒരു മാർക്കറ്റർക്ക് വളരെ വേഗത്തിൽ കണ്ടന്റ് തയ്യാറാക്കാനും റിസർച്ച് ചെയ്യാനും സാധിക്കും. AI ഉപയോഗിക്കാൻ പഠിക്കുക എന്നതാണ് ഒരു മാർക്കറ്ററുടെ ഏറ്റവും വലിയ സ്കിൽ.
തുടക്കത്തിൽ എത്ര വരുമാനം ലഭിക്കും?
ഇന്ത്യയിൽ ഒരു പുതിയ ഡിജിറ്റൽ മാർക്കറ്ററിന് പ്രതിമാസം 15,000 രൂപ മുതൽ 25,000 രൂപ വരെ തുടക്കത്തിൽ ലഭിക്കാറുണ്ട്. പരിചയസമ്പന്നർക്ക് (Experts) അവരുടെ സ്കിൽ അനുസരിച്ച് ഒരു ലക്ഷത്തിന് മുകളിൽ ലഭിക്കാൻ സാധ്യതയുള്ള മേഖലയാണിത്.
ഏതൊക്കെ ടൂളുകളാണ് നിർബന്ധമായും പഠിക്കേണ്ടത്?
Canva (ഡിസൈനിംഗ്), Google Analytics (ഡാറ്റ ട്രാക്കിംഗ്), Google Search Console (SEO ട്രാക്കിംഗ്), Mailchimp (ഇമെയിൽ മാർക്കറ്റിംഗ്) എന്നീ ടൂളുകൾ നിർബന്ധമായും പഠിച്ചിരിക്കണം.
ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പെർട്ട് ആകാൻ എത്ര സമയം എടുക്കും?
നിങ്ങളുടെ പഠന വേഗതയും പ്രാക്ടീസും അനുസരിച്ച് ഇത് മാറും. ശരാശരി 6 മുതൽ 12 മാസം വരെ സ്ഥിരമായ പഠനവും പ്രായോഗിക പരിശീലനവും (hands-on practice) ഉണ്ടെങ്കിൽ ഒരാൾക്ക് ഒരു നിശ്ചിത niche-ൽ വൈദഗ്ധ്യം നേടാൻ സാധിക്കും.
ഏത് സർട്ടിഫിക്കേഷൻ കോഴ്സുകളാണ് ഗുണം ചെയ്യുക?
Google-ന്റെ Google Digital Garage, Google Ads Certification, Google Analytics Certification എന്നിവ സൗജന്യമായി ലഭിക്കുന്നതും വിശ്വാസ്യതയുള്ളതുമാണ്. Meta-യുടെ Meta Blueprint സർട്ടിഫിക്കേഷനും Facebook/Instagram Ads പഠിക്കാൻ സഹായകമാണ്. ഇവ കൂടാതെ HubSpot Academy-യുടെ സൗജന്യ കോഴ്സുകളും ഉപകാരപ്രദമാണ്.
ഡിജിറ്റൽ മാർക്കറ്റിംഗിന് ആവശ്യമായ ബെസ്റ്റ് ടൂളുകളും ട്രെയിനിംഗുകളും ലഭിക്കാൻ ഈ ലിങ്ക് സന്ദർശിക്കുക…
Dear Friends,
നിങ്ങളുടെ Digital Marketing പഠനയാത്രയിൽ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, സംശയങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും feedback താഴെ കമൻറ് ചെയ്യാവുന്നതാണ്. എന്നെക്കൊണ്ട് സാധ്യമാകും വിതം നിങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും. Thank you