TiK BAZAAR

Learn to Earn Globally

ഡിജിറ്റൽ മാർക്കറ്റിങ്ങിൽ വിദഗ്ധനാവാൻ മികച്ച മാർഗ്ഗങ്ങൾ - Best Books, Courses & Institutes.

Digital Marketing Training
AI Generated Image

Digital Marketing Professional Guide

കഴിഞ്ഞ രണ്ട് പോസ്റ്റുകളിലൂടെ ഡിജിറ്റൽ മാർക്കറ്റിംഗ് ബേസിക് വിവരങ്ങളും എക്സ്പേർട്ട് സ്കില്ലുകളെ കുറിച്ചും നമ്മൾ ചർച്ച ചെയ്തു, 

എന്നാൽ ഇപ്പോൾ പലരുടെയും ചോദ്യം ഇതായിരിക്കും:

 “ഇതൊക്കെ എവിടെ നിന്ന് പഠിച്ചെടുക്കണം”?

യൂട്യൂബ് വീഡിയോകൾക്കപ്പുറം  പ്രൊഫഷണലായ പരിശീലനത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട പ്ലാറ്റ്ഫോമുകൾ, പുസ്തകങ്ങൾ, ഇൻസ്റ്റിറ്റ്യൂട്ടുകൾ, എന്നിവയെക്കുറിച്ച് നമുക്ക് ഈ ഗൈഡിലൂടെ പരിശോധിക്കാം.

മികച്ച ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോമുകൾ:

Parents in Digital Marketing with Son
AI Generated Image

വീട്ടിലിരുന്ന് തന്നെ പഠിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള സർട്ടിഫിക്കേഷനുകൾ നേടാൻ താഴെപ്പറയുന്ന പ്ലാറ്റ്ഫോമുകൾ തെരഞ്ഞെടുക്കാം.

1. Google Digital Garage

  • ഇത് ഗൂഗിൾ സൗജന്യമായി നൽകുന്ന കോഴ്സ് ആണ്. Fundamental of Digital Marketing എന്ന കോഴ്സ് പൂർത്തിയാക്കിയാൽ ഗൂഗിളിന്റെ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കും.
  • ഇതൊരു തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം മികച്ചൊരു നേട്ടമാണ്.

2. HubSpot Academy

  • Inbound Marketing, Content Marketing എന്നിവയിൽ ലോകത്തിലെ മികച്ച സൗജന്യ കോഴ്സുകൾ ലഭിക്കുന്ന പ്ലാറ്റ്ഫോമാണിത്.

3. Coursera & Udemy

  • പ്രൊഫഷണൽ ഡിഗ്രികൾക്കും സർട്ടിഫിക്കറ്റുകൾക്കും മികച്ച പ്ലാറ്റ്ഫോമാണ് Coursera.
  • വളരെ കുറഞ്ഞ ചെലവിൽ സ്പെഷ്യലൈസ്ഡ് സ്കില്ലുകൾ പഠിച്ചെടുക്കാൻ പറ്റിയ മറ്റൊരു പ്ലാറ്റ്ഫോമാണ് Udemy.

ഇവ രണ്ടും ലോകോത്തര നിലവാരമുള്ള കേന്ദ്രങ്ങളാണ്.

4. Free and Paid Learning?

Free Learning:

നിങ്ങൾക്ക് ഏറെ സമയമുണ്ടെങ്കിൽ Youtube, Google Guides എന്നീ മാർഗങ്ങളിലൂടെ  സ്വയം പഠിച്ചെടുക്കാം. പക്ഷേ, ഇതിന് കൃത്യമായ ഒരു സിലബസ് രൂപമോ വഴിക്ക് വഴിയായുള്ള ഗൈഡൻസോ ലഭിക്കണമെന്നില്ല, അതു കൊണ്ടു തന്നെ കൂടുതൽ സമയ നഷ്ടവും ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം.

Paid Learning: ഒരു മെന്ററുടെ സഹായത്താൽ ക്രമപ്രകാരമുള്ള സിലബസ് ലഭിക്കും, കൂടാതെ Networking അവസരങ്ങളും ലഭ്യയേക്കാം.

5. Choose a Learning Method

ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പേർട്ട് ആവാൻ താഴെ പറയും ക്രമത്തിൽ മുന്നോട്ടു പോകാം:

  • Google Certification: ഗൂഗിളിന്റെ ഫ്രീ കോഴ്‌സ് വഴി അടിസ്ഥാനം പഠിക്കുക.
  • Specialization: SEO അല്ലെങ്കിൽ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്ത് ഡീപ് ആയി പഠിക്കുക.
  • Practice: ഒരു വെബ്സൈറ്റ്  തുടങ്ങി പരീക്ഷണങ്ങൾ നടത്തുക.
  • Premium Resources: അഡ്വാൻസ്ഡ് ലെവലിലേക്ക് മാറാൻ പ്രീമിയം ടൂളുകൾ ഉപയോഗിച്ചു തുടങ്ങുക.

6. Relevance of certificates

നിങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിൽ ജോലി എളുപ്പമാകും . Google, Meta (Facebook), LinkedIn എന്നിവർ നൽകുന്ന സർട്ടിഫിക്കറ്റുകൾക്ക് ആഗോളതലത്തിൽ വലിയ വില തന്നെയുണ്ട്.

ഇതെല്ലാം നിങ്ങളുടെ പരസ്യങ്ങളിൽ പ്രദർശിപ്പിക്കുന്നത് നിങ്ങളുടെ ക്ലയന്റുകളെ ആകർഷിക്കാൻ സഹായകരമാണ്.

ഉപസംഹാരം (Conclusion)

Business Deal
AI Generated Image

ഡിജിറ്റൽ മാർക്കറ്റിംഗിൽ എപ്പോഴും updated ആയിരിക്കുക

  • ഡിജിറ്റൽ മാർക്കറ്റിംഗ് പഠനം ഒരു നിരന്തരമായ പ്രക്രിയയാണ്. നിങ്ങൾ തെരഞ്ഞെടുത്ത കോഴ്സുകൾ, പുസ്തകങ്ങൾ എന്നിവയിലൂടെ ലഭിച്ച അറിവുകൾ പ്രായോഗികമായി പരീക്ഷിച്ചു നോക്കുന്നത് ഏറെ പ്രധാനപെട്ടതാണ്.
  • എപ്പോഴും മികച്ച ഉറവിടങ്ങളിൽ നിന്ന് മാത്രം പഠിച്ചു തുടങ്ങുക, ഇത് തുടർന്നു കൊണ്ടേയിരിക്കുക, ഇതാണ് നിങ്ങളുടെ മികച്ച അപ്ഡേഷൻ.
  • വീണ്ടും വീണ്ടും പുതിയ കാര്യങ്ങൾ തേടിക്കൊണ്ടിരിക്കുക.
ഈ വഴിയിൽ  നിങ്ങൾ പരിധിയില്ലാത്ത വരുമാനത്തിന്റെ ഉടമയായി തീരട്ടെ എന്ന് ആശംസിക്കുന്നു.

ഡിജിറ്റൽ മാർക്കറ്റിങ്ങിലെ ചില സ്വാഭാവിക ചോദ്യങ്ങൾ

Digital Marketing Students Watching Parents
AI Generated Image

Frequently Asked Questions - FAQ

1. ഡിജിറ്റൽ മാർക്കറ്റിംഗ് പാർട്ട് ടൈം ആണോ ഫുൾ ടൈം ആണോ കൂടുതൽ നല്ലത്?

തുടക്കത്തിൽ ഒരു പരീക്ഷണമെന്ന നിലയിൽ പാർട്ട് ടൈം ആയി തുടങ്ങുന്നതാണ് സുരക്ഷിതമായ മാർഗം. നിങ്ങൾക്ക് നന്നായി എക്സ്പീരിയൻസ്‌ ആയിത്തുടങ്ങുമ്പോൾ ഫുൾ ടൈം കരിയറിലേക്ക് മാറാവുന്നതാണ്.

  • നിലവിലുള്ള ജോലിയോ പഠനമോ ഉപേക്ഷിക്കാതെ തന്നെ അധിക വരുമാനം കണ്ടെത്താം.
  • വലിയ റിസ്ക് ഇല്ലാതെ ഈ മേഖലയെക്കുറിച്ച് പഠിക്കാനും പരീക്ഷണങ്ങൾ നടത്താനും സാധിക്കും.
  • സ്വന്തം താല്പര്യപ്രകാരം സമയം ക്രമീകരിക്കാം
  • കൂടുതൽ സമയം ചിലവഴിക്കുന്നതിലൂടെ വലിയ പ്രോജക്റ്റുകൾ ഏറ്റെടുക്കാനും വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും.
  • ഈ മേഖലയിലെ മാറ്റങ്ങൾ വേഗത്തിൽ പഠിക്കാനും നടപ്പിലാക്കാനും സാധിക്കും.
  • ഒരു ബ്രാൻഡ് എന്ന നിലയിൽ ക്ലയന്റുകൾക്കിടയിൽ കൂടുതൽ വിശ്വാസ്യത ലഭിക്കും.
Scroll to Top