TiK BAZAAR

Young women in digital business
AI Generated Image

Digital Marketing Beginner

ഇന്നത്തെ ബിസിനസുകൾക്ക് ഏറ്റവും ശക്തമായ ആയുധമാണ് Digital Marketing എന്ന് പറയാം. കാരണം, ഇവിടെ എല്ലാം Online Platforms ഉപയോഗിച്ചാണ് ചെയ്യുന്നത് — Social Media, Google, Websites, Email, YouTube തുടങ്ങിയവയാണ് ഇതിലെ പ്രധാന ടൂളുകൾ.

ലോകമെമ്പാടും ബില്യൺ കണക്കിന് ആളുകൾ ദിവസവും മണിക്കൂറുകളോളം ഇന്റർനെറ്റിൽ സമയം ചെലവഴിച്ചു കൊണ്ടിരിക്കുകയല്ലേ. ഇത് ഇതുതന്നെ ബിസിനസുകൾക്ക് വലിയ അവസരമാണ് — കാരണം നമ്മുടെ കസ്റ്റമേഴ്സ് ഉള്ള സ്ഥലങ്ങളിലേക്ക് ചെന്ന് അവരെ കണ്ടെത്താൻ ഡിജിറ്റൽ മാർക്കറ്റിലൂടെ സാധിക്കുന്നു.

ഇവിടെ ഈ പോസ്റ്റിന്റെ അവസാനം എത്തുമ്പോൾ Digital Marketing എങ്ങനെ പ്രവർത്തിക്കുന്നു?, എന്തെല്ലാം കഴിവുകൾ വേണം?, ഏതെല്ലാം ടൂളുകൾ ഉപയോഗിക്കണം?, തുടക്കക്കാർ ചെയ്യുന്ന തെറ്റുകൾ എന്തൊക്കെയാണ്? എന്നിങ്ങനെ അടിസ്ഥാനപരമായ ഒത്തിരി വിവരങ്ങൾ വ്യക്തമായി ഈ ഗൈഡിലൂടെ നിങ്ങൾക്കുവേണ്ടി നൽകുന്നു.

ഏതെങ്കിലും ബിസിനസ് മാർഗ്ഗങ്ങളിലൂടെ ഒരു വരുമാനം കണ്ടെത്തുക എന്ന് ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരു perfect guide ആയിരിക്കട്ടെ എന്ന ഉദ്ദേശത്തോടെയാണ് ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്..

Digital Marketing എന്നാൽ എന്താണ്?

ലളിതമായി പറഞ്ഞാൽ, internet, Mobile, Laptop തുടങ്ങിയ device കൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങളും സേവനങ്ങളും ആളുകളിലേക്ക് promote ചെയ്യുന്നതിനെയാണ് Digital Marketing എന്ന് പറയുന്നത്.

പരമ്പരാഗത മാർക്കറ്റിംഗ് രീതികളിൽനിന്ന് വ്യത്യസ്തമായി, ഇവിടെ നമുക്ക് കൃത്യമായ ആളുകളിലേക്ക് (Target Audience) വളരെ കുറഞ്ഞ ചിലവിൽ എത്താൻ സാധിക്കുന്നു എന്നതാണ് പ്രത്യേകത.

Key Point:

Digital Marketing = Right message → Right audience → Right time → Online platforms. അതായത്, ശരിയായ സന്ദേശം ആളുകളിലേക്ക് ശരിയായ സമയത്ത് ഇന്റർനെറ്റ് വഴി എത്തിക്കുക എന്നതാണ് ഇതിന്റെ കാതൽ.

പരമ്പരാഗത മാർക്കറ്റിംഗും ഡിജിറ്റൽ മാർക്കറ്റിംഗും തമ്മിലുള്ള വ്യത്യാസം

പല തുടക്കക്കാരും ഈ രണ്ട് വ്യത്യസ്ത ബിസിനസ് വഴികളെ വേർതിരിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല. 

അതുകൊണ്ട് ആദ്യം ഒരു ചെറു താരതമ്യം നോക്കാം:

  • ചെലവ്: സാധാരണ ബിസിനസിന് ടിവി, പത്രം, ഹോർഡിംഗ് പരസ്യങ്ങൾക്ക്  വൻ തുക  ചെലവാക്കാറുണ്ട്. എന്നാൽ ഡിജിറ്റൽ മാർക്കറ്റിംഗിൽ ചെറിയ ബഡ്ജറ്റിൽ തുടങ്ങാം.
  • എത്തിച്ചേരൽ (Reach): പരമ്പരാഗത മാർക്കറ്റിംഗ് ഒരു പ്രദേശത്തിലേക്ക് മാത്രം ഒതുങ്ങുമ്പോൾ, ഡിജിറ്റൽ മാർക്കറ്റിംഗ് വഴി ലോകമെമ്പാടും എത്താം.
  • അളവുകോൽ (Measurement): പരസ്യം എത്രപേർ കണ്ടു, എത്രപേർ വാങ്ങി എന്ന് കൃത്യമായി കണക്കാക്കാൻ പരമ്പരാഗത രീതിയിൽ ബുദ്ധിമുട്ടാണ്. ഡിജിറ്റലിൽ ഇത് കൃത്യമായി track ചെയ്യാം.
  • Two-way Communication: നേരിട്ട് മെസ്സേജുകൾ വഴി നേരിട്ട് ബിസിനസ് ഡീലിംഗ് നടത്താൻ സാധിക്കുന്നു എന്നതും ഡിജിറ്റൽ മാർക്കറ്റിംഗിന്റെ വലിയ പ്രത്യേകതയാണ്.

Digital Marketing ലെ പ്രധാന ചാനലുകൾ ഏതൊക്കെയെന്നു നോക്കാം

ഡിജിറ്റൽ മാർക്കറ്റിംഗ്ൽ പ്രധാനമായും താഴെ പറയുന്ന 6 മേഖലകളാണ് അടങ്ങിയിരിക്കുന്നത്:

  1. Search Engine Optimization (SEO)

ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളിൽ നിങ്ങളുടെ വെബ്സൈറ്റ് സെർച്ച് റിസൾട്ടുകളിൽ മുൻപന്തിയിൽ എത്തിക്കുന്ന പ്രക്രിയയാണിത്. ഉദാഹരണത്തിന്: ഒരാൾ “Best LED Light” എന്ന് ഗൂഗിളിൽ തിരയുമ്പോൾ നിങ്ങളുടെ വെബ്സൈറ്റ് ആദ്യത്തെ മൂന്ന് ഫലങ്ങളിൽ വരികയാണെങ്കിൽ, നിങ്ങൾക്ക് കൂടുതൽ ബിസിനസ്സ് ലഭിക്കും. ഇതിനായി വെബ്സൈറ്റിലെ Content, Keywords എന്നിവ കൃത്യമായി സെറ്റ് ചെയ്യേണ്ടതുണ്ട്. SEO-യെ പ്രധാനമായും മൂന്നായി തിരിക്കാം:

  • On-Page SEO: Content, Titles, Headings, Images എന്നിവ ഒപ്റ്റിമൈസ് ചെയ്യുന്നത്.
  • Off-Page SEO: Backlinks, Social Shares വഴി വെബ്സൈറ്റിന്റെ authority വർദ്ധിപ്പിക്കുന്നത്.
  • Technical SEO: വെബ്സൈറ്റിന്റെ Speed, Mobile-friendliness, Security എന്നിവ മെച്ചപ്പെടുത്തുന്നത്.
  1. Social Media Marketing (SMM)

ഇന്ന് ഭൂരിഭാഗം ആളുകളും സമയം ചിലവഴിക്കുന്നത് സോഷ്യൽ മീഡിയയിൽ ആയതിനാൽ Facebook, Instagram, YouTube, LinkedIn തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ബ്രാൻഡുകളെ പ്രമോട്ട് ചെയ്യുന്ന രീതിയാണിത്. Content types: Posts, Reels, Stories, Videos, Ads. ഓരോ പ്ലാറ്റ്ഫോമിനും അതിന്റേതായ ഓഡിയൻസ് ഉണ്ട് എന്നത് ശ്രദ്ധിക്കണം — ഉദാഹരണത്തിന് Instagram-ൽ യുവാക്കൾ കൂടുതലും LinkedIn-ൽ പ്രൊഫഷണലുകൾ കൂടുതലും ആയിരിക്കും ഉണ്ടാവുക.

  1. Content Marketing

Blog posts, videos, infographics പോലുള്ള useful content create ചെയ്ത് audience-നെ educate ചെയ്യുകയും പിന്നീട് അവരെ customers ആക്കുകയും ചെയ്യുന്നത്. “Content is King” എന്ന് പറയുന്നത് ഇതുകൊണ്ടാണ്. നല്ല കണ്ടന്റ് ഉണ്ടെങ്കിൽ മാത്രമേ ആളുകൾ നിങ്ങളെ വിശ്വസിക്കുകയും തിരികെ വരികയും ചെയ്യൂ.

  1. Email Marketing

Subscribers-ന് email വഴി promote ചെയ്യുന്നത്, newsletters അയക്കുന്നത്, മുതലായവ. ഇവ ഇന്നും ഏറ്റവും effective ആയിട്ടുള്ള conversion method ആണ്, കാരണം ഇത് നിങ്ങൾക്ക് സ്വന്തമായി ഉള്ള ഒരു audience list ആണ് — സോഷ്യൽ മീഡിയ പോലെ algorithm-നെ ആശ്രയിക്കേണ്ട ആവശ്യമില്ല.

  1. Affiliate Marketing

മറ്റുള്ളവരുടെ products promote ചെയ്ത് commission നേടുന്ന രീതിയാണ് Affiliate Marketing. Example: Amazon Associates, ClickBank, Digistore24. സ്വന്തമായി ഒരു product ഉണ്ടാക്കാതെ തന്നെ, മറ്റുള്ളവരുടെ product-കൾ recommend ചെയ്ത് commission ഉണ്ടാക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം.

  1. Paid Ads (PPC – Pay Per Click)

Google, Facebook എന്നിവയിൽ പണം കൊടുത്ത് പരസ്യം ചെയ്യുന്ന രീതി. അതായത് ഓർഗാനിക്കായി Reach കിട്ടുന്നതിനേക്കാൾ കുറഞ്ഞ സമയത്തിൽ Paid Ads ലൂടെ Reach വർദ്ധിപ്പിക്കാൻ സാധിക്കുന്നു.


ഡിജിറ്റൽ മാർക്കറ്റിംഗ് ഗുണങ്ങൾ

എന്തുകൊണ്ടാണ് ലോക ബിസിനസുകൾ ഡിജിറ്റൽ മാർക്കറ്റിങ്ങിലേക്ക് മാറുന്നത്?

  • Low-cost: ടിവി, പത്രം, തുടങ്ങിയവയിലുള്ള പരസ്യങ്ങൾക്ക് വരുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യാം.
  • High Targeted: നിങ്ങൾ ഉദ്ദേശിക്കുന്ന ഏത് വിഭാഗത്തിലും പ്രായത്തിലുമുള്ള ആളുകളിലേക്ക് പരസ്യം എത്തിക്കാൻ സാധിക്കുന്നു. എത്രപേർ നിങ്ങളുടെ പരസ്യം കണ്ടു എന്നും എത്രപേർ നിങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്തു എന്നും കൃത്യമായി അനലൈസ് ചെയ്യാൻ സാധിക്കുന്നു.
  • Flexibility: ഏതെങ്കിലും ഒരു ക്യാമ്പെയ്ൻ പ്രവർത്തനം നന്നായില്ലെങ്കിൽ ഉടനടി ചില മാറ്റങ്ങൾ വരുത്തി റിപ്പീറ്റ് ചെയ്യാൻ സാധിക്കുന്നു. അതേസമയം tv /  print മീഡിയകളിൽ ഇത് സാധ്യമല്ല 
  • Global Reach: ചെറിയ ബഡ്ജറ്റിൽ  ലോകമെമ്പാടുമുള്ള കസ്റ്റമേഴ്സിലേക്ക് എത്താൻ സാധിക്കുന്നു.

നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ട കഴിവുകൾ (Essential Skills)

നിങ്ങൾ ഈ മേഖലയിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ താഴെപ്പറയുന്ന സ്കില്ലുകൾ വികസിപ്പിക്കേണ്ടതുണ്ട്.

  1. Copywriting: വായനക്കാരെ Attract ചെയ്യുന്ന നല്ല നല്ല കണ്ടെൻറുകൾ തയ്യാറാക്കുക.
  2. Designs: Canva, Photoshop പോലുള്ള ടൂളുകൾ ഉപയോഗിച്ച് ലളിതമായി ഡിസൈൻ, പോസ്റ്ററുകൾ, ഇമേജുകൾ തുടങ്ങിയവ ചെയ്യാൻ പഠിക്കുക.
  3. SEO Basics: Search Keywords എങ്ങനെയൊക്കെ ഉപയോഗിക്കണം എന്നതിനെ കുറിച്ചുള്ള  അറിവ് ഉണ്ടായിരിക്കുക.
  4. Video Editing: ചുരുങ്ങിയ സമയത്തിനുള്ളിൽ അവതരിപ്പിക്കുന്ന ഷോട്ട് വീഡിയോകൾ ചെയ്യാൻ പരിശീലിക്കുക.
  5. Analytics:  ഡാറ്റകൾ  എടുത്തു കാര്യങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവുകൾ.
  6. Communication: ക്ലയന്റുകളുമായി വ്യക്തമായി ആശയവിനിമയം നടത്താനുള്ള കഴിവ്.

ഡിജിറ്റൽ മാർക്കറ്റിംഗിന് ആവശ്യമായ പ്രധാന ടൂളുകൾ

തുടക്കക്കാർ പലപ്പോഴും ഏതൊക്കെ ടൂളുകൾ ഉപയോഗിക്കണം എന്ന് ആശയക്കുഴപ്പത്തിലാകാറുണ്ട്. താഴെ ഏറ്റവും അത്യാവശ്യമായ കുറച്ച് ടൂളുകൾ കൊടുക്കുന്നു:

  • SEO Tools: Google Search Console, Ubersuggest, Google Keyword Planner
  • Design Tools: Canva, Adobe Express
  • Analytics Tools: Google Analytics, Meta Business Suite
  • Email Marketing Tools: Mailchimp, MailerLite
  • Social Media Scheduling: Buffer, Later, Meta Business Suite
  • Video Editing: CapCut, InShot

ഇവയിൽ ഭൂരിഭാഗവും free ആയി തന്നെ തുടങ്ങാൻ സാധിക്കുന്നവയാണ് എന്നത് തുടക്കക്കാർക്ക് ഒരു ആശ്വാസമാണ്.


ഡിജിറ്റൽ മാർക്കറ്റിംഗ് എങ്ങിനെ പഠിച്ചു തുടങ്ങാം? (Step by step)

Parents in Digital Marketing with Son, AI Generated Image

 

ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കുന്നവർ ഈ ഘട്ടങ്ങളെ കൃത്യമായി follow ചെയ്യൂ:

  1. Basics പഠിക്കുക: ആദ്യം ബേസിക് വിവരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക, ഇതിനായി YouTube വീഡിയോകളോ ഓൺലൈൻ കോഴ്സുകളോ ആശ്രയിക്കാം.
  2. ഒരു Platform തിരഞ്ഞെടുക്കുക: പഠിച്ച കാര്യങ്ങൾ പരീക്ഷിച്ചു നോക്കാനായി ഏതെങ്കിലും ഒരു പ്ലാറ്റ്ഫോം ഉപയോഗിക്കുക, ഉദാഹരണത്തിന് സ്വന്തം ബ്ലോഗ്, ഇൻസ്റ്റഗ്രാം പേജ്, അല്ലെങ്കിൽ ഒരു വെബ്സൈറ്റ്.
  3. Consistency നിലനിർത്തുക: മുകളിൽ പറഞ്ഞവയിൽ കൃത്യമായ ഇടവേള വെച്ചുകൊണ്ട് consistent ആയി ക്വാളിറ്റിയുള്ള കണ്ടൻറുകൾ പോസ്റ്റ് ചെയ്യുക.
  4. ടൂളുകൾ പരിചയപ്പെടുക: ഡിജിറ്റൽ മാർക്കറ്റിംഗ് ടൂളുകളായ Google Analytics, Keyword Planner, Mailchimp എന്നിവ പരിചയപ്പെടുക.
  5. ഒരു Niche തിരഞ്ഞെടുക്കുക: എല്ലാ മേഖലയിലേക്കും ഒരേസമയം ചാടി കയറാതെ ഒരു നിശ്ചിത വിഷയത്തിൽ (Niche) വൈദഗ്ധ്യം നേടുന്നതായിരിക്കും വേഗത്തിൽ വളരാൻ സഹായിക്കുക.
  6. Networking: എക്സ്പീരിയൻസ് ഉള്ള മറ്റ് ഡിജിറ്റൽ മാർക്കറ്റേഴ്സുമായി ബന്ധപ്പെട്ട് അവരിൽ നിന്നും പരമാവധി കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക.

✔ Blogging ✔ YouTube ✔ Freelancing (Fiverr, Upwork) ✔ Affiliate Marketing ✔ Social Media Management ✔ Google Ads Specialist ✔ Content Writing ✔ Digital Product Creation (E-books, Courses)

വരുമാനം നേടാനുള്ള വഴികൾ

ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ചു കഴിഞ്ഞാൽ ഒട്ടനവധി വരുമാന മാർഗങ്ങൾ തുറക്കപ്പെടും.

  • Blogging: സ്വന്തമായി വെബ്സൈറ്റ് തുടങ്ങി ads അല്ലെങ്കിൽ affiliate link വഴി വരുമാനം നേടാം.
  • YouTube: വീഡിയോ കണ്ടന്റ് ക്രിയേറ്റർ ആവാം.
  • Freelancing: Fiverr, Upwork എന്നീ പ്ലാറ്റ്ഫോമുകൾ വഴി ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും വേണ്ടി സേവനം ചെയ്തു കൊടുത്ത്  വരുമാനം നേടാം.
  • Social Media Management: മറ്റു ബിസിനസുകളുടെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്തു കൊടുക്കാം.
  • Digital Products: സ്വന്തമായി e-ബുക്കുകളോ കോഴ്സുകളോ നിർമ്മിച്ച് വിൽക്കാം.
  • Digital Marketing Agency: അനുഭവങ്ങളിലൂടെ നേടിയെടുത്ത എക്സ്പീരിയൻസ്മായി മറ്റു ബിസിനസുകാർക്ക് വേണ്ടി സേവനം ചെയ്യുക.

തുടക്കക്കാർ ചെയ്യുന്ന സാധാരണ തെറ്റുകൾ

പലരും ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങുമ്പോൾ ചെയ്യുന്ന ചില സാധാരണ തെറ്റുകൾ ഇവയാണ്:

  • എല്ലാ platform-ലും ഒരേസമയം പ്രവർത്തിക്കുക — ഇത് ഊർജ്ജവും സമയവും നഷ്ടപ്പെടാൻ കാരണമാകും.
  • Consistency ഇല്ലാതെ പോസ്റ്റ് ചെയ്യുക — ഒരു കയ്യും കണക്കും ഇല്ലാതെ കണ്ടന്റ് പബ്ലിഷ് ചെയ്തുകൊണ്ട് Audience-നെ നഷ്ടപ്പെടുത്തുക.
  • Analytics ശ്രദ്ധിക്കാതിരിക്കുക — ഏത് കണ്ടന്റ് ആണ് നന്നായി പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കാതെ മുന്നോട്ട് പോകുന്നത്.
  • തിരക്ക് കൂട്ടി ഫലം പ്രതീക്ഷിക്കുക  — ഡിജിറ്റൽ മാർക്കറ്റിംഗിൽ ക്ഷമയും സ്ഥിരതയും ഇല്ലാതെ പ്രവർത്തിച്ചാൽ പരാജയമായിരിക്കും ഫലം.
  • Audience-നെ മനസ്സിലാക്കാതെ കണ്ടന്റ് ഉണ്ടാക്കുക — ആരാണ് നിങ്ങളുടെ target audience എന്ന് വ്യക്തത ഇല്ലാതെ പ്രവർത്തിക്കുന്നത് 

വിജയകരമായ ഡിജിറ്റൽ മാർക്കറ്റിംഗിനുള്ള ടിപ്സ്

  • എപ്പോഴും Value-based content ഉണ്ടാക്കാൻ ശ്രമിക്കുക — വെറും promotion ലക്ഷ്യം വെക്കാതെ audience-ന് ഉപകാരപ്പെടുന്ന കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുക
  • ആദ്യം തന്നെ വലിയ മുതൽ മുടക്കാതെ ചെറിയ ബഡ്ജറ്റിൽ Test ചെയ്ത് പഠിച്ച ശേഷം മാത്രം പണം  ചെലവാക്കുക.
  • Trends എപ്പോഴും അതീവ ജാഗ്രതയോടെ  സ്ട്രാറ്റജി മാറ്റിക്കൊണ്ടിരിക്കുക. 
  • Personal Brand ഉണ്ടാക്കാൻ ശ്രമിക്കുക — ഇത് ദീർഘകാലാടിസ്ഥാനത്തിൽ വലിയ ഗുണം ചെയ്യും.

മുകളിൽ വായിച്ച കാര്യങ്ങളോടൊപ്പം പുതിയ ട്രിക്കുകൾ അന്വേഷിച്ചുകൊണ്ടിരിക്കുക


ഉപസംഹാരം (Conclusion)

ഡിജിറ്റൽ മാർക്കറ്റിംഗിൽ മാന്ത്രിക വിദ്യ ഒന്നുമില്ല. നിരന്തരമായ പഠനത്തിലൂടെ പരിശീലനം ചെയ്തു ആവശ്യമായ ഒരു സ്കിൽ വളർത്തി, മാറുന്ന ടെക്നോളജിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഈ മേഖലയിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും.

ആലോചിക്കുക, നിങ്ങൾക്ക് ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ വെറുതെ ഇരുന്ന് സമയം കളയാതെ ഇന്നു മുതൽ ഒരു ഇൻസ്റ്റാഗ്രാം പേജ് അല്ലെങ്കിൽ ഒരു ബ്ലോഗ് ആരംഭിച്ചു ബിസിനസ് യാത്രയ്ക്ക് തുടക്കമിടൂ.

ക്വാളിറ്റിയും വിശ്വാസ്യതയും ഉള്ള കണ്ടന്റ് ഉണ്ടെങ്കിൽ ഡിജിറ്റൽ ലോകം നിങ്ങളുടേതാണ്.

നിങ്ങൾക്കുണ്ടാവുന്ന ചില ചോദ്യങ്ങൾ

Smart Digital Marketing Persons
AI Generated Image

FAQ Frequently Asked Questions

1. ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാൻ ഐടി പശ്ചാത്തലം ആവശ്യമാണോ?

ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാൻ കോഡിംഗോ ഐടി ബിരുദമോ നിർബന്ധമില്ല. ഇന്റർനെറ്റിനെക്കുറിച്ച് അടിസ്ഥാനപരമായ അറിവും, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള താല്പര്യവും ഉണ്ടെങ്കിൽ ആർക്കും ഈ മേഖലയിൽ വിജയിക്കാം.

അടിസ്ഥാന കാര്യങ്ങൾ (Basics) 1 മുതൽ 3 മാസത്തിനുള്ളിൽ പഠിച്ചെടുക്കാം. എന്നാൽ ഒരു എക്സ്പേർട്ട് ആകാൻ പ്രായോഗിക പരിശീലനം ആവശ്യമാണ്. സാധാരണയായി 6 മാസം മുതൽ ഒരു വർഷം വരെ നിരന്തരമായി വർക്ക് ചെയ്യുന്നതിലൂടെ ഈ മേഖലയിൽ നല്ലൊരു പ്രാവീണ്യം നേടാൻ സാധിക്കും.

തീർച്ചയായും. ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ഏറ്റവും വലിയ പ്രത്യേകതയാണിത്. ഫ്രീലാൻസിംഗ് സൈറ്റുകൾ (Fiverr, Upwork) വഴിയോ, സ്വന്തമായി ബ്ലോഗ്/യൂട്യൂബ് ചാനൽ വഴിയോ, അഫിലിയേറ്റ് മാർക്കറ്റിംഗ് വഴിയോ വീട്ടിലിരുന്ന് തന്നെ ലക്ഷങ്ങൾ സമ്പാദിക്കുന്നവർ ഇന്ന് ധാരാളമുണ്ട്.

ഇല്ല, തുടങ്ങാൻ പണം നിർബന്ധമില്ല. YouTube, Free Online Courses, Blogs എന്നിവയിലൂടെ സൗജന്യമായി തന്നെ അടിസ്ഥാന കാര്യങ്ങൾ പഠിക്കാം. പിന്നീട് കൂടുതൽ ആഴത്തിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പെയ്ഡ് കോഴ്സുകൾ പരിഗണിക്കാം.

Dear Friends,

vm sadiq authorനിങ്ങളുടെ Digital Marketing പഠനയാത്രയിൽ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, സംശയങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും feedback താഴെ കമൻറ് ചെയ്യാവുന്നതാണ്. എന്നെക്കൊണ്ട് സാധ്യമാകും വിതം നിങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും. Thank you 

👉 നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Scroll to Top