ഒരു അഫിലിയേറ്റ് മാർക്കറ്റിംഗ് വിദഗ്ദ്ധനാകാൻ എവിടെ നിന്ന് തുടങ്ങണം?
- March 20, 2026
- vmsadiq
കഴിഞ്ഞ രണ്ട് പോസ്റ്റുകളിൽ തുടക്കക്കാർക്ക് വേണ്ടിയുള്ള മാർക്കറ്റിംഗ് ബേസിക് വിവരങ്ങൾ നമ്മൾ ചർച്ച ചെയ്തു. അടുത്തതായി അഫിലിയേറ്റ് മാർക്കറ്റിംഗിൽ വിദഗ്ധ പരിശീലനം ലഭിക്കാനായി തിരഞ്ഞെടുക്കേണ്ട കോഴ്സുകളെ കുറിച്ചും പ്ലാറ്റ്ഫോമുകളെ കുറിച്ചുമാണ് നമ്മൾ ചർച്ച ചെയ്യുന്നത്.
വിപണിയിലെ ചതിക്കുഴികൾ: Millionaire വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക
വിപണിയിലെ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ആവശ്യമായ ചില പ്രധാന മുൻകരുതലുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തട്ടെ:
- ഇന്ന് സോഷ്യൽ മീഡിയ തുറന്നാൽ അഫിലിയേറ്റ് മാർക്കറ്റിലൂടെ ദിവസം പതിനായിരം രൂപ സമ്പാദിക്കാം അല്ലെങ്കിൽ ആഴ്ചകൾ കൊണ്ട് ലക്ഷങ്ങൾ നേടാം എന്നൊക്കെയുള്ള ഓഫറുകളാണ്, പക്ഷേ യാഥാർത്ഥ്യം ഇതല്ല എന്ന കാര്യം പ്രത്യേകം ഓർക്കുക.
- അഫിലിയേറ്റ് മാർക്കറ്റിംഗ് എന്നത് ഒരു മാജിക് അല്ല, മറിച്ച് ഇതൊരു skill based ബിസിനസ് ആണ്. ഇതിൽ വിജയിക്കാൻ ഓരോ ട്രിക്കുകളും പഠിച്ചെടുക്കാൻ അധ്വാനവും സമയവും ചെലവഴിക്കേണ്ടതുണ്ട്.
- Clickbank, Flipkart തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വിജയിക്കാൻ നല്ല തന്ത്രങ്ങൾ തന്നെ പ്രയോഗിക്കേണ്ടതുണ്ട്.
- സത്യസന്ധതയില്ലാതെ ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്താൽ ബിസിനസ് അധികകാലം മുന്നോട്ടു പോവില്ല എന്ന് ഓർക്കുക.
അഫിലിയേറ്റ് മാർക്കറ്റിംഗ് ശരിയായ പഠന രീതി എങ്ങനെ?
- പണം കളയാതെ അടിസ്ഥാന കാര്യങ്ങൾ ആദ്യം പഠിച്ചെടുക്കുക. അതിന് യൂട്യൂബ്, ബ്ലോഗ് തുടങ്ങിയ സൗജന്യ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുക.
- വിദഗ്ധരായ മെന്റർമാരെ കണ്ടെത്തുക.
- പൊള്ളയായ വാഗ്ദാനങ്ങൾ ചെയ്യുന്നവരെ തിരിച്ചറിയുക.
ലോകോത്തര Affiliate Training ഫ്ലാറ്റ് ഫോമുകൾ?
അനാവശ്യമായി പണം കളയാതെ ലോകോത്തര ഇൻസ്റ്റിറ്റ്യൂട്ടുകളും പുസ്തകങ്ങളും പ്ലാറ്റ്ഫോമുകളും ഏതൊക്കെയെന്ന് നമുക്ക് ഇവിടെ ചർച്ച ചെയ്യാം:
- Aviv Digital (Vipin Nayar): ഈ പ്ലാറ്റ്ഫോമിൽ അഫിലിയേറ്റ് മാർക്കറ്റിംഗ് കോഴ്സ് മലയാളത്തിൽ ലഭ്യമാണ്. Traffic Generation, Amazon Associates എന്നിവയിൽ ഊന്നൽ നൽകുന്നു.
- Entri App: ഇതിൽ അഫിലിയേറ്റ് മാർക്കറ്റിങ്ങിനെ കുറിച്ചുള്ള വിശദമായ മോഡ്യൂളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
- Daily Skills: കുറഞ്ഞ ചെലവിൽ മാർക്കറ്റിംഗ് പഠിക്കാൻ സാധിക്കുന്ന പ്ലാറ്റ്ഫോം ആണ് ഇത്.
International Quality Online Platforms:
- Authority Hacker
ലോക നിലവാരത്തിലുള്ള അഫിലിയേറ്റ് മാർക്കറ്റിംഗ് കോഴ്സുകളിൽ മികച്ച ഒന്നാണിത്. പണം മുടക്കാതെ വെബ്സൈറ്റ് തുടങ്ങി വിജയിപ്പിച്ച് സമ്പാദിക്കാൻ ഇവർ പഠിപ്പിക്കുന്നു.
- Affiliate Lab (Matt Diggity): SEO (Search Engine Optimization)
തുടക്കക്കാർക്ക് പണം മുടക്കാതെ അഫിലിയേറ്റ് മാർക്കറ്റിംഗ് പഠിക്കാൻ ഗൂഗിൾ നൽകുന്ന മികച്ച സഹായിയാണ് ഇത്.
- Coursera & Udemy:
കുറഞ്ഞ ചെലവിൽ അഫിലിയേറ്റ് മാർക്കറ്റിംഗ് പഠിക്കാൻ ഈ പ്ലാറ്റ്ഫോമുകൾ തെരഞ്ഞെടുക്കാം.
Affiliate Essential Books
അഫിലിയേറ്റ് തന്ത്രങ്ങളും ഉപവാക്താക്കളുടെ സൈക്കോളജി മനസ്സിലാക്കാനും മികച്ച പുസ്തകങ്ങൾ:
Books | Author | പ്രത്യേകത |
Dotcom Secrets | Russell Brunson | ഓൺലൈൻ സെയിൽസ് ഫണലുകളെക്കുറിച്ച് പഠിക്കാൻ ഏറ്റവും മികച്ചത്. |
Affiliate Marketing for Dummies | Ted Sudol | തുടക്കക്കാർക്ക് ഈ ബിസിനസ്സ് മോഡൽ ലളിതമായി മനസ്സിലാക്കാൻ. |
Evergreen Affiliate Marketing | Nate McCallister | കാലഹരണപ്പെടാത്ത അഫിലിയേറ്റ് തന്ത്രങ്ങൾ ഇതിൽ വിവരിക്കുന്നു. |
Influence: The Psychology of Persuasion | Robert Cialdini | ആളുകൾ എങ്ങനെ ഒരു സാധനം വാങ്ങാൻ പ്രേരിപ്പിക്കപ്പെടുന്നു എന്നതിനെക്കുറിച്ച്. |
International Standard Courses
അഫിലിയേറ്റ് മാർക്കറ്റിംഗ് വിദഗ്ധ പരിശീലനത്തിന് അന്താരാഷ്ട്ര നിലവാരമുള്ള കോഴ്സുകൾ നമുക്ക് ഇവിടെ പരിചയപ്പെടാം. ഇവയിൽ പലതും അല്പം ചിലവേറിയതാണെങ്കിലും പ്രൊഫഷണലായി ഒരു ബിസിനസ് കെട്ടിപ്പടുക്കാൻ ഇവ നിങ്ങളെ പ്രാപ്തരാക്കും.
The Authority Site System (TASS) - Authority Hacker
ഇവരുടെ പ്രത്യേകത: തുടക്കക്കാർക്കും ഇടത്തരം അറിവുള്ളവർക്കും അനുയോജ്യമായത്. വെറും തിയറി പറയാതെ ഒരു വെബ്സൈറ്റ് എങ്ങനെ തുടങ്ങി വിജയിപ്പിക്കാം, എങ്ങനെ ഒരു niche കണ്ടെത്താം, വായനക്കാരെ ആകർഷിക്കുന്ന കണ്ടന്റ് എങ്ങനെ എഴുതാം എന്നൊക്കെയുള്ള കാര്യങ്ങൾ കൃത്യമായി ചെയ്യാൻ പഠിപ്പിക്കുന്നു.
The Affiliate Lab - Matt Diggity
SEO (Search Engine Optimization)
അഫിലിയേറ്റ് ബിസിനസ് ഗൂഗിളിൽ എങ്ങനെ റാങ്ക് ജയിക്കാം എന്ന് പഠിപ്പിക്കും ഒരു വെബ്സൈറ്റ് ആരംഭിച്ച റാങ്ക് ജയിച്ച് വരുമാനം ഉണ്ടാക്കി ശേഷം ആ വെബ്സൈറ്റ് വൻ തുകയ്ക്ക് എങ്ങനെ വിൽക്കാം (website flipping) ഇതിലൂടെ പഠിക്കാം.
കൃത്യമായ ഡാറ്റയും ടെസ്റ്റുകളും അടിസ്ഥാനമാക്കിയുള്ള പഠന രീതിയാണ് ഇതിൽ ഉള്ളത്.
Savage Affiliates - Franklin Hatchett
ഒരു വിദേശ കോഴ്സ് ചുരുങ്ങിയ ചെലവിൽ നേടാൻ ഇത് അനുയോജ്യമാണ്. Amazon, Clickbank, Google, Facebook ഇവയെല്ലാം ഉപയോഗിച്ച് എങ്ങനെ ബിസിനസ് ചെയ്തു വരുമാനം ഉണ്ടാക്കാം എന്ന് ലളിതമായി പഠിപ്പിക്കുന്നു. മറ്റു വിദേശ കോഴ്സുകളെ അപേക്ഷിച്ചു താരതമ്യേന ഇതിന് വില കുറവാണ്.
Wealthy Affiliate
ഇത് കോഴ്സ് നൽകുന്ന ഒരു കമ്മ്യൂണിറ്റിയും പ്ലാറ്റ്ഫോമും ആണ്
പ്രതിമാസ സബ്സ്ക്രിപ്ഷൻ രീതിയാണ് ഇവരുടേത്, സൗജന്യമായി ജോയിൻ ചെയ്യാൻ ഇതിൽ അവസരമുണ്ട്, പിന്നീട് പെയ്മെൻറ് ചെയ്താൽ മതിയാവും.
Domain, hosting, training എല്ലാം ഒരിടത്ത് നിന്ന് ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യം.
പ്രത്യേകം ശ്രദ്ധിക്കുക ഈ കോഴ്സുകളെല്ലാം ഇംഗ്ലീഷിൽ ഉള്ളതാണ്. ഇംഗ്ലീഷ് കേട്ട് മനസ്സിലാക്കാൻ കഴിവുള്ളവർക്ക് അതുകൊണ്ട് നല്ല പ്രയോജനം ലഭിക്കുന്നു.. വിദേശ ഡോളറുകൾ നേടാൻ സാധിക്കുന്ന ബിസിനസ് ആഗ്രഹിക്കുന്നവർക്ക് ഇതിൽനിന്ന് ലഭിക്കുന്ന അറിവ് വളരെ വലുതാണ്.
മലയാളത്തിൽ ലഭ്യമായിട്ടുള്ള പുസ്തകങ്ങൾ:
അഫിലിയേറ്റ് മാർക്കറ്റിംഗ് സംബന്ധമായ അറിവുകൾക്ക് വേണ്ടിയുള്ള മലയാളം പുസ്തകങ്ങൾ താരതമ്യേന കുറവാണ്, അഫിലിയേറ്റുമായി നേരിട്ട് ബന്ധം ഇല്ലെങ്കിലും ബിസിനസ്സുകളെ കുറിച്ച് അവബോധം ഉണ്ടാക്കുവാൻ ചില പുസ്തകങ്ങൾ ഇവിടെ ചേർക്കുന്നു.
1. ഓൺലൈനിലൂടെ പണം സമ്പാദിക്കാം - DC BOOKS Published.
ഈ പുസ്തകം ഓൺലൈൻ ലോകത്ത് വരുമാന സാധ്യതകളെക്കുറിച്ച് മനസ്സിലാക്കിത്തരുന്നു.
2. ഡിജിറ്റൽ മാർക്കറ്റിംഗ് - (സന്ദീപ് കുമാർ)
Social media, Google ads, Affiliate marketing എന്നിവയെ കുറിച്ച് ചർച്ച ചെയ്യുന്നു.
3. സമ്പന്നനാകാൻ വഴികൾ - (വിവിധ പരിഭാഷകൾ)
റോബർട്ട് കിയോസാക്കിയുടെ ‘റിച്ച് ഡാഡ് പുവർ ഡാഡ്’ പോലുള്ള പുസ്തകങ്ങളുടെ മലയാളം പരിഭാഷകൾ, ഇവ അഫിലേറ്റ് മാർക്കറ്റിങ്ങിന് നേരിട്ട് പ്രതിപാദിക്കുന്നില്ലെങ്കിലും സാമ്പത്തിക രംഗത്തെ ആളുകളുടെ മൈൻഡ് സെറ്റ് മാറ്റിയെടുക്കാൻ സഹായിക്കുന്ന പുസ്തക മാണ് ഇത്. ഉദാഹരണത്തിന് എങ്ങനെ ഒരു Passive Income ഉണ്ടാക്കാം എന്നതിനെ കുറിച്ച് ഇതിൽ മനസ്സിലാക്കാം.
അഫിലിയേറ്റ് മാർക്കറ്റിങ്ങിനെക്കുറിച്ച് മലയാളത്തിൽ പുസ്തകങ്ങൾ കുറവായതിനാൽ ഇംഗ്ലീഷ് പുസ്തകങ്ങളെ ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്, എങ്കിലും അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ മലയാളം പുസ്തകങ്ങൾ വളരെ ഉപകാരപ്രദമാണ്.
English Books for Affiliate Marketing :
ഇത് ഒരു പ്രൊഫഷണൽ മാർക്കറ്റിംഗ് ബിസിനസായി വളർത്തിയെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് പല ഇംഗ്ലീഷ് പുസ്തകങ്ങളും മികച്ചവയായിരിക്കും, ഈ പുസ്തകങ്ങൾ അറിവ് നൽകുന്നതിനുപരി വായനക്കാരെ കൃത്യമായ ഒരു ആക്ഷൻ പ്ലാനിലേക്ക് എത്തിക്കാൻ സഹായിക്കുന്നവയാണ്. അതിന് ഉതകുന്ന ചില ബുക്കുകൾ ഇവിടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാം…
DotCom Secrets (Russell Brunson)
Affiliate Marketing website ലൂടെ എങ്ങനെ അധിക വരുമാനം ഉണ്ടാക്കാം എന്നത് ഈ ബുക്ക് പഠിപ്പിക്കും, ഈ ബുക്ക് ഓൺലൈൻ മാർക്കറ്റിംഗ് ലോകത്തെ ‘ബൈബിൾ‘ എന്നാണ് അറിയപ്പെടുന്നത്.
Affiliate Marketing for Dummies (Ted Sudol & Vijay Dzuba)
ഈ വിഷയത്തെക്കുറിച്ച് ഒന്നും അറിയാത്ത ഒരാൾക്ക് പോലും ലളിതമായി പഠിക്കാവുന്ന ഒരു പുസ്തകമാണിത്. അഫിലിയേറ്റ് മാർക്കറ്റിങ്ങിന്റെ അടിസ്ഥാന പാഠങ്ങൾ ഇതിലെ പ്രധാന വിഷയമാണ്, അതായത് ശരിയായ niche കണ്ടെത്തുന്നത് മുതൽ ഈ പ്രോഗ്രാമുകളിൽ വിജയിക്കും വരെയുള്ള എല്ലാ ഘട്ടങ്ങളും ഇതിൽ വിശദീകരിക്കുന്നു.
Evergreen Affiliate Marketing (Nate McCallister)
ഇതിൽ കൂടുതലും അഫിലിയേറ്റ് തന്ത്രങ്ങളാണ് പ്രതിപാദിക്കുന്നത്. മാറുന്ന ട്രെൻഡുകൾക്ക് അനുസരിച്ച് അടിസ്ഥാന തത്വങ്ങൾ അഫിലിയേറ്റ് മാർക്കറ്റിങ്ങിൽ ഉണ്ടെന്ന കാര്യം മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കും.
Influence: The Psychology of Persuasion (Robert Cialdini)
ഈ പുസ്തകത്തിലെ പ്രധാന വിഷയം മാർക്കറ്റിംഗ് അല്ല പക്ഷേ, ഇത് വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്, കാരണം ആളുകൾ എന്തുകൊണ്ട് ഒരു ഉൽപ്പന്നം വാങ്ങാൻ തീരുമാനിക്കുന്നു? അവരെ എങ്ങനെ സ്വാധീനിക്കാൻ കഴിയും? ഇത്തരം കാര്യങ്ങൾ നിങ്ങളുടെ സെയിൽസ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതുകൊണ്ടാണ് ഈ പുസ്തകം വായിക്കാൻ പറയുന്നത്. ഇതിലെ പ്രധാന വിഷയം കൺസ്യൂമർ സൈക്കോളജി എന്നതാണ്.
From Nothing (Ian Pribyl)
പുതിയ കാലത്തേക്ക് ഏറ്റവും അനുയോജ്യമായ പുസ്തകം. ഇതിലെ പ്രധാന വിഷയം സീറോ ഇൻവെസ്റ്റ്മെന്റിൽ എങ്ങനെ ഒരു ബിസിനസ് കെട്ടിപ്പടുക്കാം എന്നാണ്. വെറുതെ പണം നഷ്ടപ്പെടുത്താതെ ഓൺലൈൻ ബിസിനസ്സിൽ എങ്ങനെ വളരാം എന്ന് ഈ പുസ്തകം പഠിപ്പിക്കുന്നു.
ഇപ്പോൾ നിങ്ങൾക്കുണ്ടാവാൻ സാധ്യതയുള്ള ചില സംശയങ്ങൾ താഴെ നൽകാം - FAQ
Q. എത്ര കാലം കൊണ്ട് എനിക്ക് പണം സമ്പാദിച്ചു തുടങ്ങാം?
Ans: അത് നിങ്ങളുടെ അധ്വാനത്തെയും തിരഞ്ഞെടുക്കുന്ന തന്ത്രങ്ങളെയും ആശ്രയിച്ചിരിക്കും. ഇതിൽ 3 മുതൽ 6 മാസം വരെ സ്ഥിരമായി പ്രവർത്തിച്ചാൽ മാത്രമേ കാര്യമായ ഫലം കണ്ടുതുടങ്ങുകയുള്ളൂ. ക്ഷമയും നിരന്തരമായ പഠനവും ഇവിടെ പ്രധാനമാണ്.
Q. ഇംഗ്ലീഷ് അറിയാത്തവർക്ക് അഫിലിയേറ്റ് മാർക്കറ്റിംഗിൽ വിജയിക്കാൻ കഴിയില്ലേ?
Ans. തീർച്ചയായും കഴിയും. ഇന്ന് കേരളത്തിലെ ലോക്കൽ കമ്പനികളുടെ അഫിലിയേറ്റ് പ്രോഗ്രാമുകൾ വഴി മികച്ച വരുമാനം നേടാം. എൻട്രി (Entri App) പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉദാഹരണം.
Q. ഏതെങ്കിലും കോഴ്സിൽ ചേരണമെന്ന് നിർബന്ധമുണ്ടോ?
Ans. ഒരിക്കലുമില്ല, YouTube-ലും ബ്ലോഗുകളിലും ധാരാളം സൗജന്യ വിവരങ്ങൾ ലഭ്യമാണ്. എന്നാൽ കൃത്യമായ ഒരു ക്രമത്തിൽ (Step-by-step) പഠിക്കാനും ചതിക്കുഴികളിൽ വീഴാതിരിക്കാനും ഒരു വിദഗ്ധ പരിശീലനം നടുന്നത് വളരെ ഉപകരിക്കും.
Q. ഇതിനായി എനിക്ക് ഒരു ലാപ്ടോപ്പ് നിർബന്ധമാണോ?
Ans. തുടക്കത്തിൽ സ്മാർട്ട്ഫോൺ ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യാം, എന്നാൽ പ്രൊഫഷണലായി ഒരു വെബ്‌സൈറ്റ് കൊണ്ടുപോകുന്നതിനും അഡ്വാൻസ്ഡ് വർക്ക് ചെയ്യുന്നതിനും ഭാവിയിൽ ഒരു ലാപ്ടോപ് കൂടുതൽ സൗകര്യപ്രദമായിരിക്കും.