TiK BAZAAR

drop shipping center
AI Generated Image

Dropshipping Master Guide

“Basic കാര്യങ്ങൾ പഠിച്ചാൽ മാത്രം മതിയോ? ഈ ബിസിനസ് ശരിയായ രീതിയിൽ ചെയ്തു വളർത്തിയെടുക്കാൻ ഞാൻ ഇനി എന്താണ് ശരിക്കും പഠിക്കേണ്ടത്?”

Business story:

24 കാരനായ  ആദിൽ  തന്റെ മുറിയിൽ ഇരുന്ന് Laptopലേക്ക് നോക്കിയിരിക്കുന്നു. Dropshipping എന്താണെന്നും അത് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, ഒരു Dropshipping Business ആരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ എന്തൊക്കെയാണെന്നും കഴിഞ്ഞ രണ്ടു പോസ്റ്റുകളിലൂടെ അവൻ മനസ്സിലാക്കിയിരുന്നു.

🙋 എങ്കിലും അവന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു പ്രധാന  ചോദ്യം ഇതായിരുന്നു:

 “Basic കാര്യങ്ങൾ പഠിച്ചാൽ മാത്രം മതിയോ? ഈ ബിസിനസ് ശരിയായ രീതിയിൽ ചെയ്തു വളർത്തിയെടുക്കാൻ ഞാൻ ഇനി എന്താണ് ശരിക്കും പഠിക്കേണ്ടത്?”

ഇപ്പോൾ ആദിൽ കണ്ടെത്തിയ പ്രധാന ഉത്തരം –  ഒരു Dropshipping Business തുടങ്ങുക എന്നതിനെക്കാൾ പ്രധാനമാണ് അത് ശരിയായ രീതിയിൽ തുടങ്ങി വളർത്താനും പഠിക്കുക എന്നത്.

കാരണം Dropshipping എന്നത് ഒരു “product കണ്ടെത്തി online-ൽ വിൽക്കുക” എന്ന simple business model മാത്രമല്ല. അതിനു Product Research, Supplier Selection, Store Designing, Pricing, Market research, Customer Service, Order Management, Automation തുടങ്ങി നിരവധി മേഖലകൾ ഒരുമിച്ച് മനസ്സിലാക്കേണ്ട ഒരു complete e-commerce business model ആണ് എന്ന യാഥാർഥ്യമാണ്.

ആദിൽ യൂട്യൂബിൽ വീഡിയോ കാണുകയും സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ വായിക്കുകയും ചെയ്തുകൊണ്ടെല്ലാം പഠിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ കുറേ കാര്യങ്ങൾ പഠിച്ചതോടെ അവൻ ആശയക്കുഴപ്പത്തിലായി. 

ഓരോരുത്തരും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും ടൂളുകളും നിർദ്ദേശിച്ചു. ചിലർ paid കോഴ്സുകൾ നൽകിക്കൊണ്ടിരുന്നു. മറ്റു ചിലർ free റിസോഴ്സുകൾ പറഞ്ഞു കൊടുത്തു. ചിലർ ചില പ്ലാറ്റ്ഫോമുകളെ നല്ലതെന്ന് പറഞ്ഞു. വേറെ ചിലർ മറ്റു ടൂളുകൾ  മെച്ചപ്പെട്ടതാണെന്നും പറഞ്ഞു. ഇതിനിടയിൽ കിടന്നു ആദിൽ പിടഞ്ഞു. അവൻ ആകെ ആശങ്കപ്പെട്ടു.

അങ്ങിനെയാണ് ആദിൽ യഥാർത്ഥ റിസോഴ്സുകൾ ഏതൊക്കെയാണ് എന്ന് അന്വേഷിച്ചത്: Learning resources, Useful tools, Platforms, Courses, Books, Communities, Research Tools എന്നിവ ശരിയായ രീതിയിൽ തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണെന്ന് അവൻ മനസ്സിലാക്കി.

അതുകൊണ്ടു തന്നെ random ആയി information ശേഖരിക്കുന്നതിനു പകരം, ഒരു structured learning path പിന്തുടരണമെന്ന് ആദിൽ തീരുമാനിച്ചു.

🧑 അങ്ങനെ അവൻ തന്റെ പഠനത്തിനായി ഒരു പ്രത്യേക പദ്ധതി തയ്യാറാക്കി. 

Dropshipping Master Class – Resources Guide

ഈ ഗൈഡിലൂടെ ഒരു Dropshipping entrepreneur-ന് ആവശ്യമായ വിവിധ learning resource കളും business toolകളും category-wise ആയി പരിചയപ്പെടാമെന്ന് ആദിൽ മനസ്സിലാക്കി. Product research ചെയ്യാൻ സഹായിക്കുന്ന tools മുതൽ e-commerce platforms വരെ, marketing resources മുതൽ business automation tools വരെ, ഓരോ വിഭാഗവും എന്തിനാണ് ഉപയോഗിക്കുന്നത് എന്നും അവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും അവൻ പഠിക്കാൻ തുടങ്ങി.

ആദ്യമാദ്യം free resources ആണ് ആശ്രയിച്ചിരുന്നത്. അതായത് youtube videos, blog, podcast,  online communities  എന്നീ മാർഗങ്ങളിലൂടെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ചു. പിന്നെ പതുക്കെ പതുക്കെ paid വേർഷനുകളും toolsഉം  ഉപയോഗിച്ചു തുടങ്ങി. പണം നഷ്ടപ്പെടാതെ ശ്രദ്ധയോടെ മാത്രം paid ടൂളുകൾ ഉപയോഗപ്പെടുത്തി. ബിസിനസ് വളരുന്ന ഘട്ടത്തിനനുസരിച്ച് മാത്രം paid ടൂളുകളെ ഉപയോഗപ്പെടുത്തുക എന്ന് മനസ്സിലാക്കി.

തുടർന്ന് അവൻ Online Courses, Books, E-commerce Platforms, Supplier Platforms, Marketing Resources, AI Tools ഓരോന്നിനെ കുറിച്ചും പഠിച്ചു. 

ഓരോ resourse നും വ്യത്യസ്തങ്ങളായ ഉപയോഗങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ചിലത് basic വിവരങ്ങൾ ലഭിക്കും, ചിലത് റിസർച്ചിന് ഉപയോഗപ്പെടും, ചിലത് marketting, business automation എന്നിവ മെച്ചപ്പെടുത്തും.

ഇതൊക്കെയായിരുന്നാലും ഈ പഠനത്തിനൊക്കെ ഇടയിൽ അവൻ മനസ്സിലാക്കിയ ഒരു കാര്യമാണ് ഒരു tool ഉപയോഗിച്ചത് കൊണ്ട് മാത്രം ബിസിനസ് വളരണമെന്നില്ല . 

Right knowledge + right strategy + right tools + consistent execution എന്ന combination ആണ് പ്രധാനപ്പെട്ടത്. അതിനാൽ ഈ പോസ്റ്റ് ഒരു സാധാരണ “Best Dropshipping Tools” list ആയി മാത്രം കാണേണ്ടതില്ലെന്ന് ആദിൽ തീരുമാനിച്ചു. 

Dropshipping-നെ ഒരു serious business ആയി കാണുന്ന ഒരാൾക്ക് എന്തൊക്കെ പഠിക്കണം, ഏത് resources ഉപയോഗിച്ച് പഠിക്കാം, ഏത് tools പിന്നീട് business വളർത്താൻ സഹായിക്കും എന്നതിനെക്കുറിച്ച് ഒരു clear roadmap നൽകുക എന്നതാണ് ഇവിടെ ലക്ഷ്യം.

ആദിൽ അവന്റെ പഠന യാത്രയിലെ ഘട്ടങ്ങളെ ഇങ്ങനെ തിരിച്ചു→ ആദ്യം അറിവ് നേടുക→ പിന്നെ പതുക്കെ ബിസിനസ് പരീക്ഷിക്കുക → ലഭിക്കുന്ന ഫലങ്ങൾ നിരീക്ഷിക്കുക → തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊള്ളുക. അങ്ങനെ വിജയത്തിൻറെ പടികൾ കയറി മുന്നോട്ട് പോവുക ഇതായിരുന്നു അവൻറെ സമീപനം.

സുഹൃത്തെ, നിങ്ങൾ Dropshipping-ൽ ഒരു beginner ആണെങ്കിലും, ഇതിനകം basic knowledge നേടിയിട്ടുണ്ടെങ്കിലും, ഇനി അടുത്ത ഘട്ടത്തിലേക്ക് നീങ്ങാൻ ഈ Resources Guide നിങ്ങൾക്ക് ഒരു reference ആയി ഉപയോഗിക്കാം.

ആദിൽ മനസ്സിലാക്കിയത് പോലെ നിങ്ങളും മനസ്സിലാക്കേണ്ട പാഠം ഇതാണ്:

അറിവിൽ നിന്ന് action-ലേക്കും, action-ൽ നിന്ന് business growth-ലേക്കുമുള്ള യാത്രയാണ് ഇനി നമ്മൾ നോക്കുന്നത്.

Drop shipping Resources മലയാളത്തിൽ

drop shipping bookമലയാളത്തിൽ ടോപ്പ് ഷിപ്പിംഗ് നെക്കുറിച്ച് പഠിക്കാൻ ഇന്ന് നിരവധി മാർഗ്ഗങ്ങളുണ്ട്.

പ്രധാനപ്പെട്ട ഓൺലൈൻ കോഴ്സുകളും ട്രെയിനിങ് സെന്ററുകളും

  • Entri App: ഇവരുടെ ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സിൽ ഡ്രോപ്പ് ഷിപ്പിംഗ് മൊഡ്യൂൾ ഉൾപ്പെടുത്തിയിട്ടുണ്ട് [Link: https://entri.app/ ]
  • Nestsoft (Kochi): ഇ-കൊമേഴ്സ് തുടങ്ങാൻ നേരിട്ടുള്ള പരിശീലനം നൽകുന്നു. ഈ കോമേഴ്സിന്റെ ഭാഗമായി ഡ്രോപ്പ് ഷിപ്പിംഗ് പഠിക്കാവുന്നതാണ് [Link: nestsoft.com]

Free Learning (Youtube Channels)

Tony Jvecom: ഇൻറർനാഷണൽ ഡ്രോപ്പ് ഷിപ്പിങ്ങിന് കുറിച്ച് ഏറ്റവും ലളിതമായ മലയാളത്തിൽ ലഭിക്കുന്ന ചാനൽ.

Dropshipper Riyas: കുറഞ്ഞ ചിലവിൽ ഡ്രോപ്പ് ഷിപ്പിൽ തുടങ്ങുവാനുള്ള പ്രായോഗികമായ ഐഡിയകൾ ഇദ്ദേഹം പങ്കുവെക്കുന്നുണ്ട്.

Drop shipping Resources (Global English Resources)

നിങ്ങളുടെ ബിസിനസിനെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തിക്കൊണ്ടു വരാൻ താഴെപ്പറയുന്നവ നിർബന്ധമായും അറിഞ്ഞിരിക്കണം.

ലോകോത്തര പ്ലാറ്റ്ഫോമുകൾ:

Shopify Learn : ഡ്രോപ്പ് ഷിപ്പിംഗ് ബിസിനസ് സ്ട്രാറ്റജി സൗജന്യമായി പഠിക്കാൻ ഇത് ഏറ്റവും മികച്ചതാണ്. [ Link: support.com/learn ]

Udemy: താരതമ്യേന ചെലവ് കുറഞ്ഞ കോഴ്സുകൾ ഇവരിൽ ലഭ്യമാണ് [ Link: udemy.com ]

Dropship Lifestyle (DSL): അല്പം ചിലവേറിയതാണെങ്കിലും ടിക്കറ്റ് ബ്രോക്ക് ഷിപ്പിങ്ങിൽ താല്പര്യമുള്ളവർക്ക് ഒരു മികച്ച മെമ്പർഷിപ്പ് നൽകുന്നവരാണ് ഇത്. [Link: dropshiplifestyle.com]

നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ:

 The Ultimate Guide to Dropshipping (By Andrew Youderian): ഡ്രോപ്പ് ഷിപ്പിങ്ങിന്റെ അടിസ്ഥാന വിവരങ്ങൾ പഠിക്കാം.

The 4-Hour Workweek (By Timothy Ferriss): കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ബിസിനസ് എങ്ങനെ കൈകാര്യം ചെയ്യാം എന്ന് പഠിപ്പിക്കുന്നു (Business Automation).

DropShipping Essential Platforms

തുടക്കത്തിൽ തന്നെ ഈ പ്ലാറ്റ്ഫോമുകൾ പരിചയപ്പെടുന്നത് നിങ്ങളുടെ ബിസിനസിന് എളുപ്പമാക്കും

Store Builder: Shopify ( No.1 Dropshipping Website Builder in the World ).

Supplier Directory: AliExpress ( Foreign Market ), GlowRoad/Roposo Clout ( Indian Market ).
Order Fulfillment: Spocket or Zendrop (for Fast Delivery ).
Research Tools: Google Trends (ട്രെൻഡിംഗ് പ്രോഡക്റ്റുകൾ കണ്ടെത്താൻ), Minea (ഫേസ്ബുക്ക് ആഡ്സ് നിരീക്ഷിക്കാൻ).

വിജയിക്കാൻ പ്ലാനുകൾ (Action Plan)

Basic learning: ആദ്യം യൂട്യൂബ് ഷോപ്പിലാണ് തുടങ്ങിയ സൗജന്യ വീഡിയോകൾ കണ്ടു ഒരു ധാരണയുണ്ടാക്കുക.

Niche Finding: നിങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള ഒരു ഉൽപ്പന്ന മേഖല കണ്ടെത്തുക.
ഒരു പ്ലാറ്റ്ഫോം മാത്രം: വിവിധതരം പ്ലാറ്റ്ഫോമുകളിലേക്കും കോഴ്സുകളിലേക്കും പോകാതെ ഒരു പ്ലാറ്റ്ഫോമിനെ മാത്രം പിന്തുടരുക.

പ്രാക്ടിക്കൽ ആവുക: പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ ചെറിയ രീതിയിൽ സ്റ്റോർ തുടങ്ങി പരീക്ഷണങ്ങൾ നടത്തുക.

Conclusion

Dropshipping എന്നത് പെട്ടെന്ന് പണം ഉണ്ടാക്കാൻ ഉള്ള ഒരു മാർഗ്ഗമേ അല്ല എന്ന് ആദ്യമേ തീരുമാനിക്കുക, എന്നിട്ട് ക്ഷമയോടുകൂടി ബുദ്ധിപരമായി ചെയ്യേണ്ട ഒരു ബിസിനസ് ആയി ഇതിനെ കാണുക, മുകളിൽ പറഞ്ഞിരിക്കുന്ന മാർഗ്ഗങ്ങളിലൂടെ കൃത്യമായ അറിവ് നേടി നിരന്തരമായ പരിശ്രമത്തിലൂടെ വളർത്താൻ ശ്രമിക്കുക. തീർച്ചയായും വിജയം നിങ്ങളോടൊപ്പം ആയിരിക്കും.

മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ ചോദിക്കാവുന്നതാണ്.

നിങ്ങളുടെ ഈ ബിസിനസ് മുന്നേറ്റ യാത്രയ്ക്ക് എല്ലാവിധ ആശംസകളും…

പ്രധാന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

drop shipping growth
AI Generated Image

FAQ Frequently Asked Questions

മലയാളം കോഴ്സുകൾ മാത്രമാണോ തുടക്കക്കാർക്ക് നല്ലത്?

മലയാളിക്ക് തുടക്കത്തിൽ കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പം മലയാളം കോഴ്സുകൾ ആയിരിക്കും . എന്നാൽ നിങ്ങൾ International Dropshipping ലേക്ക് വളരാനാണ് ഉദ്ദേശ്യമെങ്കിൽ, ആഗോള തന്ത്രങ്ങൾ മനസ്സിലാക്കാൻ ഇംഗ്ലീഷ് പ്ലാറ്റ്‌ഫോമുകളായ Udemy / Shopify Academy എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും.

പ്രത്യേക ബിരുദങ്ങൾ ഒന്നും ആവശ്യമില്ല. ഇന്റർനെറ്റ്, ഡിജിറ്റൽ മാർക്കറ്റിംഗിനോടുള്ള താല്പര്യം, കുറച്ച് സമയം ചിലവഴിക്കാനുള്ള മനസുമുണ്ടെങ്കിൽ ആർക്കും ഈ ബിസിനസ്സ് പഠിച്ചെടുക്കാം.

തീർച്ചയായും. കോഴ്സുകൾ നിങ്ങൾക്ക് എങ്ങനെ ഒരു സ്റ്റോർ നിർമ്മിക്കാം എന്ന് പഠിപ്പിക്കുമ്പോൾ, ‘Ecommerce Evolved’ / ‘The 4-Hour Workweek’ പോലുള്ള പുസ്തകങ്ങൾ ഒരു ബിസിനസ്സ് എങ്ങനെ തന്ത്രപരമായി ലാഭകരമാക്കാം എന്ന Mindset നൽകുന്നു.

ശരിയായ സപ്ലയർമാരെ കണ്ടെത്തി ഉൽപ്പന്നങ്ങൾ കൃത്യസമയത്ത് കസ്റ്റമർക്ക് എത്തിക്കുക എന്നത്‌ ഒരു പ്രധാന വെല്ലുവിളിയാണ്. അതുകൊണ്ട് തന്നെ GlowRoad, Roposo Clout, Spocket തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് വ്യക്തമായി അറിയേണ്ടത് അത്യാവശ്യമാണ്.

Dear Friends,

vm sadiq authorനിങ്ങളുടെ ഓൺലൈൻ  പഠനയാത്രയിൽ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, സംശയങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും feedback താഴെ കമൻറ് ചെയ്യാവുന്നതാണ്. എന്നെക്കൊണ്ട് സാധ്യമാകും വിതം നിങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും. Thank you 

👉 നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Scroll to Top