TiK BAZAAR

Learn to Earn Globally

Become Digital Marketing Expert| Professional Guide Malayalam

Digital Marketing Man
AI Generated Image

ഡിജിറ്റൽ മാർക്കറ്റിംഗ് എക്സ്പെർട് ആവാം, എങ്ങിനെ?

ഡിജിറ്റൽ മാർക്കറ്റിംഗ് എന്താണെന്നും എങ്ങനെ തുടങ്ങാം എന്നും നാം കഴിഞ്ഞ പോസ്റ്റിൽ മനസ്സിലാക്കി. എന്നാൽ ഈ മേഖലയിൽ ഒരു എക്സ്പെർട്ട് ആയി മാറാനുള്ള അറിവും മാർഗ്ഗങ്ങളും കണ്ടെത്തി വരുമാനം വർധിപ്പിക്കാനുള്ള ഒരു ലെവലിലേക്ക് നിങ്ങൾ എത്തിയിട്ടുണ്ടോ? അങ്ങനെ എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?

വെറും പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിനപ്പുറം ഡാറ്റ വിശകലനം ചെയ്തു ബിസിനസുകൾക്ക് കൃത്യമായ റിസൾട്ട് ഉണ്ടാകുമ്പോഴേ നിങ്ങൾ ഡിജിറ്റൽ മാർക്കറ്റിങ്ങിൽ എക്സ്പെർട്ട് ആവുകയുള്ളൂ.

“ഒരു പ്രൊഫഷണൽ ബിസിനസ് എക്സ്പേർട്ട് ആവാൻ നിങ്ങൾ ചില ഘട്ടങ്ങൾ കൂടി പിന്നീടേണ്ടതുണ്ട്, അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം”:

ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ഒരു പ്രൊഫഷണലാകാൻ നിങ്ങൾ പിന്തുടരേണ്ട 7 ഘട്ടങ്ങൾ:

Smart Digital Marketing Persons
AI Generated Image

1. ഒരു niche കണ്ടെത്തുക:

ഡിജിറ്റൽ മാർക്കറ്റിങ്ങിലെ എല്ലാ കാര്യങ്ങളും അറിയുക എന്നത് നല്ലത് തന്നെയാണ്, പക്ഷേ ഇതിൽ ഏതെങ്കിലും ഒരു പ്രത്യേക മേഖലയിൽ വിദഗ്ധൻ ആണോ നിങ്ങളെങ്കിൽ, നിങ്ങളുടെ മൂല്യം ഉയർന്നതായിരിക്കും, ഇനി താഴെപ്പറയുന്നവയിൽ നിന്ന് താല്പര്യമുള്ള ഒന്ന് തെരഞ്ഞെടുക്കാം:

  • SEO Specialist: വെബ്സൈറ്റുകളെ ഗൂഗിൾ റാങ്കിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കുന്നത്.
  • Performance Marketer: Google ads, Facebook ads എന്നിവയിലൂടെ സെയിൽസ് കൊണ്ടുവരുന്നവർ.
  • Content Strategist: വീഡിയോകൾ, ബ്ലോഗുകൾ എന്നിവയിലൂടെ ബ്രാന്റിന്റെ റീച്ച് വർദ്ധിപ്പിക്കുന്നവർ.
  • E-mail Marketing Automation Expert: കസ്റ്റമേഴ്സിനെ ഇമെയിൽ വഴി follow up ചെയ്യുന്ന Automation സെറ്റ് ചെയ്യുന്നവർ.

2. Advanced Search Engine Optimization (Advances SEO)

Technical SEO: വെബ്സൈറ്റിന്റെ സ്പീഡ് വർദ്ധിപ്പിക്കുക, സൈറ്റ് മാപ്പ് / ഗൂഗിൾ ഇൻഡക്സ് എന്നിവ കൈകാര്യം ചെയ്യുക.
On page off page SEO: വെബ്സൈറ്റിനുള്ളിൽ മാറ്റങ്ങൾ വരുത്തുക Back link നൽകുക, വെബ്സൈറ്റിന്റെ വിശ്വാസത വർദ്ധിപ്പിക്കുക എന്നീ കാര്യങ്ങൾ അറിഞ്ഞിരിക്കുക.
Local SEO: നിങ്ങളുടെ അടുത്തുള്ള ബിസിനസുകളെ Google map, local search ലും മുന്നിലെത്തിക്കാൻ പഠിക്കുക (Google Business profile Optimization)

3. Mastering Paid Advertising:

Facebook & Instagram Ads: Meta business suite ഉപയോഗിച്ച് ശരിയായ ടാർഗറ്റ് ഓഡിയൻസിനെ കണ്ടെത്തുക Pixel Integration വഴി വെബ്സൈറ്റിൽ വരുന്നവരെ വീണ്ടും വീണ്ടും പരസ്യം കാണിക്കുന്ന ടാർഗറ്റ് പഠിക്കുക.
Google ads SEM: Search Ads, Video Ads, Display Ads എന്നിവ സെറ്റ് ചെയ്യാൻ പഠിക്കുക, കുറഞ്ഞ ചെലവിൽ കൂടുതൽ ക്ലിക്കുകൾ നേടാൻ എങ്ങനെ എന്ന് മനസ്സിലാക്കുക.

4. ഡാറ്റ വിശകലനത്തിനുള്ള ടൂളുകൾ (Data Analysis & Tools)

ഡിജിറ്റൽ മാർക്കറ്റിങ്ങിനെ ഊഹങ്ങളിലൂടെ തീരുമാനമെടുക്കാൻ കഴിയില്ല. ഇതിന്റെ പ്രൊഫഷണൽ രീതി ഡാറ്റ നോക്കിയാണ് ചെയ്യേണ്ടത്, ഇതിനുള്ള ടൂളുകൾ:

Google Analytics (GA4): വെബ്സൈറ്റ് സന്ദർശിക്കുന്ന ആളുകളെ കുറിച്ച് മനസ്സിലാക്കാൻ
Google Search Console: ഗൂഗിൾ സെർച്ച് നിങ്ങളുടെ സൈറ്റിന്റെ പെർഫോമൻസ് ട്രാക്ക് ചെയ്യാം.
SEMrush / Ahrefs: എതിരാളികളുടെ keywords കണ്ടെത്താൻ.
Canva & Photoshop: കണ്ടെന്റിന് ആവശ്യമായ ഡിസൈനുകൾ ക്രിയേറ്റ് ചെയ്യാൻ.

5. ഒരു പേഴ്സണൽ ബ്രാൻഡിങ് ചെയ്യുക

മറ്റുള്ളവരുടെ ബിസിനസ് മാർക്കറ്റ് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ സ്വയം തന്നെ മാർക്കറ്റ് ചെയ്തു പേഴ്സണൽ ബ്രാൻഡിങ് ഉണ്ടാക്കിയെടുക്കുക.

Linked in: പ്രൊഫൈൽ പ്രൊഫഷണൽ ആയി സെറ്റ് ചെയ്യുക.
Instagram / Youtube: ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയോ യൂട്യൂബിലൂടെയോ ഡിജിറ്റൽ മാർക്കറ്റിംഗ് ടിപ്പുകൾ നൽകുക.
Share: നിങ്ങൾ പഠിക്കുന്ന ഓരോ കാര്യങ്ങളും മറ്റുള്ളവർക്ക് ഷെയർ ചെയ്യുക, ഇതുവഴി ക്ലൈന്റുകൾ നിങ്ങളോട് അടുക്കും.

6. Sales Funnel Building

ഒരു എക്സ്പെർട്ടിനുള്ള ഗുണമാണ് Sale Funnel ഡിസൈൻ ചെയ്യാൻ അറിയുക എന്നത്.

Awareness: ബ്രാൻഡിനെ കുറിച്ച് പരസ്യങ്ങൾ വഴി ആളുകളെ അറിയിക്കുക.
Interest: കസ്റ്റമർക്ക് ഉപകാരപ്പെടുന്ന ഫ്രീ ബുക്കുകളോ വീഡിയോകളോ നൽകി അവരുടെ ഇ-മെയിൽ/ ഫോൺ നമ്പർ എന്നിവ ശേഖരിക്കുക.
Desire: Email, Whatsapp എന്നിവ ഉപയോഗപ്പെടുത്തി കൂടുതൽ വിവരങ്ങൾ നൽകി കസ്റ്റമറെ തൽപരരാക്കുക.
Action: ഇത്രയും ആവുമ്പോഴേക്കും നിങ്ങളുടെ ഉൽപ്പന്നം അവർ വാങ്ങിയിരിക്കും .

7. AI (Artificial intelligence) ഉപയോഗപ്പെടുത്തുക

ഇനി മുതൽ ഡിജിറ്റൽ മാർക്കറ്റിൽ AI ഉപയോഗിക്കുന്നില്ലെങ്കിൽ നിങ്ങൾ പിറകിൽ ആയിപ്പോകും.

Gemini, Midjourny തുടങ്ങിയ AI Tools കണ്ടന്റ് ക്രിയേറ്റ് ചെയ്യാനും ഇമേജ് ജനറേഷൻ ചെയ്യാനും മാർക്കറ്റ് റിസർച്ചിനും ഉപയോഗപ്പെടുത്തിയാൽ ബിസിനസ് വേഗത്തിൽ ആക്കാം. ഇത് ജോലിഭാരം കുറച്ച് ക്രിയേറ്റിവിറ്റി വർദ്ധിപ്പിക്കാൻ സഹായിക്കും.

എങ്ങിനെ വരുമാനം പ്രൊഫഷണൽ ആക്കാം.

Digital Marketing Youth
AI Generated Image

നിങ്ങൾ എക്സ്പെർട്ട് ആയി കഴിഞ്ഞാൽ വരുമാനം വിവിധ മാർഗങ്ങളിലൂടെയാണ് എത്തുക.

Digital marketing agency: മറ്റുള്ളവർക്ക് വേണ്ടി മാർക്കറ്റിംഗ് ചെയ്യുന്ന നിങ്ങളുടെ സ്വന്തം ഏജൻസി തുടങ്ങാം.
Consulting: ബിസിനസുകൾക്ക് മാർക്കറ്റിംഗ് നിർദ്ദേശങ്ങൾ നൽകി മണിക്കൂറിന് ചാർജ് ഈടാക്കാം.
High Ticket Affiliate Marketing: വില കൂടിയ സോഫ്റ്റ്‌വെയറോ കോഴ്സുകളോ പ്രമോട്ട് ചെയ്തു ഉയർന്ന കമ്മീഷൻ നേടാം.
White Label Services: വിദേശ ഏജൻസികൾക്ക് വേണ്ടി അവരുടെ വർക്കുകൾ Freelance ആയി ചെയ്തു ചാർജ് ചെയ്യാം.

ഉപസംഹാരം (Conclusion)

  • നിരന്തരമായി വർക്ക് ചെയ്യുമ്പോൾ ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ എക്സ്പെർട്ട് ആവാം. 
  • ദിനംപ്രതി വന്നുകൊണ്ടിരിക്കുന്ന പുതിയ അപ്ഡേറ്റുകൾ മനസ്സിലാക്കി പുതിയ പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളുകയും പുതിയ സ്കില്ലുകൾ പരീക്ഷിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ. 
  • നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ ഓരോ സ്കില്ലും ആഴത്തിൽ പഠിക്കാൻ ശ്രമിക്കുക. 
  • നിങ്ങൾ എത്രമാത്രം റിസൾട്ട് ROI (Returns of investment) ബിസിനസിന് നൽകുന്നുവോ അത്രത്തോളം നിങ്ങളുടെ മൂല്യവും വർദ്ധിച്ചുകൊണ്ടിരിക്കും.

ഡിജിറ്റൽ മാർക്കറ്റിംഗ്: പതിവായി ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ (FAQ)

House wife in Business
AI Generated Image

FAQ - Frequently Asked Questions

സോഷ്യൽ മീഡിയ മാർക്കറ്റിംഗും ഡിജിറ്റൽ മാർക്കറ്റിംഗും ഒന്നാണോ?

അല്ല. ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന വലിയ മേഖലയുടെ ഒരു ഭാഗം മാത്രമാണ് സോഷ്യൽ മീഡിയ മാർക്കറ്റിംഗ്. SEO, ഇമെയിൽ മാർക്കറ്റിംഗ്, ഗൂഗിൾ ആഡ്‌സ് തുടങ്ങിയവയെല്ലാം ചേരുന്നതാണ് ഡിജിറ്റൽ മാർക്കറ്റിംഗ്.

AI ഒരു ഭീഷണിയല്ല, മറിച്ച് അതൊരു സഹായമാണ്. 

ChatGPT, Claude AI പോലുള്ള ടൂളുകൾ ഉപയോഗിക്കുന്ന ഒരു മാർക്കറ്റർക്ക് വളരെ വേഗത്തിൽ കണ്ടന്റ് തയ്യാറാക്കാനും റിസർച്ച് ചെയ്യാനും സാധിക്കും.

AI ഉപയോഗിക്കാൻ പഠിക്കുക എന്നതാണ് ഒരു മാർക്കറ്ററുടെ ഏറ്റവും വലിയ സ്കിൽ.

ഇന്ത്യയിൽ ഒരു പുതിയ  ഡിജിറ്റൽ മാർക്കറ്റർക്ക് പ്രതിമാസം 15,000 രൂപ മുതൽ 25,000 രൂപ വരെ തുടക്കത്തിൽ ലഭിക്കാറുണ്ട്.

പരിചയസമ്പന്നർക്ക് (Experts) അവരുടെ സ്കിൽ അനുസരിച്ച് ഒരു ലക്ഷത്തിന് മുകളിൽ ലഭിക്കാൻ സാധ്യതയുള്ള മേഖലയാണിത്.

തുടക്കക്കാർ Canva (ഡിസൈനിംഗ്), Google Analytics (ഡാറ്റ ട്രാക്കിംഗ്), Google Search Console (SEO ട്രാക്കിംഗ്), Mailchimp (ഇമെയിൽ മാർക്കറ്റിംഗ്) എന്നീ ടൂളുകൾ നിർബന്ധമായും പഠിച്ചിരിക്കണം.

Scroll to Top