How To Become Dropshipping Expert? നിങ്ങളുടെ ബിസിനസ് വളർത്തുവാനുള്ള പ്രായോഗിക വഴികൾ - Advanced Guide
- March 19, 2026
- vmsadiq
ഈ പോസ്റ്റിന്റെ ആദ്യ ഭാഗത്തിൽ ഡ്രോപ്പ്ഷിപ്പിങ്ങിനെ കുറിച്ചുള്ള ബേസിക് വിവരങ്ങൾ നമ്മൾ ചർച്ച ചെയ്തു. ഇതിനെ ഒരു പ്രൊഫഷണൽ ബിസിനസ് ആയി എങ്ങനെ മാറ്റാം എന്നതാണ് അടുത്തതായി ചിന്തിക്കേണ്ടത്. വെറുതെ ഒരു സ്റ്റോർ തുടങ്ങിയത് കൊണ്ട് മാത്രം വരുമാനം ലഭിക്കണമെന്നില്ല. മറിച്ച് എങ്ങനെയൊക്കെ സെയിൽസ് കൊണ്ടുവരാം എന്ന ഒരു എക്സ്പെർട്ട് ലെവൽ തന്ത്രങ്ങളാണ് നമ്മൾ പഠിക്കേണ്ടത്.
ഡ്രോപ് ഷിപ്പിംഗ് വിജയിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരേണ്ട 7 പ്രായോഗിക വഴികൾ:
1. Advance Research for Winning Products:
തുടക്കത്തിൽ എല്ലാ പ്രോഡക്ടുകളും സ്റ്റോറിൽ ലിസ്റ്റ് ചെയ്യാൻ പാടില്ല. എപ്പോഴും എക്സ്പെർട്ടുകൾ വിന്നിങ് പ്രോഡക്ടുകൾ മാത്രമാണ് തിരഞ്ഞെടുക്കുക.
- Problem Solving Products: കസ്റ്റമറുടെ പ്രശ്നം പരിഹരിക്കുന്ന Daily Usage ന് ആവശ്യമായ ഉൽപ്പന്നങ്ങൾ കണ്ടെത്തുക.
- Attractive Items: മാർക്കറ്റിൽ പൊതുവേ അധികം ലഭ്യമല്ലാത്തതും കണ്ടാൽ ഉടൻ ആകർഷിക്കുന്നതുമായ പ്രോഡക്ടുകൾ കണ്ടെത്തുക.
- Tools: Facebook Ad Library, Creative Tiktok Creative Center എന്നിവ ഉപയോഗിച്ച് ആളുകൾ കൂടുതൽ തിരിയുന്ന പ്രോഡക്ടുകൾ കണ്ടെത്താം.
2. Select The Reliable Suppliers
നമ്മുടെ ബിസിനസിന്റെ നട്ടെല്ലാണ് സപ്ലെയർമാർ, കസ്റ്റമർക്ക് കൃത്യമായി ഉൽപ്പന്നം ലഭിച്ചില്ലെങ്കിൽ നമ്മുടെ ബ്രാൻഡ് വിശ്വസ്തത നഷ്ടപ്പെടാം.
- Shopping Time: 30 / 60 ദിവസങ്ങൾ കാത്തിരിക്കാൻ കസ്റ്റമർ ഇഷ്ടപ്പെടില്ല, പകരം 10 / 12 ദിവസത്തിനുള്ളിൽ ഡെലിവറി നൽകുന്ന സപ്ലെയർമാരെ തുടക്കത്തിൽ തിരഞ്ഞെടുക്കുക. ഉദാഹരണം: CJ Dropshipping, Spocket പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുക.
- Communication: സപ്ലയറുമായി നല്ല കമ്മ്യൂണിക്കേഷൻ ഉണ്ടായിരിക്കേണ്ടതുണ്ട്. അവരുടെ വേഗതയും പെരുമാറ്റവും വിലയിരുത്തുകയും ചെയ്യുക.
3. Website Optimization (High Converting Store Design:
നിങ്ങളുടെ സ്റ്റോറിൽ ഒരു കസ്റ്റമർ എത്തിയാൽ അയാൾക്ക് സാധനം വാങ്ങാൻ തോന്നുന്ന രീതിയിൽ ആയിരിക്കണം ഡിസൈൻ.
- Mobile Friendly: 90% കസ്റ്റമേഴ്സും മൊബൈലിലൂടെയാണ് ഷോപ്പിംഗ് ചെയ്യുക, അതുകൊണ്ട് നിങ്ങളുടെ വെബ്സൈറ്റ് മൊബൈലിൽ വേഗത്തിൽ ലോഡ് ആകുന്നുണ്ടെന്ന് ഉറപ്പാക്കണം.
- Trust: Payment Gateway യുടെയും സെക്യൂരിറ്റി സർട്ടിഫിക്കറ്റുകളുടെയും ബാഡ്ജുകൾ സൈറ്റിൽ നൽകുന്നത് വിശ്വാസ്യത വർദ്ധിപ്പിക്കാൻ സഹായിക്കും.
4. Social media Marketing Techniques
- Video Ads: പ്രോഡക്റ്റിന്റെ ഉപയോഗം വ്യക്തമാക്കുന്ന ചെറിയ വീഡിയോകൾ ചെയ്യുക, ഇതിന് Facebook, Instagram Reels എന്നിവ മികച്ചതാണ്.
- Targeting: നിങ്ങളുടെ ഉൽപ്പന്നം കൃത്യമായ ആളുകളിലേക്ക് (Target Audience) പരസ്യം ചെയ്യുക. കൂടാതെ സൈറ്റ് ഒരിക്കൽ വിസിറ്റ് ചെയ്തവരിലേക്ക് വീണ്ടും പരസ്യം എത്തിക്കുക, ഇത് സെയിൽസ് വർദ്ധിപ്പിക്കാൻ സഹായിക്കും.
5. Customer Support
- നിങ്ങളുടെ കസ്റ്റമർ എപ്പോഴും ഹാപ്പിയാണെന്ന് ഉറപ്പുവരുത്തണം.
- കസ്റ്റമറുടെ സംശയങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ മറുപടി നൽകുക.
- Refund / Return പോളിസികൾ ലളിതമായി വെബ്സൈറ്റിൽ രേഖപ്പെടുത്തുക.
6. Branding & Private Labeling
- വെറുമൊരു റീസെല്ലർ എന്നതിലുപരി ഒരു ബ്രാൻഡ് വളർത്താൻ ശ്രമിക്കുക. ഉൽപ്പന്നത്തിന്റെ പാക്കിങ്ങിൽ നിങ്ങളുടെ ലോഗോ ചേർക്കുന്നത് കസ്റ്റമർക്ക് നിങ്ങളുടെ താൽപര്യം വർദ്ധിക്കുകയും long term ബന്ധം വളർത്തുകയും ചെയ്യും.
7. Honest Reality check
ഡ്രോപ്ഷിപ്പിംഗ് ഒരു പണമുണ്ടാക്കാനുള്ള കുറുക്കുവഴി അല്ലാത്തതുകൊണ്ട് ഇതിൽ ചില വെല്ലുവിളികളും ഉണ്ട്:
- ചെറിയ Amount പരസ്യത്തിനായി മുൻകൂട്ടി കാണേണ്ടതുണ്ട്.
- ഷിപ്പിംഗ് വൈകിയാൽ കസ്റ്റമറോഡ് നേരിൽ ബന്ധപ്പെടുക.
- നിരന്തരമായ പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും മാത്രമേ ഉയർന്ന ലാഭത്തിലേക്ക് എത്തിച്ചേരാൻ കഴിയൂ.
ഉപസംഹാരം
ഡ്രോപ്പ് ഷിപ്പിംഗ് ഉയർന്ന വിജയത്തിലേക്ക് കൊണ്ടുപോകാൻ ഈ ഏഴ് ഘട്ടങ്ങൾ നിങ്ങളെ സഹായിക്കും, തുടക്കത്തിൽ ചെറിയ ലാഭത്തിൽ പ്രവർത്തിച്ചു തുടങ്ങി പതിയെ സിസ്റ്റം മനസ്സിലാക്കി ബിസിനസ് സ്കെയിൽ ചെയ്യുക. ഓർക്കുക സ്ഥിരതയാർന്ന പരിശ്രമമാണ് ഏതൊരു ഓൺലൈൻ ബിസിനസിന്റെയും വിജയരഹസ്യം.
Dropshipping ഉന്നത പഠനത്തിനുള്ള മാർഗങ്ങൾ -Resources for Success
ഡ്രോപ്ഷിപ്പിംഗിൽ ഒരു പ്രൊഫഷണൽ ആകാൻ ആഗ്രഹിക്കുന്നവർക്ക് ഉന്നതമായ പഠന മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഈ മേഖലയിൽ ഉള്ള ആഗോള തന്ത്രങ്ങൾ മനസ്സിലാക്കുവാൻ ലോകപ്രശസ്തമായ പുസ്തകങ്ങൾ, ലോകോത്തര പരിശീലനത്തിനുള്ള പ്ലാറ്റ്ഫോമുകൾ, കോഴ്സുകൾ എന്നിവ തെരഞ്ഞെടുക്കാവുന്നതാണ്. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ട്രെൻഡുകൾക്കൊപ്പം സഞ്ചരിക്കാൻ നിങ്ങൾക്കും ആഗ്രഹമില്ലേ? എങ്കിൽ ഇത് എളുപ്പമാക്കാൻ പ്രൊഫഷനൽ ട്രെയിനിങ് വളരെ അത്യാവശ്യമാണ്. ഡ്രോപ് ഷിപ്പിങ്ങിന് ആവശ്യമായ ഏറ്റവും മികച്ച ടൂളുകളും മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമായ മികച്ച പരിശീലന കേന്ദ്രങ്ങളും ഇതിന് സഹായകരമാണ്.
FAQ - നിങ്ങൾക്കുള്ള പ്രധാന സംശയങ്ങളും അവയ്ക്കുള്ള മറുപടിയും താഴെ നൽകുന്നു.
1. Drop shipping തുടങ്ങുമ്പോൾ വലിയ പണം മുടക്കേണ്ടതുണ്ടോ ?
Ans. സ്റ്റോർ സെറ്റ് ചെയ്യാനും ഇൻവെന്ററിക്കും വലിയ തുക മുടക്കേണ്ടതില്ല, Facebook / Instagram ads ചെയ്യുന്നതിന് ചെറിയ തുകകൾ മുടക്കേണ്ടി വരും, ഏകദേശം ₹ 5000/- to 10,000/- ബജറ്റിൽ പരീക്ഷിക്കാവുന്നതാണ്.
2. നമുക്ക് സ്വന്തമായി ഒരു പ്രോഡക്റ്റ് ഇല്ലാതെ എങ്ങനെയാണ് ലാഭം ലഭിക്കുക?
Ans. സപ്ലയർ നൽകുന്ന ഹോൾസെയിൽ വിലയേക്കാൾ ഉയർന്ന വിലക്ക് നിങ്ങൾ വെബ്സൈറ്റിൽ ഉൽപ്പന്നം ലിസ്റ്റ് ചെയ്യും. കസ്റ്റമർ നൽകുന്ന തുകയിൽ നിന്ന് സപ്ലെയർക്കുള്ള തുക കഴിച്ചു ബാക്കി നിങ്ങളുടെ ലാഭം ആയിരിക്കും.
3. ഒരു വെബ്സൈറ്റ് ഇല്ലാതെ സോഷ്യൽ മീഡിയ വഴി മാത്രം ഡ്രോപ്പ് ഷിപ്പിംഗ് ചെയ്യാമോ?
ചെയ്യാം, പക്ഷേ ചില പരിമിതികൾ ഉണ്ട്, കാണണം പ്രൊഫഷണൽ ബിസിനസ്സായി വളരാൻ സ്വന്തമായി ഒരു വെബ്സൈറ്റ് (Shopify അല്ലെങ്കിൽ WooCommerce) ഉള്ളത് വളരെ പ്രധാനമാണ്. അല്ലാതെ ചെറിയ volume ബിസിനസ് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ.
4. കസ്റ്റമർക്ക് തെറ്റായ പ്രോഡക്റ്റ് ആണ് ലഭിച്ചതെങ്കിൽ എന്തുചെയ്യും?
നല്ല റിട്ടേൺ പോളിസിയുള്ള സപ്ലയർമാരെ മാത്രം തിരഞ്ഞെടുക്കണം കാരണം ഇത്തരം സാഹചര്യങ്ങളിൽ കസ്റ്റമർക്ക് റീഫണ്ട് നൽകുകയോ പുതിയ പ്രോഡക്റ്റ് നൽകുകയോ ചെയ്യേണ്ടതുണ്ട്.
5. ഇന്ത്യയിലിരുന്ന് വിദേശ രാജ്യങ്ങളിലേക്ക് ഡ്രോപ്പ് ഷിപ്പിംഗ് ചെയ്യാൻ സാധ്യമാണോ ?
Ans. തീർച്ചയായും! ഇതാണ് ഡ്രോപ്പ് ഷിപ്പിംഗിന്റെ ഏറ്റവും വലിയ പ്രത്യേകത. വിദേശ രാജ്യങ്ങളിലെ സപ്ലയർമാരെ കണ്ടെത്തി അവിടെത്തന്നെയുള്ള കസ്റ്റമേഴ്സിന് വില്പന ചെയ്യാൻ നമുക്ക് സാധിക്കും.
6. ഈ ബിസിനസ്സ് തുടങ്ങാൻ ജിഎസ്ടി (GST) നിർബന്ധമാണോ?
തുടക്കത്തിൽ ജിഎസ്ടി നിർബന്ധമില്ല. എന്നാൽ ഇത് ഒരു പ്രൊഫഷണൽ ബിസിനസ്സായി വളരുമ്പോൾ ജിഎസ്ടി എടുക്കുന്നത് നിയമപരമായ സുരക്ഷിതത്വത്തിനും പെയ്മെന്റ് ഗേറ്റ്വേകൾ ലഭിക്കുന്നതിനും അത്യാവശ്യമാണ്.
കൂടുതൽ അറിയാം: ഡ്രോപ്ഷിപ്പിംഗിനുള്ള മികച്ച ടൂളുകളും കോഴ്സുകളും Click Here