TiK BAZAAR

Learn to Earn Globally

Digital Marketing എന്താണ്?- Beginner’s Guide in Malayalam

Learn Digital Marketing
AI Generated Image

ഇന്നത്തെ ബിസിനസുകൾക്ക് ഏറ്റവും ശക്തമായ ആയുധമാണ് Digital Marketing എന്ന് പറയാം. കാരണം, ഇവിടെ എല്ലാം Online Platforms ഉപയോഗിച്ചാണ് ചെയ്യുന്നത് — Social Media, Google, Websites, Email, YouTube തുടങ്ങിയവയാണ് ഇതിലെ പ്രധാന ടൂളുകൾ.

ഈ പോസ്റ്റിന്റെ അവസാനം എത്തുമ്പോൾ Digital Marketing എങ്ങനെ പ്രവർത്തിക്കുന്നു, എന്തെല്ലാം കഴിവുകൾ വേണം, എന്നിങ്ങനെ അടിസ്ഥാന വിവരങ്ങൾ വ്യക്തമായി ഈ ഗൈഡിലൂടെ മനസ്സിലാക്കാം. 

ഒരു online business ആരംഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് ഒരു perfect guide ആയിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

Digital Marketing എന്നാൽ എന്താണ്?

Young Women in Business
AI Generated Image

ലളിതമായി പറഞ്ഞാൽ, internet, Mobile, Laptop തുടങ്ങിയ device കൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങളും സേവനങ്ങളും ആളുകളിലേക്ക് promote ചെയ്യുന്നതിനെയാണ് Digital Marketing എന്ന് പറയുന്നത്.

പരമ്പരാഗത മാർക്കറ്റിംഗ് രീതികളിൽനിന്ന് വ്യത്യസ്തമായി, ഇവിടെ നമുക്ക് കൃത്യമായ ആളുകളിലേക്ക് (Target Audience) വളരെ കുറഞ്ഞ ചിലവിൽ എത്താൻ സാധിക്കുന്നു എന്നതാണ് പ്രത്യേകത.

Key Point:

Digital Marketing = Right message → Right audience → Right time → Online platforms അതായത്, ശരിയായ സന്ദേശം ആളുകളിലേക്ക് ശരിയായ സമയത്ത് ഇന്റർനെറ്റ് വഴി എത്തിക്കുക എന്നതാണ് ഇതിന്റെ കാതൽ.

Digital Marketing ലെ പ്രധാന ചാനലുകൾ ഏതൊക്കെയെന്നു നോക്കാം

ഡിജിറ്റൽ മാർക്കറ്റിംഗ് എന്നത് ഒരു വലിയ കടൽ പോലെയാണ്. ഇതിൽ പ്രധാനമായും താഴെ പറയുന്ന 6 മേഖലകളാണ് അടങ്ങിയിരിക്കുന്നത്:

1. Search Engine Optimization (SEO)

ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകളിൽ നിങ്ങളുടെ വെബ്സൈറ്റ് സെർച്ച് റിസൾട്ടുകളിൽ മുൻപന്തിയിൽ എത്തിക്കുന്ന പ്രക്രിയയാണിത്. ഉദാഹരണത്തിന്: ഒരാൾ “Best LED Light” എന്ന് ഗൂഗിളിൽ തിരയുമ്പോൾ നിങ്ങളുടെ വെബ്സൈറ്റ് ആദ്യത്തെ മൂന്ന് ഫലങ്ങളിൽ വരികയാണെങ്കിൽ, നിങ്ങൾക്ക് കൂടുതൽ ബിസിനസ്സ് ലഭിക്കും. ഇതിനായി വെബ്സൈറ്റിലെ Content, Keywords എന്നിവ കൃത്യമായി സെറ്റ് ചെയ്യേണ്ടതുണ്ട്.

2. Social Media Marketing (SMM)

ഇന്ന് ഭൂരിഭാഗം ആളുകളും സമയം ചിലവഴിക്കുന്നത് സോഷ്യൽ മീഡിയയിൽ ആയതിനാൽ Facebook, Instagram, YouTube, LinkedIn തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി ബ്രാൻഡുകളെ പ്രമോട്ട് ചെയ്യുന്ന രീതിയാണിത്. Content types: Posts, Reels, Stories, Videos, Ads.

3. Content Marketing

Blog posts, videos, infographics പോലുള്ള useful content create ചെയ്ത് audience-നെ educate ചെയ്യുകയും പിന്നീട് അവരെ customers ആക്കുകയും ചെയ്യുന്നത്. “Content is King” എന്ന് പറയുന്നത് ഇതുകൊണ്ടാണ്.

4. Email Marketing

Subscribers-ന് email വഴി promote ചെയ്യുന്നത്, newsletters അയക്കുന്നത്, മുതലായവ. ഇവ ഇന്നും ഏറ്റവും effective ആയിട്ടുള്ള conversion method ആണ്.

5. Affiliate Marketing

മറ്റുള്ളവരുടെ products promote ചെയ്ത് commission നേടുന്ന രീതിയാണ് Affiliate Marketing.
Example: Amazon Associates, ClickBank, Digistore24.

6. Paid Ads (PPC – Pay Per Click)

Google, Facebook എന്നിവയിൽ പണം കൊടുത്ത് പരസ്യം ചെയ്യുന്ന രീതി. അതായത് ഓർഗാനിക്കായി Reach കിട്ടുന്നതിനേക്കാൾ കുറഞ്ഞ സമയത്തിൽ Paid Ads ലൂടെ Reach  വർദ്ധിപ്പിക്കാൻ സാധിക്കുന്നു.

ഡിജിറ്റൽ മാർക്കറ്റിംഗ് ഗുണങ്ങൾ

എന്തുകൊണ്ടാണ് ലോക ബിസിനസുകൾ ഡിജിറ്റൽ മാർക്കറ്റിങ്ങിലേക്ക്  മാറുന്നത്?

  • Low-cost: ടിവി, പത്രം, തുടങ്ങിയവയിലുള്ള പരസ്യങ്ങൾക്ക് വരുന്നതിനേക്കാൾ കുറഞ്ഞ ചെലവിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യാം.
  • High Targeted: നിങ്ങൾ ഉദ്ദേശിക്കുന്ന കാറ്റഗറിയിലുള്ള പ്രായക്കാർക്കും സ്ഥലങ്ങളിലേക്കും മാത്രമായി ടാർഗറ്റ് ചെയ്തു പരസ്യം കാണിക്കാൻ സാധിക്കുന്നു.
  • Trackability: എത്രപേർ നിങ്ങളുടെ പരസ്യം കണ്ടു എന്നും എത്രപേർ നിങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്തു എന്നും കൃത്യമായി അനലൈസ് ചെയ്യാൻ സാധിക്കുന്നു.

നിങ്ങൾക്ക് ഉണ്ടായിരിക്കേണ്ട കഴിവുകൾ (Essential Skills)

നിങ്ങൾ ഈ മേഖലയിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ താഴെപ്പറയുന്ന സ്കില്ലുകൾ വികസിപ്പിക്കേണ്ടതുണ്ട്.

  1. Copyright: വായനക്കാരെ Attract  ചെയ്യുന്ന നല്ല വരികൾ എഴുതുക.
  2. Basic Designs: Canva പോലുള്ള ടൂളുകൾ ഉപയോഗിച്ച് ലളിതമായി ഡിസൈൻ, പോസ്റ്ററുകൾ, ഇമേജുകൾ തുടങ്ങിയവ ചെയ്യാൻ പഠിക്കുക.
  3. SEO Basics: Search Keywords എങ്ങനെയൊക്കെ ഉപയോഗിക്കണം എന്നതിനെ കുറിച്ചുള്ള ഒരു അറിവ്.
  4. Video Editing: ചുരുങ്ങിയ സമയത്തിനുള്ളിൽ കാര്യങ്ങൾ പറയുന്ന ഷോട്ട് വീഡിയോകൾ ചെയ്യാൻ പരിശീലിക്കുക.
  5. Analytics: ഡാറ്റ എടുത്തു കാര്യങ്ങൾ വിശകലനം ചെയ്യാനുള്ള കഴിവുകൾ.

ഡിജിറ്റൽ മാർക്കറ്റിംഗ് എങ്ങിനെ പഠിച്ചു തുടങ്ങാം? (Step by step)

Father in Business
AI Generated Image

ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കുന്നവർ ഈ 4 ഘട്ടങ്ങളെ കൃത്യമായി follow ചെയ്യൂ.

  1. ആദ്യം ബേസിക് വിവരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക, ഇതിനായി youtube വീഡിയോകളോ ഓൺലൈൻ കോഴ്സുകളോ ആശ്രയിക്കാം.
  2. പഠിച്ച കാര്യങ്ങൾ പരീക്ഷിച്ചു നോക്കാനായി ഏതെങ്കിലും ഒരു പ്ലാറ്റ്ഫോം ഉപയോഗിക്കുക, ഉദാഹരണത്തിന് സ്വന്തം ബ്ലോഗ്, ഇൻസ്റ്റഗ്രാം പേജ്, അല്ലെങ്കിൽ ഒരു വെബ്സൈറ്റ്, ഇതിലേതെങ്കിലും.
  3. മുകളിൽ പറഞ്ഞവയിൽ കൃത്യമായ ഇടവേള വെച്ചുകൊണ്ട് consistent ആയി കോളിറ്റിയുള്ള കണ്ടൻറുകൾ പോസ്റ്റ് ചെയ്യുക.
  4. ഡിജിറ്റൽ മാർക്കറ്റിംഗ് ടൂളുകൾ (Google Analytics, Keyword Planner, Mailchimp) പരിചയപ്പെടുക.

✔ Blogging ✔ YouTube ✔ Freelancing (Fiverr, Upwork)
✔ Affiliate Marketing ✔ Social Media Management
✔ Google Ads Specialist ✔ Content Writing
✔ Digital Product Creation (E-books, Courses)

വരുമാനം നേടാനുള്ള വഴികൾ:

ഡിജിറ്റൽ മാർക്കറ്റിംഗ് പഠിച്ചു കഴിഞ്ഞാൽ ഒട്ടനവധി വരുമാനം മാർഗങ്ങൾ തുറക്കപ്പെടും. 

  • Blogging: സ്വന്തമായി വെബ്സൈറ്റ് തുടങ്ങി ads അല്ലെങ്കിൽ affiliate link വഴി വരുമാനം നേടാം.
  • Youtube: വീഡിയോ കണ്ടന്റ് ക്രിയേറ്റർ ആവാം.
  • Freelancing: Fiverr, Upwork എന്നീ പ്ലാറ്റ്ഫോമുകൾ വഴി ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും വേണ്ടി സേവനം ചെയ്തു വരുമാനം നേടാം.
  • Social Media Management: മറ്റു ബിസിനസുകളുടെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്തു കൊടുക്കാം.
  • Digital Products: സ്വന്തമായി e- ബുക്കുകളോ കോഴ്സുകളോ നിർമ്മിച്ച വിൽക്കാം.

ഉപസംഹാരം Conclusion

  • ഡിജിറ്റൽ മാർക്കറ്റിംഗിൽ മാന്ത്രിക വിദ്യ ഒന്നുമില്ല. നിരന്തരമായ പഠനത്തിലൂടെ പരിശീലനം ചെയ്തു ആവശ്യമായ ഒരു സ്കിൽ വളർത്തി, മാറുന്ന ടെക്നോളജിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഈ മേഖലയിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും.
  • ആലോചിക്കുക, നിങ്ങൾക്ക് ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ വെറുതെ ഇരുന്ന് സമയം കളയാതെ ഇന്നു മുതൽ ഒരു ഇൻസ്റ്റാഗ്രാം പേജ് അല്ലെങ്കിൽ  ഒരു ബ്ലോഗ് ആരംഭിച്ചു ബിസിനസ് യാത്രയ്ക്ക് തുടക്കമിടൂ.

കോളിറ്റിയും വിശ്വാസ്യതയും ഉള്ള കണ്ടന്റ് ഉണ്ടെങ്കിൽ ഡിജിറ്റൽ ലോകം നിങ്ങളുടെതാണ്.

പതിവായി ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ (FAQ)

Expert Business Woman
AI Generated Image

FAQ Frequently Asked Questions

1. ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാൻ ഐടി പശ്ചാത്തലം ആവശ്യമാണോ?

ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കാൻ കോഡിംഗോ ഐടി ബിരുദമോ നിർബന്ധമില്ല. ഇന്റർനെറ്റിനെക്കുറിച്ച് അടിസ്ഥാനപരമായ അറിവും, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള താല്പര്യവും ഉണ്ടെങ്കിൽ ആർക്കും ഈ മേഖലയിൽ വിജയിക്കാം.

അടിസ്ഥാന കാര്യങ്ങൾ (Basics) 1 മുതൽ 3 മാസത്തിനുള്ളിൽ പഠിച്ചെടുക്കാം. എന്നാൽ ഒരു എക്സ്പേർട്ട് ആകാൻ പ്രായോഗിക പരിശീലനം ആവശ്യമാണ്. സാധാരണയായി 6 മാസം മുതൽ ഒരു വർഷം വരെ നിരന്തരമായി വർക്ക് ചെയ്യുന്നതിലൂടെ ഈ മേഖലയിൽ നല്ലൊരു പ്രാവീണ്യം നേടാൻ സാധിക്കും.

തീർച്ചയായും. ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ഏറ്റവും വലിയ പ്രത്യേകതയാണിത്. ഫ്രീലാൻസിംഗ് സൈറ്റുകൾ (Fiverr, Upwork) വഴിയോ, സ്വന്തമായി ബ്ലോഗ്/യൂട്യൂബ് ചാനൽ വഴിയോ, അഫിലിയേറ്റ് മാർക്കറ്റിംഗ് വഴിയോ വീട്ടിലിരുന്ന് തന്നെ ലക്ഷങ്ങൾ സമ്പാദിക്കുന്നവർ ഇന്ന് ധാരാളമുണ്ട്.

Scroll to Top