TiK BAZAAR

A woman doing Dropshipping business
AI Generated Image

Drop Shipping

“എനിക്കും സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം” എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ?   

അതുകൊണ്ടുതന്നെ ഈ ബ്ലോഗിൽ വിജയകരമായി നടത്താൻ കഴിയുന്ന ഓൺലൈൻ ബിസിനസ് ആശയങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകുകയാണ്.

ആമുഖം

വലിയ ഇൻവെസ്റ്റ്മെന്റ് ഇല്ലാതെ ഡ്രോപ്പ് ഷിപ്പിംഗ്.

ഹായ് ചങ്ങാതിമാരെ, “എനിക്കും സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം” എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ?   

പക്ഷേ അതിനാവശ്യമായ കാശു മുടക്കാൻ ഇല്ലാത്തതുകൊണ്ടോ ബിസിനസുകൾക്ക് ആവശ്യമായ ഐഡിയകൾ ഇല്ലാത്തതുകൊണ്ടോ നിങ്ങൾ അറച്ചു നിൽക്കുകയാണ് അല്ലേ? മാത്രമല്ല പ്രോഡക്ടുകൾ സ്റ്റോക്ക് ചെയ്യൽ, ഷോപ്പ് / ഗോഡൗൺ,  പാക്കിംഗ്, ഡെലിവറി ഇത്തരത്തിലുള്ള ഒത്തിരി കാര്യങ്ങൾ ഓർക്കുമ്പോൾ ഈ ആഗ്രഹങ്ങളും നടപ്പാവാതെ പോവുകയാണ് അല്ലെ?

അതെ, പലരുടെയും അവസ്ഥ അതുതന്നെയാണ്. ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട് പക്ഷേ  എടുക്കാൻ കയ്യിൽ കാശില്ല, അപ്പോൾ ചിലർ വിചാരിക്കും ജോലിചെയ്ത് കുറച്ച് പണമുണ്ടാക്കിയതിനു ശേഷം ബിസിനസ് ആരംഭിക്കാം എന്ന്, അല്ലെങ്കിൽ മറ്റ് സാഹചര്യങ്ങൾ മുടക്കം ആയിരിക്കും അങ്ങനെ വർഷങ്ങൾ നീങ്ങും, അല്ലേ?

പക്ഷേ പഴയ സാഹചര്യമെല്ലാം മാറിയില്ലേ, ഇന്റർനെറ്റിന്റെ വളർച്ചയും ഓൺലൈൻ ഷോപ്പിങ്ങിലെ ജനപ്രീതിയും ബിസിനസ് ലെവൽ തന്നെ മാറിമറിഞ്ഞു, അതായത് വീട്ടിലിരുന്നു തന്നെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് പ്രോഡക്റ്റ് വാങ്ങാനും വിൽക്കാനും കഴിയുന്ന ഘട്ടത്തിലാണ് നാമുള്ളത്. അതിന് ഏറ്റവും അനുകൂലമായ ഒരു ബിസിനസ് വഴിയാണ് ഡ്രോപ്പ് ഷിപ്പിംഗ്.

ഇനി നമുക്ക് ഈ ബിസിനസിനെ കുറിച്ച് ചിന്തിക്കാം: അതായത് , നിങ്ങൾക്ക് ഒരു Online Store ഉണ്ട് → അവിടെ നിങ്ങൾ പ്രോഡക്റ്റ് സ്റ്റോക്ക് ചെയ്തിട്ടില്ല→ ഒരു കസ്റ്റമർ നിങ്ങളിൽ നിന്നും പ്രോഡക്റ്റ് വാങ്ങുന്നു→ നിങ്ങൾ അത് പാക്ക് ചെയ്യുകയോ കൊറിയർ ചെയ്യുകയോ ചെയ്യാതെ നിങ്ങളുടെ പേരിൽ സെയിൽ നടക്കുന്നു. ഇവിടെയാണ് ഡ്രോപ്പിങ്ങിന്റെ പ്രത്യേകത. നിങ്ങൾ നിങ്ങളുടെ സ്റ്റോർ വഴി കസ്റ്റമേഴ്സിനെ കണ്ടെത്തുന്നു പിന്നെ ബാക്കി കാര്യങ്ങൾ എല്ലാം ചെയ്യുന്നത് നിങ്ങളുടെ സപ്ലയർ ആണ്.

കേൾക്കുമ്പോൾ ഇത് വളരെ സിമ്പിൾ ആണെന്ന് തോന്നാം, ശരിയാണ് നിങ്ങളുടെ എക്സ്പീരിയൻസിലൂടെ നിങ്ങൾക്ക് ഇത് സിമ്പിൾ ആക്കാവുന്നതാണ്.

പക്ഷേ, ഒരു കാര്യം പ്രത്യേകം പറയുന്നു “ഡ്രോപ്പ് ഷിപ്പിംഗ് എന്ന് പറയുന്നത് ഇന്ന് തുടങ്ങി നാളെ കോടീശ്വരൻ ആക്കുന്ന ഒരു മാജിക് ബിസിനസ് അല്ല”, ഇതിലും ഇതിന്റേതായ വഴികളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്.

  • ശരിയായ Product തിരഞ്ഞെടുക്കണം, 
  • നല്ല Suppliers നെ കണ്ടെത്തണം, 
  • Professional Website ഉണ്ടാക്കണം, 
  • Digital Marketing ഐഡിയ ഉണ്ടായിരിക്കണം, 
  • Customers-ന്റെ വിശ്വാസം നേടണം. 

ഇതെല്ലാം ചെയ്താൽ തീർച്ചയായും ഇത് ഉയർന്ന വരുമാനം നേടിത്തരുന്ന കിടിലൻ ബിസിനസ് ആയി വളർത്താൻ സാധിക്കും. 

പൊള്ളയായ വാഗ്ദാനങ്ങൾ കരുതിയിരിക്കുക 

സോഷ്യൽ മീഡിയയിൽ നിങ്ങൾ കണ്ടിട്ടുണ്ടാകും, “₹ ലക്ഷങ്ങൾ സമ്പാദിക്കാം”, “ഒരു ആഴ്ചയിൽ ജീവിതം മാറ്റിമറിക്കും”, “ഒന്നും ചെയ്യാതെ Passive Income” എന്നൊക്കെയുള്ള വീഡിയോകൾ. ഇതെല്ലാം പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണെന്നും മുകളിൽ പറഞ്ഞ പോലെ സിസ്റ്റമാറ്റിക് ആയിട്ടുള്ള പരിശ്രമത്തിലൂടെ മാത്രമേ വിജയിക്കൂ എന്ന യാഥാർത്ഥ്യബോധത്തോടെ കൂടി മുന്നോട്ടു പോകേണ്ടതുണ്ട്.

ഓർക്കുക  വിജയിക്കുന്നവർ ഭാഗ്യം കൊണ്ടല്ല വിജയിക്കുന്നത്; അവർ ശരിയായ രീതിയിൽ പഠിക്കുകയും, പരീക്ഷിക്കുകയും, തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുന്നതുകൊണ്ടാണ്.

അപ്പോൾ ചോദ്യം ഇതാണ് — Drop Shipping യഥാർത്ഥത്തിൽ എന്താണ്? ഇത് എങ്ങനെ പ്രവർത്തിക്കുന്നു? ഇന്ത്യയിൽ നിന്ന് തുടങ്ങാൻ കഴിയുമോ? എത്ര പണം വേണം? എന്തൊക്കെ Tools ആവശ്യമാണ്? തുടക്കക്കാർക്ക് സംഭവിക്കുന്ന പ്രധാനപ്പെട്ട തെറ്റുകൾ എന്തൊക്കെയാണ്?

ഈ എല്ലാ ചോദ്യങ്ങൾക്കും ലളിതമായ ഭാഷയിൽ, ഓരോ ഘട്ടമായും ഈ ഗൈഡിലൂടെ നമുക്ക് മനസ്സിലാക്കാം. മുൻപരിചയം ഇല്ലാത്ത ഏതൊരാൾക്കും  മനസ്സിലാകുന്ന രീതിയിലാണ് ഓരോ വിഷയവും വിശദീകരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ ഒരു വിദ്യാർത്ഥിയാണെങ്കിലും, ജോലി ചെയ്യുന്ന ആളാണെങ്കിലും, വീട്ടമ്മയാണെങ്കിലും, അല്ലെങ്കിൽ സ്വന്തമായി ഒരു Online Business തുടങ്ങാൻ ആഗ്രഹിക്കുന്ന ആരായാലും ഈ പോസ്റ്റ് അവസാനം വരെ വായിക്കാൻ ശ്രമിക്കൂ..

2026-ൽ Drop Shipping ഒരു HOT opportunity ആണോ?

ലളിതമായി പറഞ്ഞാൽ, സാധനങ്ങൾ ഒന്നും തന്നെ സ്റ്റോക്ക് ചെയ്യാതെ ഓൺലൈൻ വഴി വിൽപന നടത്തുന്ന രീതിയാണിത്. ഇവിടെ നിങ്ങൾ ഒരു ‘ഇടനിലക്കാരൻ’  ആയിട്ടാണ് പ്രവർത്തിക്കുന്നത്. ഇതിൻറെ ഓരോ സ്റ്റെപ്പുകൾ നോക്കാം:

  1. നിങ്ങൾ ഒരു ഓൺലൈൻ സ്റ്റോർ (E-commerce Website) തുടങ്ങുന്നു.
  2. ഒരു സപ്ലെയറുടെ (Supplier) പ്രോഡക്റ്റുകൾ നിങ്ങളുടെ വെബ് സൈറ്റിൽ ലിസ്റ്റ് ചെയ്യുന്നു (ഉദാഹരണത്തിന് ₹ 150/- വിലയുള്ള ഒരു പ്രോഡക്റ്റ് നിങ്ങൾ ₹ 250-ന് ലിസ്റ്റ് ചെയ്യുന്നു).
  3. ഒരു കസ്റ്റമർ നിങ്ങളുടെ സൈറ്റിൽ വന്ന് ആ പ്രോഡക്റ്റ് ഓർഡർ ചെയ്യുന്നു.
  4. നിങ്ങൾ ആ ഓർഡറും കസ്റ്റമറുടെ അഡ്രസ്സും സപ്ലെയർക്ക് കൈമാറുന്നു (സപ്ലെയർക്ക് നിങ്ങൾ ₹150 നൽകുന്നു).
  5. സപ്ലെയർ നേരിട്ട് ആ പ്രോഡക്റ്റ് കസ്റ്റമർക്ക് അയച്ചുകൊടുക്കുന്നു.

ഈ ബിസിനസ്സിൽ ബാക്കി വരുന്ന ₹100 നിങ്ങളുടെ  Net Profit ആണ്. 

ഇവിടെ പ്രോഡക്റ്റ് പാക്ക് ചെയ്യുന്നതോ ഷിപ്പ് ചെയ്യുന്നതോ നിങ്ങളല്ല, നിങ്ങളുടെ സപ്ലെയർ ആണ്.

2026-ൽ ഡ്രോപ്പ് ഷിപ്പിംഗ് തുടങ്ങാൻ പറ്റിയ സമയമാണോ? 

തീർച്ചയായും! ആളുകൾ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നതിന്റെ വ്യാപ്തി ദിനേന വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 

കൂടാതെ ഇന്ന് AI ടൂളുകൾ  ഉള്ളതുകൊണ്ട് ഒരു ഓൺലൈൻ സ്റ്റോർ മാനേജ് ചെയ്യാനും, പ്രോഡക്റ്റ് ഡിസ്ക്രിപ്ഷൻ എഴുതാനും, സോഷ്യൽ മീഡിയ പരസ്യങ്ങൾ ചെയ്യാനും വളരെ എളുപ്പമാണ്.

നിങ്ങൾ ഇപ്പോൾ ഗൂഗിളിൽ ‘Drop Shipping’ എന്ന് സെർച്ച് ചെയ്താൽ തന്നെ മനസ്സിലാകും, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകൾ ഇതിൽ engaged ആയിരിക്കുന്നത്.

ഡ്രോപ്പ് ഷിപ്പിംഗ് ബിസിനസ്സ് എങ്ങനെ ആരംഭിക്കാം? (Step-by-Step Process)

ഒരു പ്രൊഫഷണൽ ഡ്രോപ്പ് ഷിപ്പർ ആകാൻ പാലിക്കേണ്ട 5 ഘട്ടങ്ങളെ കുറിച്ച് താഴെ പറയുന്നു:

Step 1: Niche Selection (ശരിയായ പ്രോഡക്റ്റ്  തിരഞ്ഞെടുക്കുക)

എല്ലാത്തരം സാധനങ്ങളും ഒരുമിച്ച് വിൽക്കാൻ ശ്രമിക്കുന്നതിന് പകരം, ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ (Niche) ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രദ്ധിക്കുക. എങ്കിൽ മാത്രമേ  കൃത്യമായ കസ്റ്റമേഴ്സിനെ കണ്ടെത്താൻ കഴിയുകയുള്ളൂ. 

നിലവിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന  ലാഭകരമായ പ്രോഡക്ടുകൾ (Niches) ഏതൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം:

  • Gadgets & Electronics: daily life എളുപ്പമാക്കുന്ന പുതിയ ഗാഡ്‌ജെറ്റുകൾ.
  • Pet Products: വളർത്തുമൃഗങ്ങൾക്കുള്ള കളിക്കോപ്പുകൾ, ബെഡ്ഡുകൾ, ബെൽറ്റുകൾ തുടങ്ങിയവ.
  • Health & Fitness: യോഗ മാറ്റ്, റെസിസ്റ്റൻസ് ബാൻഡുകൾ, ഫിറ്റ്നസ് ട്രാക്കറുകൾ.
  • Eco-friendly Products: പരിസ്ഥിതി സൗഹൃദപരമായ ബാഗുകൾ, പാത്രങ്ങൾ,  reusable products, etc.
  • Home Decor: വീട് അലങ്കരിക്കാൻ ഉപയോഗിക്കുന്ന ക്രിയേറ്റീവ് ആയ ലൈറ്റുകൾ, വാൾ പേപ്പറുകൾ.

Step 2: Creating an Online Store (വെബ്സൈറ്റ് നിർമ്മിക്കുക)

നിങ്ങളുടെ പ്രോഡക്റ്റുകൾ പ്രദർശിപ്പിക്കാനും ഓർഡറുകൾ സ്വീകരിക്കാനും ഒരു നല്ല വെബ്സൈറ്റ് നിർമിക്കേണ്ടതുണ്ട്. 

ഇതിന് വേണ്ടി പ്രധാനമായും രണ്ട് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാം:

  1. Shopify: ഏറ്റവും എളുപ്പമുള്ളതും ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡ്രോപ്പ് ഷിപ്പിംഗിന് വേണ്ടി ഉപയോഗിക്കുന്നതുമായ പ്ലാറ്റ്‌ഫോമാണിത്. കോഡിംഗ് അറിയാത്തവർക്കും വളരെ പെട്ടെന്ന് ഒരു സ്റ്റോർ ഡിസൈൻ ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു.
  2. WooCommerce (WordPress): ഇത് കുറഞ്ഞ ബഡ്ജറ്റിൽ ഉദ്ദേശിക്കുന്നവർക്ക് അനുയോജ്യമാണ്. ഡൊമൈനും ഹോസ്റ്റിംഗും മാത്രം വാങ്ങി ഇതിൽ സെറ്റ് ചെയ്യാവുന്നതാണ്

Step 3: Find Winning Products (അനുകൂലമായ പ്രോഡക്റ്റുകൾ കണ്ടെത്തുക)

ആളുകൾക്ക് കാണുമ്പോൾ തന്നെ വാങ്ങാൻ തോന്നുന്ന പ്രോഡക്റ്റുകളെയാണ് Winning Products എന്ന് വിളിക്കുന്നത്. 

ഇവയ്ക്ക് പ്രധാനമായും 3 പ്രത്യേകതകൾ ഉണ്ടായിരിക്കണം:

  1. അത് കസ്റ്റമറുടെ ഏതെങ്കിലും ഒരു പ്രശ്നം പരിഹരിക്കുന്നതായിരിക്കണം (Problem Solving Product).
  2. കസ്റ്റമർ കണ്ട ഉടനെ ആകർഷിക്കുന്ന ഒരു പ്രോഡക്റ്റ് ആയിരിക്കണം.
  3. നോർമൽ മാർക്കറ്റിൽ എളുപ്പത്തിൽ കിട്ടാത്ത പ്രോഡക്റ്റ് ആയിരിക്കണം.

Product Research ചെയ്യാനുള്ള വഴികൾ:

  • AliExpress & CJ Dropshipping: സപ്ലെയർമാരെ കണ്ടെത്താനും ട്രെൻഡിംഗ് പ്രോഡക്റ്റുകൾ കണ്ടെത്താനും പ്ലാറ്ഫോമുകളാണിവ.
  • TikTok & Instagram Reels: #tiktokmademebuyit പോലെയുള്ള ഹാഷ്‌ടാഗുകൾ സെർച്ച് ചെയ്തു നിലവിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിട്ടുള്ള പ്രോഡക്റ്റുകൾ കണ്ടെത്തുക.

Step 4: Digital Marketing (ഉപഭോക്താക്കളിലേക്ക് എത്തിക്കുക)

നിങ്ങൾ എത്ര നല്ല സ്റ്റോർ ഡിസൈൻ ചെയ്താലും ആളുകൾ അതിനെക്കുറിച്ച് അറിഞ്ഞില്ലെങ്കിൽ ബിസിനസ്സ് നടക്കില്ല. അതുകൊണ്ട് മാർക്കറ്റിംഗ് വളരെ പ്രധാനമാണ്.

  • Paid Ads: Facebook Ads, Instagram Ads, TikTok Ads എന്നിവ വഴി പരമാവധി പരസ്യങ്ങൾ ചെയ്യാം.
  • Organic Marketing: പണം മുടക്കാതെ, പ്രോഡക്റ്റിന്റെ റീലുകളും (Reels) യൂട്യൂബ് ഷോർട്സും (YouTube Shorts) ഉണ്ടാക്കി പോസ്റ്റ് ചെയ്യുന്നതിലൂടെ വൻതോതിൽ കസ്റ്റമേഴ്സിനെ ആകർഷിക്കാം.

ഡ്രോപ്പ് ഷിപ്പിംഗ് ബിസിനസ്സ് ആർക്കൊക്കെ അനുയോജ്യമാണ് ?

  • ✔ നിലവിലുള്ള ജോലിയോടൊപ്പം ഒരു Side Income (അധിക വരുമാനം) ആഗ്രഹിക്കുന്നവർ.
  • ✔ കുറഞ്ഞ റിസ്കിൽ സ്വന്തമായി ഒരു ബിസിനസ്സ് പടുത്തുയർത്താൻ ഉദ്ദേശിക്കുന്നവർ.
  • ✔ വീട്ടിലിരുന്ന് വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന Students / Home makers.
  • ✔ Digital Marketing വഴി പണം സമ്പാദിക്കാൻ താല്പര്യമുള്ളവർ.
  • ✔ ഭാവിയിൽ ഒരു വലിയ E-commerce ബ്രാൻഡ് ഉടമയാകാൻ സ്വപ്നം കാണുന്നവർ.

Motivational Note:

ഡ്രോപ്പ് ഷിപ്പിംഗ് ആരംഭിക്കാൻ ‘Perfect Time’ എന്നൊന്നില്ല. നിങ്ങളുടെ കയ്യിലുള്ള ഒരു ലാപ്ടോപ്പും, പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ഒരു ചെറിയ ജിജ്ഞാസയും (Curiosity) മാത്രം മതി.

Start small, Learn fast, Grow big. നിങ്ങളുടെ ആദ്യത്തെ ചുവടുവെപ്പ് ചെറുതായിരിക്കാം, പക്ഷേ അത് വലിയൊരു ഭാവിയുടെ തുടക്കമാകാം. ഇന്ന് തന്നെ നിങ്ങളുടെ ഡ്രോപ്പ് ഷിപ്പിംഗ് യാത്ര ആരംഭിക്കൂ!

ഉപസംഹാരം

ചങ്ങായിമാരെ, ഇത്രയും നേരം നമ്മൾ Drop Shipping എന്താണ്, അത് എങ്ങനെ പ്രവർത്തിക്കുന്നു, എന്തൊക്കെയാണ് അതിന്റെ ഗുണങ്ങളും വെല്ലുവിളികളും, എങ്ങനെ തുടങ്ങാം എന്നതൊക്കെ വിശദമായി കണ്ടു.

എങ്കിൽ ഇപ്പോൾ  നിങ്ങളോട് ഒരു കുഞ്ഞു ചോദ്യം ചോദിക്കട്ടെ?

  • ഈ പോസ്റ്റിന്റെ മുകളിലെ ഇത്രയും ഭാഗങ്ങൾ വായിച്ചപ്പോൾ നിങ്ങൾ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?

ങ്ഹാ…ഒരു ദിവസം തുടങ്ങാം” എന്ന് പറഞ്ഞ് വീണ്ടും മാറ്റിവെക്കാനാണോ? അതോ, ചെറിയ ഒരു ചുവടുവെപ്പ് ഇന്ന് തന്നെ എടുക്കാനാണോ?

നിങ്ങളുടെ ഉത്തരം എന്താണെങ്കിലും  ഒരു സത്യമുണ്ട് എൻറെ ഭായീ….

നിങ്ങൾ ഇന്ന് തുടങ്ങാത്ത ബിസിനസ്സ് നാളെ മറ്റൊരാൾ തുടങ്ങിയിരിക്കും. നിങ്ങൾ ഇപ്പോൾ ആലോചിക്കുന്ന അതേ Product, അതേ Idea, അതേ Market മറ്റൊരാൾ കണ്ടെത്തി മുന്നോട്ട് പോയിരിക്കും. അതുകൊണ്ട് “Perfect Time വരട്ടെ”, “കുറച്ചുകൂടി പണം ആയിക്കോട്ടെ”, “എല്ലാം പഠിച്ചിട്ട് തുടങ്ങാം” എന്നൊക്കെയുള്ള ചിന്തകളാണെങ്കിൽ നമ്മുടെ മുന്നോട്ടുള്ള ബിസിനസ് യാത്ര തടസ്സപ്പെടുകയാണ് ചെയ്യുക.

യഥാർത്ഥത്തിൽ Perfect Time എന്നൊന്നില്ല സുഹൃത്തേ. തുടങ്ങാൻ ഏറ്റവും നല്ല സമയം ഇന്നാണ്… yes it’s now!.

ചെറിയൊരു സംരംഭം ആരംഭിക്കു

എന്നുവെച്ചാൽ നാളെത്തന്നെ നിങ്ങൾ ഒരു ഓൺലൈൻ സ്റ്റോർ തുടങ്ങണമെന്നോ ആയിരക്കണക്കിന് പ്രോഡക്ടുകളുമായി  ഡീലിംഗ് തുടങ്ങണമെന്നോ അല്ല ഉദ്ദേശം, മറിച്ച് നിങ്ങളുടെ കൊക്കിൽ ഒതുങ്ങുന്ന ചെറിയൊരു രീതിയിൽ ആരംഭിക്കു. അതിന് ആദ്യം → ഒരു niche തെരഞ്ഞെടുക്കൂ → മാർക്കറ്റ് റിസർച്ച് ചെയ്യൂ → ഒരു നല്ല സപ്ലയറെ കണ്ടെത്തൂ → സ്റ്റോർ ഡിസൈൻ ചെയ്യൂ → ഓരോ ദിവസവും ഓരോ പുതിയ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കൂ.

ഞാൻ പറഞ്ഞുവരുന്നത് ആദ്യ ദിവസം എല്ലാം മനസ്സിലാകണമെന്നില്ല. ആദ്യ Store വിജയിക്കണമെന്നുമില്ല. ആദ്യ Product തന്നെ Viral ആകണമെന്നുമില്ല. 

പക്ഷേ, അതൊന്നും പ്രശ്നമാക്കേണ്ട, കാരണം എല്ലാ വിജയികളായ entrepreneur മാരും beginner level ൽ നിന്നുമുയർന്നു വന്നവരായിരുന്നു. ഒരു Website ഉണ്ടാക്കാൻ പഠിച്ചു. ഒരു Advertisement Run ചെയ്യാൻ പഠിച്ചു. ഒരു Customer-നെ Handle ചെയ്യാൻ പഠിച്ചു. ഓരോ സ്റ്റെപ്പിലും തെറ്റിൽ നിന്നും ഓരോ പാഠം പഠിച്ചാണ് അവർ ഇന്നുള്ള സ്ഥാനത്ത് എത്തിയത്. നിങ്ങൾക്കും അതുതന്നെ ചെയ്യാം.

Drop Shipping-ൽ വിജയിക്കാൻ ഏറ്റവും വലിയ കഴിവ് Coding അല്ല, വലിയ Investment അല്ല, വിദേശത്ത് താമസിക്കുന്നതുമല്ല. തുടർച്ചയായി പഠിക്കാനുള്ള മനസ്സും, consistent ആയി  പ്രവർത്തിക്കുവാനുള്ള ക്ഷമയുമാണ്.

ഇനി മറ്റൊരു കാര്യം കൂടി പറയാം: സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ Success Stories-ഉം വിശ്വസിക്കേണ്ടതില്ല. ചിലർ അവരുടെ വിജയങ്ങൾ മാത്രം കാണിക്കും. പക്ഷേ അതിന് പിന്നിലുള്ള മാസങ്ങളോ വർഷങ്ങളോ നീണ്ട പഠനവും പരീക്ഷണങ്ങളും പരാജയങ്ങളും പലപ്പോഴും കാണിക്കാറില്ല.

അതിനാൽ മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യേണ്ടതില്ല. ഇന്നലെ വരെ നിങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ ഇന്ന് ഒരു പുതിയ കാര്യം പഠിച്ചിട്ടുണ്ടെങ്കിൽ അതാണ് യഥാർത്ഥ പ്രോഗ്രസ്.

Start small, learn fast, grow big.

ഈ ഒരു വാചകം മനസ്സിൽ സൂക്ഷിച്ചാൽ മതി.

 

ചെറിയ രീതിയിൽ തുടങ്ങൂ. വേഗത്തിൽ പഠിക്കൂ. പഠിച്ചതെല്ലാം പ്രായോഗികമായി പരീക്ഷിക്കൂ. ഓരോ അനുഭവവും നിങ്ങളെ കൂടുതൽ മികച്ച ഒരു Entrepreneur ആക്കി മാറ്റും.

അപ്പോൾ ഇനി അടുത്ത ചുവടുവെപ്പ് എന്താണ്?

♦ ഒരു Notebook എടുക്കൂ. ♦ നിങ്ങൾക്ക് താൽപ്പര്യമുള്ള ഒരു Niche എഴുതിവെക്കൂ. ♦ വിൽക്കാൻ ആഗ്രഹിക്കുന്ന Products-ന്റെ ഒരു ചെറിയ List തയ്യാറാക്കൂ. ♦ ഒരു E-commerce Platform തിരഞ്ഞെടുക്കൂ. ♦ ഒരു വിശ്വസനീയമായ Supplier നെ കണ്ടെത്തൂ. ♦അതിന് ശേഷം ആദ്യത്തെ Store നിർമ്മിക്കാനുള്ള യാത്ര ആരംഭിക്കൂ.

ഒരുപക്ഷേ, ഇന്ന് നിങ്ങൾ എടുക്കുന്ന ഈ ചെറിയ തീരുമാനം ഏതാനും വർഷങ്ങൾക്കുശേഷം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായി മാറിയേക്കാം.

ഈ ഗൈഡ് നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ, ഇത് Drop Shipping-നെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവെക്കൂ. കൂടാതെ Digital Marketing, Affiliate Marketing, E-commerce, Online Business എന്നിവയെക്കുറിച്ചുള്ള കൂടുതൽ പ്രായോഗിക ഗൈഡുകൾക്കായി എൻറെ ബ്ലോഗ് follow ചെയ്യുക.

നിങ്ങളുടെ Online Business യാത്രയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. നിങ്ങളുടെ ആദ്യ Sale- ലേക്കുള്ള യാത്ര വിജയകരമാകട്ടെ!

പ്രധാന ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും

dropshipping strategy
AI Generated Image

FAQ Frequently Asked Questions

1. ഡ്രോപ്പ് ഷിപ്പിംഗ് തുടങ്ങാൻ വലിയ മുതലമുടക്ക് ആവശ്യമുണ്ടോ?

ഡ്രോപ്പ് ഷിപ്പിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന് വലിയ മുതൽമുടക്ക് ആവശ്യമില്ല എന്നതാണ്. സാധാരണ ബിസിനസ് പോലെ ഉൽപ്പന്നങ്ങൾ മുൻകൂട്ടി വാങ്ങി സ്റ്റോക്ക് ചെയ്യേണ്ട ആവശ്യം ഇല്ല. എങ്കിലും കസ്റ്റമർ നിങ്ങളെ കണ്ടെത്തുന്നതിന് വേണ്ടി നിങ്ങൾക്ക് ഒരു വെബ്സൈറ്റ് ഉണ്ടായിരിക്കേണ്ടതുണ്ട് ഇതിന് വരുന്ന ചെറിയ ഒരു തുക കണ്ടെത്തേണ്ടതുണ്ട്.

പ്രോഡക്റ്റ് ഡെലിവറി പൂർണ്ണമായും ചെയ്യുന്നത് നിങ്ങളുടെ സപ്ലയർ (Supplier) ആണ്. ഒരു കസ്റ്റമർ നിങ്ങളുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും സാധനം ഓർഡർ ചെയ്യുമ്പോൾ, ആ ഓർഡർ വിവരങ്ങൾ നിങ്ങൾ സപ്ലയർക്ക് കൈമാറുന്നു. സപ്ലയർ നിങ്ങളുടെ പേരിലോ അല്ലെങ്കിൽ പ്ലെയിൻ പാക്കിംഗിലോ പ്രൊഡക്റ്റ് നേരിട്ട് കസ്റ്റമർക്ക് അയച്ചു കൊടുക്കും. ഡെലിവറി കാര്യങ്ങളിൽ നിങ്ങൾ നേരിട്ട് ഇടപെടേണ്ടതില്ല.

കസ്റ്റമർ നിങ്ങളുടെ വെബ്സൈറ്റിൽ നിന്നും നിന്നും പ്രോഡക്റ്റ് വാങ്ങുന്നതിനാൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്വം നിങ്ങൾക്ക് തന്നെയായിരിക്കും, പക്ഷേ ഇത്തരം സാഹചര്യങ്ങളെ നിങ്ങൾക്ക് മറികടക്കാവുന്നതാണ്, എങ്ങനെ? അതിന് പ്രോഡക്റ്റ് റീഫണ്ട് ചെയ്യാൻ തയ്യാറുള്ള സപ്ലെയറിൽ നിന്നും മാത്രം ആദ്യമേ കരാറിൽ എത്തുക, ഇത്തരം കമ്പനികളിൽ നിന്നും പ്രോഡക്റ്റ് റീഫണ്ട് അല്ലെങ്കിൽ റീ ഡെലിവറി ലഭിക്കുന്നതാണ്. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കുന്നില്ല.

Dear Friends,

vm sadiq authorനിങ്ങളുടെ ഓൺലൈൻ  പഠനയാത്രയിൽ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, സംശയങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും feedback താഴെ കമൻറ് ചെയ്യാവുന്നതാണ്. എന്നെക്കൊണ്ട് സാധ്യമാകും വിതം നിങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും. Thank you 

👉 നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Scroll to Top