Contents
Toggleഅഫിലിയേറ്റ് മാർക്കറ്റിൽ തുടക്കക്കാർ വരുത്തിവെക്കുന്ന 5 വലിയ പിഴവുകൾ
Affiliate Marketting Mistakes
- June 24, 2026
- vmsadiq
അഫിലിയേറ്റ് മാർക്കറ്റിംഗ് ലോകത്തുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്ന ഒരു ബിസിനസ് മേഖലയാണ്. എന്നാൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് പോലെ എളുപ്പത്തിൽ പണം ചുട്ടെടുക്കുവാനുള്ള കുറുക്ക് വഴിയാണ് ഇത് എന്ന ചിന്ത നാം ഒഴിവാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഈ ബിസിനസ്സിൽ നിന്നും ദിവസങ്ങൾ കൊണ്ട് പരാജയപ്പെടേണ്ടി വരും എന്നതാണ് യാഥാർത്ഥ്യം. കൃത്യമായ പ്ലാനിങ്ങോടുകൂടി പ്രവർത്തിച്ചാൽ തീർച്ചയായും അഫിലിയേറ്റ് മാർക്കറ്റിങ്ങിൽ ഒരു ഉന്നത വിജയം നേടാവുന്നതാണ്. തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് ഇവിടെ നോക്കാം.
Introduction
ഓൺലൈനിലൂടെ വരുമാനം നേടാൻ ശ്രമിക്കുന്നവരുടെ എണ്ണം ഇന്ന് നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. YouTube, Blog, Instagram, Facebook, Telegram, Email Marketing തുടങ്ങിയ വിവിധ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ലക്ഷക്കണക്കിന് ആളുകൾ മികച്ച വരുമാനം നേടിയെടുക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ അഫിലിയേറ്റ് മാർക്കറ്റിംഗ് ബിസിനസ് എന്ന പേര് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യവുമില്ല, എല്ലാവർക്കും പരിചിതമാണ്.
തെറ്റിദ്ധാരണ തിരുത്താം
അഫിലേറ്റ് മാർക്കറ്റിനെ കുറിച്ച് നമുക്ക് പലരുടെയും ഇടയിൽ നിലനിൽക്കുന്ന ചില തെറ്റിദ്ധാരണകൾ ആണ് അറിയേണ്ടത്. അതായത്, ഇത് പണമുണ്ടാക്കാനുള്ള ഒരു എളുപ്പവഴിയാണ് എന്ന ചില ധാരണ പലർക്കും ഉണ്ട്. ഒരു അഫിലിയേറ്റ് ലിങ്ക് ഷെയർ ചെയ്യുന്നതോടുകൂടി വരുമാനം വന്നു തുടങ്ങും എന്നും, വലിയ ശ്രമങ്ങൾ ഒന്നുമില്ലാതെ പണം സമ്പാദിക്കാം എന്നും ഉള്ള ധാരണ, അത് നാം തിരുത്തിയേ മതിയാകൂ. ഇത് പറയാൻ കാരണം യാഥാർത്ഥ്യം ഈ കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമാണ് എന്നതുകൊണ്ടാണ്.
Long Term Business
Affiliate Marketing എന്നത് ഒരു Long-Term Business Model ആണ്. ഇവിടെ വിജയിക്കാൻ ശരിയായ Strategy, തുടർച്ചയായ Content Creation, വിശ്വാസ്യത (Trust), Search Engine Optimization (SEO), Audience Understanding, Consistent Learning എന്നിവ എല്ലാം ഒരുപോലെ പ്രധാനമാണ്. ഇതിൽ ഏതെങ്കിലും ഒരു ഘടകം അവഗണിക്കാൻ സാധ്യമല്ല. എല്ലാം ഒത്തു ചേർന്ന് പ്രവർത്തിച്ചാൽ ഉന്നത വിജയം ഉറപ്പാക്കാൻ പറ്റുകയുള്ളൂ.
പല തുടക്കക്കാരുടെയും തെറ്റുകൾ ഒരേ രീതിയിൽ ആവർത്തിക്കുന്നത് ആയിട്ടാണ് കണ്ടുവരുന്നത്. അവർ നല്ല നിലവാരമുള്ള കണ്ടന്റ് ക്രിയേറ്റ് ചെയ്യാതെ വിൽപ്പനയിലും കമ്മീഷനിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. ചിലർ മുൻപിൻ നോക്കാതെ ഏത് ഉൽപ്പന്നവും വാരിവിതറി പ്രമോട്ട് ചെയ്യാൻ ശ്രമിക്കും. മറ്റു ചിലർ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് കമ്മീഷൻ ഒന്നും വന്നില്ലല്ലോ എന്ന നിരാശയോടെ പിന്മാറുകയും ചെയ്യുന്നു. ഇത്തരത്തിൽ മുന്നോട്ടു പോയാൽ ചെറുതും വലുതുമായ പിഴവുകൾ പരാജയത്തിലേക്ക് എത്താൻ സാധ്യത കൂട്ടുന്നു.
ഇതൊന്നും നിങ്ങളെ ഭയപ്പെടുത്താൻ വേണ്ടി പറയുന്നതല്ല, മറിച്ച് മറ്റുള്ളവർ ചെയ്ത പിഴവുകൾ നിങ്ങൾക്ക് സംഭവിക്കാതെ തുടക്കത്തിൽ തന്നെ മനസ്സിലാക്കി മുന്നോട്ടു പോകാൻ സഹായിക്കുകയാണ്. ആദ്യം തന്നെ ശക്തമായ ഒരു അടിത്തറ ഉണ്ടാക്കിയാൽ അഫിലിയേറ്റ് മാർക്കറ്റിംഗ് ഒരു ദീർഘകാല വരുമാന മാർഗ്ഗമായി വളർത്താം എന്നതുകൊണ്ടാണ്.
ഈ ലേഖനത്തിൽ തുടക്കക്കാർ ഏറ്റവും കൂടുതൽ ചെയ്യുന്ന അഞ്ച് പ്രധാന പിഴവുകളും, അവയുടെ കാരണം, അതിന്റെ പ്രത്യാഘാതങ്ങൾ, അവ എങ്ങനെ ഒഴിവാക്കാം എന്നീ കാര്യങ്ങളും ലളിതമായ ഭാഷയിൽ വിശദമായി വിവരിക്കാം:
‘Affiliate Marketting’ 5 പിഴവുകൾ ഏതൊക്കെയാണ് ? അവ എങ്ങനെ പരിഹരിക്കാം?
1. അമിതമായ കമ്മീഷൻ മാത്രം ലക്ഷ്യം വെക്കുക.
തുടക്കക്കാർക്ക് സംഭവിക്കുന്ന ഒരു പ്രധാന തെറ്റാണ് ഇത്. വലിയ കമ്മീഷൻ ലക്ഷ്യം വെച്ച് ഏതെങ്കിലും ഒരു പ്രോഡക്ടിനെ ഗുണമേന്മ മനസ്സിലാക്കാതെ പ്രൊമോട്ട് ചെയ്യുക.
♦ നിങ്ങൾ തിരുത്തേണ്ടത്: വെറും കമ്മീഷൻ ലക്ഷ്യം വെക്കാതെ നിങ്ങൾ ഉപയോഗിച്ചതോ മനസ്സിലാക്കിയതോ ആയ പ്രോഡക്ടുകളെ കുറിച്ചു മാത്രം മറ്റുള്ളവരോട് നിർദ്ദേശിക്കുക.
2. വായനക്കാരെ ശല്യം ചെയ്യുമാറ് spam ലിങ്കുകൾ നൽകുന്നത്.
Facebook, Whatsapp തുടങ്ങിയ സോഷ്യൽ മീഡിയകളിൽ അമിതമായി ലിങ്കുകൾ വാരി വിതറുന്നത് കൊണ്ടുമാത്രം നിങ്ങളുടെ ലിങ്കിൽ ആരും ക്ലിക്ക് ചെയ്യണമെന്നില്ല. ഇത്തരം spam ലിങ്കുകൾ ആളുകളെ അലോസരപ്പെടുത്തി നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണ് ചെയ്യുക.
♦ നിങ്ങൾ തിരുത്തേണ്ടത്: ആദ്യം വായനക്കാർക്ക് ഉപകാരപ്രദമാകുന്ന വിവരങ്ങൾ നൽകി സഹായിക്കുക, ഉദാഹരണത്തിന്: ഒരു സ്മാർട്ട് വാച്ചിന്റെ ലിങ്ക് നൽകുന്നതിന് മുമ്പ് ആ പ്രോഡക്റ്റിന്റെ ഗുണദോഷങ്ങൾ മനസ്സിലാക്കി വായനക്കാരുമായി പങ്കുവെക്കുക. അപ്പോൾ അവർക്ക് നിങ്ങളുടെ വിശ്വസ്തത ബോധ്യപ്പെടുമ്പോൾ താനെ അവർ നിങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യും.
3. സ്വന്തമായി ഒരു Platform ഇല്ലാതിരിക്കുക
Instagram / Facebook മാത്രം ഒതുങ്ങി നിന്ന് ബിസിനസ് ചെയ്യാതിരിക്കുക, കാരണം നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആവുകയോ മറ്റോ സംഭവിച്ചാൽ നിങ്ങളുടെ ബിസിനസ് വരുമാനവും നിൽക്കും.
♦ നിങ്ങൾ തിരുത്തേണ്ടത്: സോഷ്യൽ മീഡിയകളോടൊപ്പം തന്നെ സ്വന്തമായി ഒരു ബ്ലോഗോ വെബ്സൈറ്റോ നിർമ്മിക്കുക. അതായത് വാടക വീടിനു പകരം സ്വന്തമായി ഒരു വീട് നിർമ്മിക്കുന്നതുപോലെ.
4. ക്ഷമയില്ലാത്ത പണക്കൊതി
ഇന്ന് പോസ്റ്റ് ഇട്ടു നാളെ മുതൽ പണം വരണം എന്ന ചിന്ത ഉണ്ടെങ്കിൽ ബിസിനസ് വിജയിക്കുന്നതല്ല, മറിച്ച് ക്ഷമയോടെ സിസ്റ്റമാറ്റിക്കായി പ്രവർത്തിച്ചാൽ ഉയർന്ന വിജയം ഉറപ്പാണ്. ഇവിടെ കുറുക്കു വഴികൾ ഒന്നും ഇല്ല എന്ന് മനസ്സിലാക്കുക.
♦ നിങ്ങൾ തിരുത്തേണ്ടത്: ചുരുങ്ങിയത് ആറുമാസമെങ്കിലും ക്ഷമയോടുകൂടി consistant ആയി പ്രവർത്തിക്കുകയാണെങ്കിൽ ഉയർന്ന വരുമാനം ഉറപ്പാണ്. വിത്ത് പാകിയ ഉടൻ വിളവ് ലഭിക്കില്ല ചെടി വളരാൻ വളം (content) നൽകി കാത്തിരിക്കണം.
5. ശരിയായ പരിശീലനം ലഭിക്കാത്ത അവസ്ഥ:
ചിലർ സ്വന്തം പരീക്ഷണത്തിലൂടെ അഫിലിയേറ്റ് മാർക്കറ്റിംഗ് പഠിക്കാൻ ശ്രമിക്കും. ഇത് ഒരു പക്ഷേ പരാജയപ്പെട്ടേക്കാം. എന്നാൽ ഒരു പരിശീലകന്റെ സഹായത്തിൽ ആണെങ്കിൽ സമയവും പണവും നഷ്ടപ്പെടാതെ വളരാം.
♦ നിങ്ങൾ തിരുത്തേണ്ടത്: ഈ മേഖലയിൽ എക്സ്പെർട്ട് ആയിട്ടുള്ള ആളുകളിൽ നിന്നോ വിജയിച്ചവരിൽ നിന്നോ ട്രെയിനിങ് പ്രോഗ്രാമുകളിൽ പങ്കെടുത്തോ പരിശീലനം നേടുക. അങ്ങനെയെങ്കിൽ വർഷങ്ങൾ എടുത്ത് വിജയിക്കുന്നതിന് പകരം മാസങ്ങൾ കൊണ്ട് ഈ മേഖലയിൽ വളരാം.
Affiliate Marketing ന്റെ അടിസ്ഥാനം?
Affiliate Marketing എന്നത് വെറും ലിങ്കുകൾ പങ്കുവെക്കുന്നതല്ല. യഥാർത്ഥത്തിൽ ആളുകൾക്ക് സഹായകരമായ വിവരങ്ങൾ നൽകുക, അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുക, വിശ്വാസം നേടിയെടുക്കുക, ശരിയായ സമയത്ത് അനുയോജ്യമായ ഉൽപ്പന്നം പരിചയപ്പെടുത്തുക എന്നിവയാണ് ഈ ബിസിനസിന്റെ അടിസ്ഥാനം.
ഉദാഹരണത്തിന്, “Best Web Hosting for Beginners”, “SEO Tools Review”, “Best Digital Marketing Course”, “WordPress Tutorial” പോലുള്ള വിഷയങ്ങളിൽ മേന്മയുള്ള ലേഖനങ്ങൾ തയ്യാറാക്കുമ്പോൾ, വായനക്കാർക്ക് അതിൽ നിന്ന് പ്രയോജനം ലഭിക്കും. അതോടൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ പ്രസക്തമായ Affiliate Links ഉൾപ്പെടുത്തുമ്പോൾ, സ്വാഭാവികമായ രീതിയിൽ കമ്മീഷൻ ലഭിക്കാനുള്ള സാധ്യതയും വർദ്ധിച്ചിരിക്കും.
അതുകൊണ്ട് ഒരു Successful Affiliate Marketer ആകണമെന്നുണ്ടെങ്കിൽ ആദ്യം ഒരു Content Creator, പിന്നീട് ഒരു Problem Solver, അതിനുശേഷം മാത്രം ഒരു Seller ആകാം. ഈ ഒരു സ്ട്രാറ്റജിയാണ് ദീർഘകാല വിജയത്തിനുള്ള അടിത്തറ.
തുടക്കക്കാർ പരാജയപ്പെടുന്നതിനുള്ള കാരണങ്ങൾ
Affiliate Marketing ആരംഭിക്കുന്നവരിൽ ആരും തന്നെ കഴിവില്ലാത്തരായതുകൊണ്ടല്ല പരാജയപ്പെടുന്നത്, പകരം അവർ ഈ മേഖലയെക്കുറിച്ച് തെറ്റായി മനസ്സിലാക്കിയതുകൊണ്ടും യാഥാർത്ഥ്യത്തിന് വിരുദ്ധമായിട്ടുള്ള പ്രതീക്ഷകൾ വച്ചുപുലർത്തുന്നത് കൊണ്ടും ആണ്.
സോഷ്യൽ മീഡിയയിൽ “ഒരു മാസം കൊണ്ട് ലക്ഷം രൂപ”, “ജോലിയില്ലാതെ വീട്ടിലിരുന്ന് വരുമാനം”, “Passive Income in 30 Days” എന്നിങ്ങനെയുള്ള ആകർഷകമായ തലക്കെട്ടുകൾ കാണുമ്പോൾ, Affiliate Marketing വളരെ എളുപ്പമാണെന്ന് പലർക്കും തോന്നാം. എന്നാൽ ഇവിടെ വിജയിച്ചവരുടെ കഥയോ വിപരീതമാണ്. ഓരോ വിജയകഥകളുടെയും പിന്നിൽ വർഷങ്ങളായുള്ള പഠനവും പരീക്ഷണങ്ങളും തുടർച്ചയായ പരിശ്രമവും ഉണ്ടെന്ന കാര്യം പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നില്ല. ഇതിൽ തന്നെ പലരും പരാജയത്തിൽ നിന്നും പഠിച്ച് ഉയർന്നു വന്നവർ കൂടെയാണ്.
മറ്റൊരു പ്രധാന കാരണം ക്ഷമ ഇല്ലായ്മയാണ്. അതായത്, ഇന്ന് ഒരു Blog ആരംഭിച്ച് നാളെ തന്നെ Google-ൽ Rank ലഭിക്കില്ല. ഒരു YouTube Channel തുറന്ന ഉടൻ ആയിരക്കണക്കിന് ആളുകൾ വീഡിയോ കാണുകയുമില്ല. ഒരു Affiliate Link ചേർത്ത ഉടൻ വിൽപ്പന ഉണ്ടാകണമെന്നുമില്ല. ഈ യാഥാർത്ഥ്യം മനസ്സിലാക്കാത്തവർ കുറച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ നിരാശരായി ഈ മേഖല വിടേണ്ടിവരുന്നു.
മറ്റു ചിലർ ഒരേസമയം നിരവധി Affiliate Programs-ൽ ചേരുന്നു. ഏത് ഉൽപ്പന്നമാണ് പ്രമോട്ട് ചെയ്യേണ്ടത്, ഏത് ഓഡിയൻസിനാണ് ടാർഗറ്റ് ചെയ്യേണ്ടത്, എന്ന കാര്യത്തിലൊന്നും വ്യക്തത ഉണ്ടാവില്ല. ഇതിൻറെയൊക്കെ ഫലമായി അവരുടെ Content-ന് ഒരു ദിശയോ ലക്ഷ്യമോ ഉണ്ടാവാതെ വഴിമാറി പോകുന്നു.
അതുപോലെ, SEO, Keyword Research, Content Writing, User Intent, Email Marketing, Audience Building തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ പഠിക്കാതെ നേരിട്ട് വിൽപ്പന ലക്ഷ്യമിടുന്നതും പിഴവുകളിൽ പ്രധാനമാണ്.
Affiliate Marketing-ൽ ആദ്യം വിശ്വാസം (Trust) നേടണം; അതിനുശേഷം സ്വാഭാവികമായാണ് കമ്മീഷൻ ലഭിക്കുന്നത്.
വിദഗ്ധരായ Affiliate Marketers-നെ ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാക്കാം. അവർ ആദ്യം സ്വന്തം Audience-ന്റെ പ്രശ്നങ്ങൾ പഠിക്കുന്നു. തുടർന്ന് അവർക്കു ആവശ്യമായിട്ടുള്ള ഉള്ളടക്കം സ്ഥിരമായി പ്രസിദ്ധീകരിക്കുന്നു. അങ്ങനെ വിശ്വാസം നേടിയശേഷമാണ് അവർ അനുയോജ്യമായ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ശുപാർശ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവരുടെ ശുപാർശകൾ ആളുകൾ പോസിറ്റീവായി സ്വീകരിക്കുന്നു.
അതിനാൽ Affiliate Marketing-ൽ വിജയിക്കാൻ ഏറ്റവും പ്രധാനമായത് “വേഗത്തിൽ പണം സമ്പാദിക്കുക” എന്ന ചിന്ത മാറ്റി, “ദീർഘകാല മൂല്യം സൃഷ്ടിച്ചെടുക്കുക” എന്ന സമീപനം സ്വീകരിക്കുകയാണ്. ആ മനോഭാവം ഉണ്ടായാൽ, തുടക്കക്കാർ ചെയ്യുന്ന സാധാരണ പിഴവുകൾ ഒഴിവാക്കി ഈ മേഖലയിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാൻ സാധിക്കും.
നിങ്ങളുടെ അടുത്ത ഘട്ടം എന്തായിരിക്കണം?
അഫിലിയേറ്റ് മാർക്കറ്റിംഗിൽ വിജയിക്കാൻ curiosity മാത്രം പോരാ, കൃത്യമായ അറിവും തന്ത്രങ്ങളും ആണ് ഇതിനാവശ്യം. തെറ്റിദ്ധാരണ ഉണ്ടാവാതെ സത്യസന്ധമായി ഈ പ്രോഗ്രാം എങ്ങനെ പഠിക്കാം? ഇതിനായി ലോകോത്തര നിലവാരമുള്ള ട്രെയിനിങ് പ്രോഗ്രാമുകളും കോഴ്സുകളും ഏതൊക്കെയാണ്?
അടുത്ത പോസ്റ്റ് ഇത്തരം കാര്യങ്ങൾ വിശദമാക്കാം, അനാവശ്യമായി പണം കളയാതെ ഈ ബിസിനസിനെ കുറിച്ച് പഠിക്കാൻ നിങ്ങൾക്ക് അത് സഹായ കരമായിരിക്കും. പോസ്റ്റ് വായിക്കുക >>
അഫിലിയേറ്റ് മാർക്കറ്റിംഗ് നിങ്ങളുടെ ചോദ്യങ്ങൾ ?
FAQ Frequently Asked Questions
Q1: അഫിലിയേറ്റ് മാർക്കറ്റിംഗിൽ ഉയർന്ന കമ്മീഷനുള്ള ഉൽപ്പന്നങ്ങൾ മാത്രം പ്രൊമോട്ട് ചെയ്യുന്നത് തെറ്റാണോ?
Ans: അതെ, ഉൽപ്പന്നത്തിന്റെ ഗുണമേന്മയും ഉപയോഗവും മനസ്സിലാക്കാതെ ഉയർന്ന കമ്മീഷൻ മാത്രം ലക്ഷ്യം വെച്ച് പ്രൊമോട്ട് ചെയ്യുന്നത് തെറ്റാണ്. നിങ്ങൾ ഉപയോഗിച്ചതോ കൃത്യമായി മനസ്സിലാക്കിയതോ ആയ വിശ്വസനീയമായ ഉൽപ്പന്നങ്ങൾ മാത്രം വായനക്കാർക്ക് നിർദ്ദേശിക്കുക.
Q2: സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അഫിലിയേറ്റ് ലിങ്കുകൾ നേരിട്ട് ഷെയർ ചെയ്യുന്നത് കൊണ്ട് എന്താണ് കുഴപ്പം?
Ans: അമിതമായി ലിങ്കുകൾ വാരി വിതറുന്നത് (Spamming) വായനക്കാരെ അലോസരപ്പെടുത്തുകയും നിങ്ങളുടെ വിശ്വസ്തത തകർക്കുകയും ചെയ്യും. പ്രോഡക്റ്റിന്റെ ഗുണദോഷങ്ങൾ വ്യക്തമാക്കുന്ന ഉപകാരപ്രദമായ വിവരങ്ങൾ പങ്കുവെച്ച ശേഷം മാത്രം ലിങ്ക് നൽകുക.
Q3: അഫിലിയേറ്റ് മാർക്കറ്റിംഗിന് സ്വന്തമായി ഒരു വെബ്സൈറ്റ് അല്ലെങ്കിൽ ബ്ലോഗ് ആവശ്യമാണോ?
Ans: അതെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ മാത്രം ആശ്രയിക്കുന്നത് സുരക്ഷിതമല്ല. ആ അക്കൗണ്ടുകൾ ബ്ലോക്ക് ആയാൽ വരുമാനവും നിലയ്ക്കും. സ്വന്തമായി ഒരു വെബ്സൈറ്റോ ബ്ലോഗോ ഉണ്ടാകുന്നത് നിങ്ങളുടെ ബിസിനസ്സിന് സ്ഥിരതയും ദീർഘകാല സുരക്ഷിതത്വവും നൽകും.
Q4: അഫിലിയേറ്റ് മാർക്കറ്റിംഗിൽ നിന്ന് മികച്ച വരുമാനം ലഭിച്ചു തുടങ്ങാൻ എത്ര സമയമെടുക്കും?
Ans: അഫിലിയേറ്റ് മാർക്കറ്റിംഗ് പെട്ടെന്ന് പണമുണ്ടാക്കാനുള്ള കുറുക്കുവഴിയല്ല. കൃത്യമായ പ്ലാനിങ്ങോടും ക്ഷമയോടും കൂടെ കുറഞ്ഞത് 6 മാസമെങ്കിലും സ്ഥിരതയോടെ (Consistent) പ്രവർത്തിച്ചാൽ മാത്രമേ ഉയർന്ന വിജയം നേടാനാകൂ.
Dear Friends,
നിങ്ങളുടെ Affiliate Marketing പഠനയാത്രയിൽ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, സംശയങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും feedback താഴെ കമൻറ് ചെയ്യാവുന്നതാണ്. എന്നെക്കൊണ്ട് സാധ്യമാകും വിതം നിങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും. Thank you