TiK BAZAAR

Freelance skills
AI Generated Image

Freelancing Platforms

ഫ്രീലാൻസിംഗിനെ കുറിച്ചുള്ള കഴിഞ്ഞ രണ്ട് ചാപ്റ്ററുകളിലൂടെ basic വിവരങ്ങളും expert ആകാൻ ആവശ്യമായിട്ടുള്ള മാർഗങ്ങളും നാം ചർച്ച ചെയ്തു മനസ്സിലാക്കി. എന്നാൽ, വെറുമൊരു Freelancer Job എന്ന നിലയിൽ നിന്നും ഒരു Freelance Business owner എന്ന പദവിയിലേക്ക് ഉയരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?

ഒരു വലിയ സംരംഭമായി നിങ്ങളുടെ ഫ്രീലാൻസിംഗിനെ മാറ്റണമെങ്കിൽ കൃത്യമായ പ്ലാനിംഗും, ലോകോത്തര നിലവാരമുള്ള സ്കില്ലുകളും, ശരിയായ ടൂളുകളും നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കണം. അതിനായി നിങ്ങളെ സഹായിക്കുന്ന ഏറ്റവും മികച്ച Courses, Platforms, Books എന്നിവയെക്കുറിച്ചാണ് ഇവിടെ നാം ചർച്ച ചെയ്യുന്നത്.

ആമുഖം

ഒരു Freelancer-ൽ നിന്ന്  Successful Business Owner-ലേക്ക്!

വീട്ടിലെ ഒരു മുറിയിലിരുന്ന് തന്റെ ലാപ്ടോപ്പ് ഉപയോഗിച്ച് ഒരാൾ ജോലി ചെയ്യുന്നത് സങ്കൽപ്പിച്ചിട്ടുണ്ടോ? അയാൾക്ക് വലിയ പ്രതീക്ഷകൾ ഒന്നുമില്ല,  തനിക്ക് കുറച്ച് skill ഉണ്ട്, ➝ അത് ഉപയോഗിച്ച് കുറച്ച് പണം സമ്പാദിക്കണം➝ ചെറിയ ചെറിയ ചെലവുകൾ എല്ലാം അതിലൂടെ കണ്ടെത്തണം➝ അതിലൂടെ ഒരു ജീവിത മാർഗം കണ്ടെത്തുക➝ ഇതു മാത്രമായിരുന്നു അയാളുടെ ലക്ഷ്യം.

എങ്ങിനെ അയാൾക്ക് ആദ്യം ചെറിയ ചെറിയ പ്രൊജക്ടുകൾ ലഭിച്ചു. ഓരോ പ്രോജക്ടുകൾ കഴിയുന്തോറും പുതിയ പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരുന്നു. അങ്ങനെ അയാളുടെ ജോലികൾ കൂടി, Client കൾ വർദ്ധിച്ചു, വരുമാനവും മെച്ചപ്പെട്ടു, കുറച്ചു കാലം കഴിഞ്ഞപ്പോൾ അയാൾക്ക് ഒരു കാര്യം മനസ്സിലായി.

Freelancing എന്നത് മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്ത് പണം സമ്പാദിക്കുക മാത്രമല്ല, സ്വന്തം കഴിവുകൾ ഉപയോഗിച്ച് ഒരു ബിസിനസ് കെട്ടിപ്പടുക്കാനുള്ള അവസരം കൂടിയാണ്.

പക്ഷേ, അപ്പോൾ അയാൾക്ക് പുതിയ വെല്ലുവിളികൾ നേരിടേണ്ടി വന്നു. എല്ലാ ജോലികളും സ്വയം ചെയ്യുന്നതിനാൽ കൂടുതൽ Clients-നെ ഏറ്റെടുക്കാൻ കഴിയുന്നില്ല. സമയം പരിമിതമാണ്, വരുമാനം വർധിപ്പിക്കണമെങ്കിൽ കൂടുതൽ സമയം ജോലി ചെയ്യണം. അങ്ങനെ പോയാൽ സ്വന്തം ബിസിനസ്സ് വളർത്തുന്നതിനുപകരം, ജോലിയുടെ തിരക്കിൽ തന്നെ കുടുങ്ങിപ്പോകും.

ഇവിടെയാണ് ഒരു സാധാരണ Freelancer-ഉം ഒരു Freelance Business Owner-ഉം തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത്.

ഒരു Freelancer സ്വന്തം കഴിവുകൾ ഉപയോഗിച്ച് Clients-ന്റെ ജോലികൾ പൂർത്തിയാക്കുന്നു. എന്നാൽ ഒരു Freelance Business Owner തന്റെ കഴിവുകൾക്കൊപ്പം Planning, Marketing, Client Management, Automation, Team Building തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധിക്കുന്നു. ശരിയായ Tools-ഉം Resources-ഉം ഉപയോഗിച്ച് സ്വന്തം ജോലിയെ കൂടുതൽ കാര്യക്ഷമമായ ഒരു ബിസിനസാക്കി മാറ്റാൻ അയാൾ ശ്രമിക്കുന്നു.

നിങ്ങൾക്കും ഇത്തരമൊരു വളർച്ച ആഗ്രഹമുണ്ടോ? Freelancing വഴി ഒരു വരുമാനം കണ്ടെത്തുക എന്നതിലുപരി, സ്വന്തമായി ഒരു Freelance Business കെട്ടിപ്പടുക്കാനും വലിയ വലിയ ബിസിനസ് അവസരങ്ങളിലേക്ക് കടന്നു കയറാനും താല്പര്യമില്ലേ?

എങ്കിൽ, അടുത്തതായി  Skills നൊപ്പം ശരിയായ അറിവും വിഭവങ്ങളും കണ്ടെത്തുക എന്നതാണ്.

മുമ്പത്തെ രണ്ട് Chapters-ലൂടെ basic freelancing ഉം  expert മാർഗങ്ങളും നമ്മൾ പരിചയപ്പെട്ടു കഴിഞ്ഞു. നിങ്ങളുടെ അറിവും കഴിവുകളും പ്രായോഗികമായി വളർത്താൻ ആവശ്യമായ മികച്ച Courses, Freelance Platforms, Books, Useful Tools എന്നിവ ഏതൊക്കെയാണ്? നിങ്ങളുടെ സേവനങ്ങളെ കൂടുതൽ Professional ആക്കാനും മികച്ച Clients-നെ കണ്ടെത്താനും Freelancing-നെ ഒരു  സ്ഥിര വരുമാനമായി   വളർത്താനും ഇവ എങ്ങനെ സഹായിക്കും? പരിചയപ്പെടാം.

സ്കില്ലുകൾ വളർത്താൻ ഏറ്റവും മികച്ച ലേണിങ് പ്ലാറ്റ്ഫോമുകൾ: 

freelance opportunities for every oneഫ്രീലാൻസിങ്ങിൽ നിങ്ങളുടെ മികവ് തെളിയിക്കുന്നത് നിങ്ങളുടെ അറിവിലൂടെയാണ്. ലോകോത്തര വിദഗ്ധരുടെയും ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും മികച്ച കോഴ്സുകൾ ഇപ്പോൾ നമുക്ക് വിരൽത്തുമ്പിൽ സുലഭമാണ്..

  • Coursera & Udemy: ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡെവലപ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാറ്റ്‌ഫോമുകൾ കുറഞ്ഞ ചിലവിൽ സർട്ടിഫിക്കറ്റോട് കൂടി കോഴ്‌സുകൾ നൽകുന്നു.
  • Skillshare: ക്രിയേറ്റീവ് ആയ കാര്യങ്ങൾ (Illustration, Photography, Design) പഠിക്കാൻ താല്പര്യമുള്ളവർക്ക് Skillshare ഒരു മികച്ചതാണ് .
  • LinkedIn Learning: പ്രൊഫഷണൽ സ്കില്ലുകൾക്കും ക്ലയന്റുകളുമായി മികച്ച ആശയവിനിമയം നടത്താനും ഇത് നല്ലതാണ്.

Freelance Platforms

പ്രൊഫഷണൽ ആയതും വലിയ പ്രോജക്ടുകൾ ലഭിക്കുന്നതുമായ ചില പ്ലാറ്റ്ഫോമുകൾ താഴെപ്പറയുന്നവയാണ്.

  • Toptal: നിങ്ങൾ ലോകത്തെ ടോപ്പ് 3% ടാലന്റിൽ ഒരാളാണെങ്കിൽ മാത്രം പ്രവേശനം ലഭിക്കുന്ന ഒരിടമാണിത്. ഇവിടെ ലഭിക്കുന്ന പ്രതിഫലം വളരെ ഉയർന്നതാണ്.
  • Upwork (Agency Account): ഫ്രീലാൻസിംഗ് ജോബിൽ നിന്ന് ഉയർന്ന ബിസിനസ്സ് ലെവലിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് Upwork-ൽ ഒരു ഏജൻസി അക്കൗണ്ട് തുടങ്ങാം. ഇത് വഴി കൂടുതൽ ടീം മെമ്പേഴ്സിനെ ചേർത്ത് വലിയ പ്രോജക്റ്റുകൾ ഏറ്റെടുക്കാം.
  • FlexJobs: വളരെ വിശ്വസനീയമായ റിമോട്ട് ജോലികൾ മാത്രം ലിസ്റ്റ് ചെയ്യുന്ന പ്ലാറ്റ്‌ഫോമാണിത്. സ്കാം സൈറ്റുകളെ പേടിക്കാതെ ഇവിടെ വർക്ക് ചെയ്യാം.

ബിസിനസ്സിൽ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ:

സാധാരണ അറിവ് പോലെയല്ല ബിസിനസ് മൈൻഡ് സെറ്റ് എന്നത് നമ്മുടെ ബിസിനസ് ചിന്താഗതിയെ ആകെ തന്നെ മാറ്റാൻ കഴിവുള്ള പുസ്തകങ്ങളാണ് ഇവ.

  • The 4-Hour Workweek (Tim Ferriss): കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ജോലികൾ ചെയ്യാം (Outsourcing) എന്ന് ഈ പുസ്തകം പഠിപ്പിക്കുന്നു.
  • Company of One (Paul Jarvis): വലിയ ഓഫീസ് സെറ്റപ്പ് മാത്രമല്ല ബിസിനസ്, ഒരു വ്യക്തിക്ക് എങ്ങനെ ഒരു വലിയ ബിസിനസ്സ് സ്മാർട്ടായി നടത്താം എന്നതിലാണ് കാര്യം എന്ന് പഠിപ്പിക്കുന്നു.
  • Deep Work (Cal Cal Newport): ശ്രദ്ധയോടെ എങ്ങനെ മികച്ച ക്വാളിറ്റിയുള്ള വർക്കുകൾ വേഗത്തിൽ ചെയ്തു തീർക്കാം എന്നതിനെക്കുറിച്ച് ഈ പുസ്തകം വ്യക്തമാക്കുന്നു.

ബിസിനസ് മാനേജ് ചെയ്യാൻ ആവശ്യമായിട്ടുള്ള ടൂളുകൾ:

നിങ്ങളുടെ ബിസിനസുകൾ ഒരു പ്രൊഫഷണൽ ലെവലിലേക്ക് ഉയർത്താൻ പറ്റിയ ടൂളുകൾ ഉപയോഗിക്കാം.

  • Canva: ഡിസൈനിംഗ് അത്ര വശമില്ലാത്തവർക്കും പ്രൊഫഷണൽ സോഷ്യൽ മീഡിയ പോസ്റ്റുകളും റിപ്പോർട്ടുകളും തയ്യാറാക്കാൻ Canva സഹായിക്കും.
  • Trello / Asana: പ്രോജക്റ്റുകൾ ട്രാക്ക് ചെയ്തു ക്ലയന്റുകൾക്ക് കൃത്യസമയത്ത് വർക്ക് നൽകാനും ഈ ടൂളുകൾ ഉപയോഗിക്കാം.
  • Grammarly: ക്ലയന്റുകളുമായി ഇമെയിൽ വഴിയോ മറ്റോ സംസാരിക്കുമ്പോൾ തെറ്റില്ലാത്ത ഇംഗ്ലീഷ് ഉപയോഗിക്കുവാൻ ഇത് സഹായിക്കും.

എങ്ങനെ തുടങ്ങണം?

ഒരു Large Business Level ലേക്ക് ഉയരുക എന്നത് ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതല്ല. ആദ്യം നമ്മുടെ സ്കില്‍ ഏതാണെന്ന് തിരിച്ചറിയുക, അതിന് വേണ്ടി ഒരു മികച്ച കോഴ്സ് ചെയ്യുക, ആവശ്യമായ ടൂളുകൾ ഉപയോഗിച്ച് ഓരോ ഘട്ടങ്ങളുടെയും പുതിയ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുക, എന്നതൊക്കെയാണ് വിജയത്തിനുള്ള വഴി.

ഉപസംഹാരം: ഒരു Freelancer എന്നതിൽ നിന്ന് Successful Business Owner-ലേക്ക്!

Freelancers at meeting Freelancing എന്നത് വീട്ടിലിരുന്ന് കുറച്ച് പണം ഉണ്ടാക്കുന്ന ഒരു മാർഗ്ഗം മാത്രമായി കാണേണ്ടതില്ല. നിങ്ങളുടെ കഴിവുകൾ ഏറ്റവും profesional ആയി വളർത്തി ഒരു ബിസിനസ് കരിയർ കെട്ടിപ്പടുക്കാനുള്ള മേഖലയാണെന്ന് തിരിച്ചറിയുക. തുടർച്ചയായ പഠനവും കൃത്യമായ ആസൂത്രണവും പ്രായോഗികമായ പ്രവർത്തനവുമാണ് ഇതിനുള്ള യഥാർത്ഥ  അടിസ്ഥാനം.

ഈ ഗൈഡിലൂടെ നമ്മൾ പരിചയപ്പെട്ട Courses, Platforms, Books, Tools എന്നിവ നിങ്ങളുടെ Freelancing യാത്രയിൽ സഹായിക്കുന്ന പ്രധാനപ്പെട്ട Resources ആണ്. 

എന്നുവെച്ച് ഇവയെല്ലാം കൂടെ ഒന്നിച്ച് പഠിച്ചു എല്ലാ Tools-ഉം ഉപയോഗിച്ച് കഷ്ടപ്പെടേണ്ടതില്ല. നിങ്ങളുടെ നിലവിലെ Skill, ലക്ഷ്യം, ബജറ്റ് എന്നിവയ്ക്ക് അനുയോജ്യമായ Resources തിരഞ്ഞെടുക്കുക. 

അവയിൽ നിന്ന് പഠിക്കുന്ന കാര്യങ്ങൾ യഥാർത്ഥ Projects-ൽ പ്രയോഗിക്കുക. ചെറിയ ജോലികളിലൂടെ അനുഭവം നേടുകയും ഓരോ Project-ലൂടെയും നിങ്ങളുടെ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക.

ഒരു പ്രധാന കാര്യം ഓർക്കുക: ഒരുപാട് Courses പൂർത്തിയാക്കുന്ന ആളല്ല, മറിച്ച് കാര്യങ്ങൾ കൃത്യമായി പ്രയോഗിച്ച് Clients-ന് മികച്ച Results നൽകുന്ന ആളാണ് വിജയത്തിലേക്ക് മുന്നേറുക.

ഇന്നത്തെ കാലത്ത് പുതിയ സാങ്കേതിക വിദ്യകൾ, AI Tools ഫ്രീലാൻസിങ് മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതിനാൽ, ഒരു പ്രത്യേക Skill മാത്രം പഠിച്ച് അവിടെ നിൽക്കാതെ പുതിയ Technologies പരിചയപ്പെടുകയും നിങ്ങളുടെ ജോലിയുടെ നിലവാരം മെച്ചപ്പെടുത്താൻ അവ ഉപയോഗിക്കുകയും ചെയ്യുക. എന്നാൽ, Tools-നെ മാത്രം ആശ്രയിക്കാതെ നിങ്ങളുടെ Creativity, Problem-Solving Ability, Communication, Professionalism എന്നിവയും വളർത്തിയെടുക്കണം. Clients പണം നൽകുന്നത് ഒരു ജോലി പൂർത്തിയാക്കാൻ മാത്രമല്ല, അവരുടെ പ്രശ്നങ്ങൾക്ക് വിശ്വസനീയമായ പരിഹാരം ലഭിക്കാനുമാണ്.

നിങ്ങൾക്ക് Freelancing-നെ ഒരു വലിയ Business ആക്കി മാറ്റാനാണ് ആഗ്രഹമെങ്കിൽ, അടുത്ത ഘട്ടത്തിൽ Personal Branding, Client Relationships, Pricing Strategy, Time Management, Automation എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുക. അനുയോജ്യമായ സാഹചര്യത്തിൽ മറ്റുള്ളവരുടെ സഹായം തേടുന്നതും ചില ജോലികൾ ഒരു Team-നൊപ്പം  ചേർന്ന് ചെയ്യുന്നതും പരിഗണിക്കാം. ഇതിലൂടെ എല്ലാ ജോലികളും സ്വയം ചെയ്യേണ്ടിവരുന്ന അവസ്ഥയിൽ നിന്ന് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു Business Model-ലേക്ക് വളരാൻ കഴിയും.

അവസാനമായി, ഒരു കാര്യം മാത്രം ഓർക്കുക: നിങ്ങളുടെ Freelancing യാത്രയിൽ മറ്റുള്ളവരുടെ വിജയവുമായി സ്വന്തം വളർച്ചയെ താരതമ്യം ചെയ്യേണ്ടതില്ല. ഓരോരുത്തരുടെയും തുടക്കവും സാഹചര്യങ്ങളും വ്യത്യസ്തമാണ്. ഇന്ന് നിങ്ങൾ പഠിക്കുന്ന ഒരു പുതിയ Skill, പൂർത്തിയാക്കുന്ന ഒരു Project, നേടുന്ന ഒരു Client Review എന്നിവ നാളത്തെ വലിയ അവസരങ്ങൾക്ക് അടിത്തറയാകാം.

വലിയ ലക്ഷ്യങ്ങൾ കാണുക, ചെറിയ ചുവടുകളിലൂടെ മുന്നേറുക, പഠനം ഒരിക്കലും നിർത്തരുത്!

ഒരു Freelancer ആയി നിങ്ങളുടെ യാത്ര ആരംഭിച്ചിട്ടുണ്ടെങ്കിൽ, അതിനെ കൂടുതൽ മികച്ചതാക്കാനുള്ള അവസരങ്ങൾ ഇപ്പോഴും നിങ്ങളുടെ മുന്നിലുണ്ട്. ശരിയായ അറിവും സ്ഥിരമായ പരിശ്രമവും ഉപഭോക്താക്കൾക്ക് യഥാർത്ഥ മൂല്യം നൽകാനുള്ള മനോഭാവവും കൈമുതലാക്കി മുന്നേറുക. നിങ്ങളുടെ കഴിവുകളെ ഒരു വരുമാനമാർഗത്തിൽ നിന്ന് വളരുന്ന ഒരു Freelance Business ആക്കി മാറ്റാനുള്ള ആദ്യ ചുവടുവെപ്പ് ഇന്ന് തന്നെ ആരംഭിക്കാം.

Freelancing ചോദ്യങ്ങളും ഉത്തരങ്ങളും

A girl in freelance job
AI Generated Image

FAQ - Frequently Asked Questions

ഒരേസമയം ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ (ഉദാഹരണത്തിന് Upwork, Fiverr) വർക്ക് ചെയ്യുന്നത് നല്ലതാണോ?

തുടക്കത്തിൽ ഒന്നോ രണ്ടോ പ്ലാറ്റ്‌ഫോമുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവിടെ നല്ലൊരു പ്രൊഫൈൽ ബിൽഡ് ചെയ്തതിനു ശേഷം മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് മാറുന്നതാണ് നല്ലത്.

തീർച്ചയായും! ഫ്രീലാൻസിംഗിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ക്ലയന്റുകൾക്കോ വായനക്കാർക്കോ ആവശ്യമായ ടൂളുകളും വെബ്സൈറ്റുകളും നിർദ്ദേശിക്കുന്നതിലൂടെ (Affiliate commision) വഴി അധിക വരുമാനം നേടാം.

ക്ലയന്റുമായി ആശയവിനിമയം നടത്താൻ അത്യാവശ്യം ഇംഗ്ലീഷ് അറിഞ്ഞിരിക്കണം. എന്നാൽ വലിയ പ്രാവീണ്യം ഇല്ലെങ്കിലും ഗ്രാമർലി (Grammarly) പോലുള്ള ടൂളുകൾ ഉപയോഗിച്ച് നമുക്ക് പിശകുകളില്ലാതെ മെയിലുകൾ അയക്കാൻ സാധിക്കും. നമ്മുടെ വർക്കിന്റെ ക്വാളിറ്റിക്കാണ് ഭാഷയേക്കാൾ കൂടുതൽ ക്ലയന്റുകൾ നോക്കുന്നത്.

മുകളിൽ സൂചിപ്പിച്ച പുസ്തകങ്ങളും കോഴ്സുകളും പ്രധാനമായും ഇംഗ്ലീഷിലാണ് ഉള്ളത്. അന്താരാഷ്ട്ര തലത്തിൽ ഫ്രീലാൻസ് ബിസിനസ്സ് ചെയ്യുന്നവർ ഫോളോ ചെയ്യുന്ന രീതികൾ മനസ്സിലാക്കാൻ ഇത്തരം ആഗോളതലത്തിലുള്ള റിസോഴ്‌സുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും ഗുണകരം.

Dear Friends,

vm sadiq authorനിങ്ങളുടെ ഓൺലൈൻ  പഠനയാത്രയിൽ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, സംശയങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും feedback താഴെ കമൻറ് ചെയ്യാവുന്നതാണ്. എന്നെക്കൊണ്ട് സാധ്യമാകും വിതം നിങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും. Thank you 

👉 നിങ്ങളുടെ അഭിപ്രായം പങ്കുവെക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Scroll to Top