About Tik Bazaar - Your Online Business Guide മലയാളം
ഹായ്, പ്രിയ വായനക്കാരെ, ഞാൻ VMSADIQ …
ടെക്നോളജി വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ബിസിനസ് മേഖല കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കൃത്യമായ ഒരു വഴികാട്ടിയാവുക എന്നതാണ് ഈ ബ്ലോഗിലൂടെ ഉദ്ദേശിക്കുന്നത്.
ബിസിനസ് സാധ്യതകൾ മലയാളത്തിൽ (Business Opportunities)
ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് വേണ്ടി എന്തൊക്കെ നൽകാൻ എനിക്ക് സാധിക്കും എന്ന് നോക്കാം:
അറിയാത്ത കാര്യമായത് കൊണ്ടോ തെറ്റായ ഗൈഡൻസ് ലഭിച്ചതു കൊണ്ടോ ആരും തന്നെ ഓൺലൈൻ ബിസിനസ് രംഗത്ത് പരാജയപ്പെടരുത് എന്ന നിർബന്ധം ഉള്ളതുകൊണ്ട്, സത്യസന്ധമായതും ഏറ്റവും പുതിയതുമായ വിവരങ്ങൾ നിങ്ങളോട് പങ്കുവെക്കുന്നു.
- ഡിജിറ്റൽ മാർക്കറ്റിംഗ് (digital marketing)
- ഡ്രോപ്പ് ഷിപ്പിംഗ് ബിസിനസ് (drop shipping)
- എജുക്കേഷനൽ ബിസിനസ് (educational business)
- ഹെൽത്ത് സെക്ടർ ബിസിനസ് (health business)
- എക്സ്പോർട്ട് & ഇംപോർട്ട് (import & export)
- ഫ്രീലാൻസിംഗ് ജോബ്സ് (freelancing jobs)
ഇത്തരത്തിലുള്ള ഓരോ ബിസിനസും എങ്ങനെ തുടങ്ങാം വിജയിപ്പിച്ചെടുക്കാം എന്നതിനെകുറിച്ചെല്ലാം ലളിതമായ മലയാളത്തിൽ ഓരോ പോസ്റ്റുകളിലും വിശദീകരിച്ചു തരുന്നുണ്ട്.
വിവര ശേഖരണം (Research Methodology)
എല്ലാ വിവരങ്ങളും കൃത്യതയോടെ: ഈ ബ്ലോഗിലെ ഓരോ വിവരങ്ങളും വളരെ ശ്രദ്ധയോടെ തയ്യാറാക്കാനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുവേണ്ടി ആധുനിക AI ടൂളുകൾ, വെബ്സൈറ്റുകൾ, ബിസിനസ് പുസ്തകങ്ങൾ, യൂട്യൂബ് ചാനലുകൾ, വിദഗ്ധരുമായുള്ള ചർച്ചകൾ തുടങ്ങിയവ വിശകലനം ചെയ്തും നിരന്തരമായ ഗവേഷണങ്ങളിലൂടെയുമാണ് ഓരോ ഉള്ളടക്കവും തയ്യാറാക്കുന്നത്. വായനക്കാർക്ക് ഏറ്റവും മൂല്യമുള്ള അറിവുകൾ നൽകാൻ പരമാവധി കഠിന പരിശ്രമം ചെയ്യുന്നു.
സുതാര്യതയും വരുമാനവും (Transparency & Affiliate Disclosure)
ഈ ബ്ലോഗ് പരിപാലിക്കുന്നതിനും പുതിയ വിവരങ്ങൾ വായനക്കാർക്ക് വേണ്ടി ഒരുക്കുന്നതിനും വരുന്ന ചെലവുകൾ കണ്ടെത്താൻ ഞാൻ അഫിലിയേറ്റ് ലിങ്കുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പോസ്റ്റുകളിലെ ചില ലിങ്കുകൾ വഴി നിങ്ങൾ ഏതെങ്കിലും സേവനങ്ങളോ ഉൽപന്നങ്ങളോ വാങ്ങുകയാണെങ്കിൽ ചെറിയ തോതിലുള്ള കമ്മീഷൻ എനിക്ക് ലഭിച്ചേക്കാം. എന്നാൽ ഇതിലൂടെ നിങ്ങൾക്ക് അധിക ചെലവ് ഒന്നും തന്നെ ഉണ്ടാകുന്നതല്ല.
പ്രത്യേകം ശ്രദ്ധിക്കുക:
- പൂർണ്ണമായും സത്യസന്ധമായി വിശകലനം ചെയ്തുള്ള ഉൽപ്പന്നങ്ങൾ മാത്രമേ ഇവിടെ നിങ്ങളോട് recommend ചെയ്യുകയുള്ളൂ, സംശയകരമായ ഒരു സേവനവും ഉൽപ്പന്നവും promote ചെയ്യുകയില്ല എന്ന് ഉറപ്പ് നൽകുന്നു.
- ഏതെങ്കിലും ബിസിനസ്സ് ഇടപാടുകൾ നടത്തുന്നതിന് മുമ്പ് വായനക്കാർ സ്വന്തം നിലക്ക് തീരുമാനങ്ങൾ എടുക്കണം. അത്തരം ഇടപാടുകൾ മൂലമുണ്ടാകുന്ന ലാഭ നഷ്ടങ്ങൾക്ക് ഈ ബ്ലോഗോ അതിന്റെ ഉടമയോ ഉത്തരവാദികളായിരിക്കില്ല.
Support…
നിങ്ങളുടെ ബിസിനസ് യാത്രയിൽ ഒരു ചെറിയ സഹായമായി നിങ്ങളോടൊപ്പം നിൽക്കാൻ സാധിക്കുമെങ്കിൽ അതിൽ ഞാൻ വളരെ സന്തോഷവാനായിരിക്കും. നമുക്ക് ഒരുമിച്ച് മുന്നേറാം…
എന്തെങ്കിലും സംശയങ്ങൾക്കോ നിർദ്ദേശങ്ങൾക്കോ വേണ്ടി എപ്പോഴും എന്നെ ബന്ധപ്പെടാവുന്നതാണ്..