അഫിലിയേറ്റ് മാർക്കറ്റിൽ തുടക്കക്കാർ വരുത്തിവെക്കുന്ന 5 വലിയ പിഴവുകൾ: ഇവ എങ്ങനെ ഒഴിവാക്കാം?
- March 8, 2026
- vmsadiq
അഫിലിയേറ്റ് മാർക്കറ്റിംഗ് ലോകത്തുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്ന ഒരു ബിസിനസ് മേഖലയാണ്. എന്നാൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് പോലെ എളുപ്പത്തിൽ പണം ചുട്ടെടുക്കുവാനുള്ള കുറുക്ക് വഴിയാണ് ഇത് എന്ന ചിന്ത നാം ഒഴിവാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഈ ബിസിനസ്സിൽ നിന്നും ദിവസങ്ങൾ കൊണ്ട് പരാജയപ്പെടേണ്ടി വരും എന്നതാണ് യാഥാർത്ഥ്യം. കൃത്യമായ പ്ലാനിങ്ങോടുകൂടി പ്രവർത്തിച്ചാൽ തീർച്ചയായും അഫിലിയേറ്റ് മാർക്കറ്റിങ്ങിൽ ഒരു ഉന്നത വിജയം നേടാവുന്നതാണ്. തുടക്കക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് ഇവിടെ നോക്കാം.
'Affiliate Marketting' 5 പിഴവുകൾ ഏതൊക്കെയാണ് ? അവ എങ്ങനെ പരിഹരിക്കാം?
1. അമിതമായ കമ്മീഷൻ മാത്രം ലക്ഷ്യം വെക്കുക.
തുടക്കക്കാർക്ക് സംഭവിക്കുന്ന ഒരു പ്രധാന തെറ്റാണ് ഇത്. വലിയ കമ്മീഷൻ ലക്ഷ്യം വെച്ച് ഏതെങ്കിലും ഒരു പ്രോഡക്ടിനെ ഗുണമേന്മ മനസ്സിലാക്കാതെ പ്രൊമോട്ട് ചെയ്യുക.
♦ നിങ്ങൾ തിരുത്തേണ്ടത്: വെറും കമ്മീഷൻ ലക്ഷ്യം വെക്കാതെ നിങ്ങൾ ഉപയോഗിച്ചതോ മനസ്സിലാക്കിയതോ ആയ പ്രോഡക്ടുകളെ കുറിച്ചു മാത്രം മറ്റുള്ളവരോട് നിർദ്ദേശിക്കുക.
2. വായനക്കാരെ ശല്യം ചെയ്യുമാറ് spam ലിങ്കുകൾ നൽകുന്നത്.
Facebook, Whatsapp തുടങ്ങിയ സോഷ്യൽ മീഡിയകളിൽ അമിതമായി ലിങ്കുകൾ വാരി വിതറുന്നത് കൊണ്ടുമാത്രം നിങ്ങളുടെ ലിങ്കിൽ ആരും ക്ലിക്ക് ചെയ്യണമെന്നില്ല. ഇത്തരം spam ലിങ്കുകൾ ആളുകളെ അലോസരപ്പെടുത്തി നിങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെടുകയാണ് ചെയ്യുക.
♦ നിങ്ങൾ തിരുത്തേണ്ടത്: ആദ്യം വായനക്കാർക്ക് ഉപകാരപ്രദമാകുന്ന വിവരങ്ങൾ നൽകി സഹായിക്കുക, ഉദാഹരണത്തിന്: ഒരു സ്മാർട്ട് വാച്ചിന്റെ ലിങ്ക് നൽകുന്നതിന് മുമ്പ് ആ പ്രോഡക്റ്റിന്റെ ഗുണദോഷങ്ങൾ മനസ്സിലാക്കി വായനക്കാരുമായി പങ്കുവെക്കുക. അപ്പോൾ അവർക്ക് നിങ്ങളുടെ വിശ്വസ്തത ബോധ്യപ്പെടുമ്പോൾ താനെ അവർ നിങ്ങളുടെ ലിങ്കിൽ ക്ലിക്ക് ചെയ്യും.
3. സ്വന്തമായി ഒരു പ്ലാറ്റ്ഫോം ഇല്ലാതിരിക്കുക
Instagram ലോ Facebook ലോ മാത്രം ഒതുങ്ങി നിന്ന് ബിസിനസ് ചെയ്യാതിരിക്കുക, കാരണം നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആവുകയോ മറ്റോ സംഭവിച്ചാൽ നിങ്ങളുടെ ബിസിനസ് വരുമാനവും നിൽക്കും.
♦ നിങ്ങൾ തിരുത്തേണ്ടത്: സോഷ്യൽ മീഡിയകളോടൊപ്പം തന്നെ സ്വന്തമായി ഒരു ബ്ലോഗോ വെബ്സൈറ്റോ നിർമ്മിക്കുക. അതായത് വാടക വീടിനു പകരം സ്വന്തമായി ഒരു വീട് നിർമ്മിക്കുന്നതുപോലെ.
4. ക്ഷമയില്ലാത്ത പണക്കൊതി
ഇന്ന് പോസ്റ്റ് ഇട്ടു നാളെ മുതൽ പണം വരണം എന്ന ചിന്ത ഉണ്ടെങ്കിൽ ബിസിനസ് വിജയിക്കുന്നതല്ല, മറിച്ച് ക്ഷമയോടെ സിസ്റ്റമാറ്റിക്കായി പ്രവർത്തിച്ചാൽ ഉയർന്ന വിജയം ഉറപ്പാണ്. ഇവിടെ കുറുക്കു വഴികൾ ഇല്ല എന്ന് മനസ്സിലാക്കുക.
♦ നിങ്ങൾ തിരുത്തേണ്ടത്: ചുരുങ്ങിയത് ആറുമാസമെങ്കിലും ക്ഷമയോടുകൂടി consistant ആയി പ്രവർത്തിക്കുകയാണെങ്കിൽ ഉയർന്ന വരുമാനം ഉറപ്പാണ്. വിത്ത് പാകിയ ഉടൻ വിളവ് ലഭിക്കില്ല ചെടി വളരാൻ വളം (content) നൽകി കാത്തിരിക്കണം.
5. ശരിയായ പരിശീലനം ലഭിക്കാത്ത അവസ്ഥ:
ചിലർ സ്വന്തം പരീക്ഷണത്തിലൂടെ അഫിലിയേറ്റ് മാർക്കറ്റിംഗ് പഠിക്കാൻ ശ്രമിക്കും. ഇത് ഒരു പക്ഷേ പരാജയപ്പെട്ടേക്കാം. എന്നാൽ ഒരു പരിശീലകന്റെ സഹായത്തിൽ ആണെങ്കിൽ സമയവും പണവും നഷ്ടപ്പെടാതെ വളരാം.
♦ നിങ്ങൾ തിരുത്തേണ്ടത്: ഈ മേഖലയിൽ എക്സ്പെർട്ട് ആയിട്ടുള്ള ആളുകളിൽ നിന്നോ വിജയിച്ചവരിൽ നിന്നോ ട്രെയിനിങ് പ്രോഗ്രാമുകളിൽ പങ്കെടുത്തോ പരിശീലനം നേടുക. അങ്ങനെയെങ്കിൽ വർഷങ്ങൾ എടുത്ത് വിജയിക്കുന്നതിന് പകരം മാസങ്ങൾ കൊണ്ട് ഈ മേഖലയിൽ വളരാം.
നിങ്ങളുടെ അടുത്ത ഘട്ടം എന്തായിരിക്കണം?
അഫിലിയേറ്റ് മാർക്കറ്റിംഗിൽ വിജയിക്കാൻ curiosity മാത്രം പോരാ, കൃത്യമായ അറിവും തന്ത്രങ്ങളും ആണ് ഇതിനാവശ്യം. തെറ്റിദ്ധാരണ ഉണ്ടാവാതെ സത്യസന്ധമായി ഈ പ്രോഗ്രാം എങ്ങനെ പഠിക്കാം? ഇതിനായി ലോകോത്തര നിലവാരമുള്ള ട്രെയിനിങ് പ്രോഗ്രാമുകളും കോഴ്സുകളും ഏതൊക്കെയാണ്?
അടുത്ത ഘട്ടം ഇത്തരം കാര്യങ്ങൾ വിശദമാക്കാം, ഇതിനുള്ള അടുത്ത പോസ്റ്റിനു വേണ്ടി കാത്തിരിക്കുക. അനാവശ്യമായി പണം കളയാതെ ഈ ബിസിനസിനെ കുറിച്ച് പഠിക്കാൻ നിങ്ങൾക്ക് അത് സഹായകരമായിരിക്കും, കാത്തിരിക്കുക. നമുക്ക് ഒന്നിച്ച് വളരാം.
അഫിലിയേറ്റ് മാർക്കറ്റിങ്ങിനെ കുറിച്ച് സാധാരണക്കാർ ചോദിക്കാവുന്ന ചില ചോദ്യങ്ങൾ താഴെ:
1. അഫിലിയേറ്റ് മാർക്കറ്റിംഗ് കോച്ചിങ്ങിന് പോവാതെ സ്വന്തമായി ചെയ്യാൻ സാധ്യമാണോ
തീർച്ചയായും സ്വന്തമായി ചെയ്യാൻ സാധ്യമാണ്, ഇതിനുവേണ്ട അടിസ്ഥാന വിവരങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്, അതിനായി വെബ്സൈറ്റുകളും ബ്ലോഗുകളും യൂട്യൂബ് ചാനലുകളും ഉപയോഗപ്പെടുത്തി അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കി ചെയ്യാവുന്നതാണ്.
2. അഫിലിയേറ്റ് മാർക്കറ്റിംഗ് വിദഗ്ധ പരിശീലനം ലഭിക്കാൻ കേരളത്തിൽ സ്ഥാപനങ്ങൾ ഉണ്ടോ?
കേരളത്തിൽ കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിൽ നല്ല പ്രൊഫഷണൽ പരിശീലന സ്ഥാപനങ്ങൾ ഉണ്ട്. ചില ഉദാഹരണങ്ങൾ.
3. അഫിലിയേറ്റ് മാർക്കറ്റിംഗ് വിദഗ്ധൻ ആവാൻ ഓൺലൈനിൽ പരിശീലനം ലഭ്യമാണോ?
തീർച്ചയായും ഓൺലൈനിൽ അനവധി പ്രമുഖ സ്ഥാപനങ്ങൾ ഉണ്ട് ഇവയുടെ വിശദാംശങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യാം
4. മലയാളത്തിൽ പരിശീലനം നൽകുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഏതൊക്കെയാണ്?
മലയാളത്തിൽ ഓൺലൈൻ പരിശീലനം ലഭിക്കുന്ന ഫ്ലാറ്റ്ഫോമുകളുടെ വിശദാംശങ്ങൾ ഇവിടെ ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്
5. അഫിലിയേറ്റ് മാർക്കറ്റിംഗിൽ പരിശീലനം നൽകുന്ന ഗവൺമെൻറ് സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടോ?
കേരളത്തിൽ സർക്കാർ സ്ഥാപനങ്ങൾ ഉള്ളതായിട്ട് അറിവില്ല.
Become an Affiliate Marketing Expert: Best Training Centers and Courses (2026 Guide)