TiK BAZAAR

Learn to Earn Globally

About Tik Bazaar - Your Online Business Guide മലയാളം

vm sadiq author
VMSADIQ - Online Business Strategist & Blogger

Hi, Friends…


ടെക്നോളജി വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഓൺലൈൻ സാധ്യതകൾ ഉപയോഗപ്പെടുത്തി സ്വന്തമായി ഒരു ബിസിനസ് മേഖല കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് കൃത്യമായ ഒരു വഴികാട്ടിയാവുക എന്നതാണ് ഈ ബ്ലോഗിലൂടെ ഉദ്ദേശിക്കുന്നത്.

 

ഓൺലൈൻ ബിസിനസ് എന്ന് കേൾക്കുമ്പോൾ പലർക്കും തോന്നുന്നത് “ഇത് എനിക്ക് പറ്റുമോ?” എന്നായിരിക്കും. ആ സംശയം എനിക്ക് മനസ്സിലാക്കാൻ കഴിയും — കാരണം ഞാനും മുൻപ് അതേ അവസ്ഥയിൽ ആയിരുന്നു.

എന്റെ യാത്ര തുടങ്ങിയത് — ഇന്റർനെറ്റ് വഴി വരുമാനം ഉണ്ടാക്കാൻ പറ്റുമോ എന്ന ജിജ്ഞാസയോടെയായിരുരുന്നു. experience ഒന്നും ഇല്ലാതെ തുടക്കത്തിൽ ഞാൻ ഒത്തിരി അബദ്ധങ്ങൾ ചെയ്തു, തെറ്റായ guidance പിന്തുടർന്നു, സമയവും പണവും നഷ്ടപ്പെടുത്തി. ആ അനുഭവങ്ങളിൽ നിന്ന് പഠിച്ചതാണ് ഇന്ന് ഈ ബ്ലോഗിലൂടെ നിങ്ങളോട് സംസാരിക്കുന്നത്.

എന്റെ ഒരേ ഒരു ലക്ഷ്യം — എന്നെ പോലെ ആരും തെറ്റായ വഴിയിൽ സമയവും പണവും നഷ്ടപ്പെടുത്തരുത് എന്നാണ്.

ബിസിനസ് സാധ്യതകൾ (Business Opportunities)

ഈ ബ്ലോഗിലൂടെ നിങ്ങൾക്ക് വേണ്ടി ഞാൻ നൽകുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം:


അറിയാത്ത കാര്യമായത് കൊണ്ടോ തെറ്റായ ഗൈഡൻസ് ലഭിച്ചതു കൊണ്ടോ ആരും തന്നെ ഓൺലൈൻ ബിസിനസ് രംഗത്ത് പരാജയപ്പെടരുത് എന്ന നിർബന്ധം ഉള്ളതുകൊണ്ട്, സത്യസന്ധമായതും ഏറ്റവും പുതിയതുമായ വിവരങ്ങൾ നിങ്ങളോട് പങ്കുവെക്കുന്നു.

  • ഡിജിറ്റൽ മാർക്കറ്റിംഗ് (digital marketing)

ഓൺലൈൻ ബിസിനസിന്റെ ബേസ്. SEO, Social Media Marketing, Content Marketing ഇത്തരം വിഷയങ്ങൾ ലളിതമായി പഠിക്കാം.

  • അഫിലിയേറ്റ് മാർക്കറ്റിംഗ് (Affiliate Marketing)

മറ്റുള്ളവരുടെ ഉൽപ്പന്നം വരുമാനം ഉണ്ടാക്കാൻ പറ്റുന്ന ഒരു മികച്ച മാർഗ്ഗം. എങ്ങനെ തുടങ്ങാം, ഏത് platform ഉപയോഗിക്കണം എന്നതെല്ലാം ഇവിടെ വിശദീകരിക്കുന്നു.

  • ഡ്രോപ്പ് ഷിപ്പിംഗ് ബിസിനസ് (drop shipping)

Stock സൂക്ഷിക്കാതെ products വിൽക്കുന്ന ഈ business model-നെ step by step guide ചെയ്യുന്നതെല്ലാം ഇവിടെ കാണാം.

  • ഹെൽത്ത് സെക്ടർ ബിസിനസ് (health business)

ആരോഗ്യ മേഖലയിലെ ഓൺലൈൻ ബിസിനസ് സാധ്യതകൾ explore ചെയ്യുന്നു.

  • എക്സ്പോർട്ട് & ഇംപോർട്ട് (import & export)

കേരളത്തിലെവിടെ നിന്നും ആരംഭിക്കാൻ കഴിയുന്ന worldwide trade opportunities.

  • ഫ്രീലാൻസിംഗ് ജോബ്സ് (freelancing jobs)

നിങ്ങൾക്ക് എന്തെല്ലാം skills ഉപയോഗപ്പെടുത്തി ഓൺലൈൻ വഴി വരുമാനം ഉണ്ടാക്കാമോ അത്രയും കാര്യങ്ങൾ .


ഇത്തരത്തിലുള്ള ഓരോ ബിസിനസും എങ്ങനെ തുടങ്ങാം വിജയിപ്പിച്ചെടുക്കാം എന്നതിനെകുറിച്ചെല്ലാം ലളിതമായ മലയാളത്തിൽ ഓരോ പോസ്റ്റുകളിലും വിശദീകരിച്ചു തരുന്നുണ്ട്.

ഈ ബ്ലോഗ് ആർക്കുവേണ്ടിയാണ്?

    • ഓൺലൈൻ വഴി വരുമാനം കണ്ടെത്താൻ ഉദ്ദേശിക്കുന്നവർക്ക്.
    • എവിടെ നിന്ന് തുടങ്ങണം എന്ന് അറിയാത്തവർക്ക്.
    • Part-time ആയോ Full-time ആയോ ഓൺലൈൻ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്.
    • തെറ്റായ ഗൈഡൻസ് കൊണ്ട് നഷ്ടം അനുഭവിച്ചവർക്ക്.

വിവര ശേഖരണം (Research Methodology)

എല്ലാ വിവരങ്ങളും കൃത്യതയോടെ: ഈ ബ്ലോഗിലെ ഓരോ വിവരങ്ങളും വളരെ ശ്രദ്ധയോടെ തയ്യാറാക്കാനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനുവേണ്ടി ആധുനിക AI ടൂളുകൾ,  വെബ്സൈറ്റുകൾ,  ബിസിനസ് പുസ്തകങ്ങൾ, യൂട്യൂബ് ചാനലുകൾ, വിദഗ്ധരുമായുള്ള ചർച്ചകൾ തുടങ്ങിയവ വിശകലനം ചെയ്തും നിരന്തരമായ ഗവേഷണങ്ങളിലൂടെയുമാണ് ഓരോ ഉള്ളടക്കവും തയ്യാറാക്കുന്നത്. വായനക്കാർക്ക് ഏറ്റവും മൂല്യമുള്ള അറിവുകൾ നൽകാൻ പരമാവധി കഠിന പരിശ്രമം ചെയ്യുന്നു.

സുതാര്യതയും വരുമാനവും (Transparency & Affiliate Disclosure)

ഈ ബ്ലോഗ് പരിപാലിക്കുന്നതിനും പുതിയ വിവരങ്ങൾ വായനക്കാർക്ക് വേണ്ടി ഒരുക്കുന്നതിനും വരുന്ന ചെലവുകൾ കണ്ടെത്താൻ ഞാൻ അഫിലിയേറ്റ് ലിങ്കുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. പോസ്റ്റുകളിലെ ചില ലിങ്കുകൾ വഴി നിങ്ങൾ ഏതെങ്കിലും സേവനങ്ങളോ ഉൽപന്നങ്ങളോ വാങ്ങുകയാണെങ്കിൽ ചെറിയ തോതിലുള്ള കമ്മീഷൻ എനിക്ക് ലഭിച്ചേക്കാം. എന്നാൽ ഇതിലൂടെ നിങ്ങൾക്ക് അധിക ചെലവ് ഒന്നും തന്നെ ഉണ്ടാകുന്നതല്ല.

പ്രത്യേകം ശ്രദ്ധിക്കുക: 

  • പൂർണ്ണമായും സത്യസന്ധമായി വിശകലനം ചെയ്തുള്ള ഉൽപ്പന്നങ്ങൾ മാത്രമേ ഇവിടെ നിങ്ങളോട് recommend ചെയ്യുകയുള്ളൂ, സംശയകരമായ ഒരു സേവനവും ഉൽപ്പന്നവും promote ചെയ്യുകയില്ല എന്ന് ഉറപ്പ് നൽകുന്നു.
  • ഏതെങ്കിലും ബിസിനസ്സ് ഇടപാടുകൾ നടത്തുന്നതിന് മുമ്പ് വായനക്കാർ സ്വന്തം നിലക്ക് തീരുമാനങ്ങൾ എടുക്കണം. അത്തരം ഇടപാടുകൾ മൂലമുണ്ടാകുന്ന ലാഭ നഷ്ടങ്ങൾക്ക് ഈ ബ്ലോഗോ അതിന്റെ ഉടമയോ ഉത്തരവാദികളായിരിക്കില്ല.

Support…

നിങ്ങളുടെ ബിസിനസ് യാത്രയിൽ ഒരു ചെറിയ സഹായമായി നിങ്ങളോടൊപ്പം നിൽക്കാൻ സാധിക്കുമെങ്കിൽ അതിൽ ഞാൻ വളരെ സന്തോഷവാനായിരിക്കും. നമുക്ക് ഒരുമിച്ച് മുന്നേറാം…

എന്തെങ്കിലും സംശയങ്ങൾക്കോ നിർദ്ദേശങ്ങൾക്കോ വേണ്ടി എപ്പോഴും എന്നെ ബന്ധപ്പെടാവുന്നതാണ്..

Contact

Name
Scroll to Top